‘എന്‍സിപി – ശരദ് ചന്ദ്ര പവാര്‍’; ശരദ് പവാര്‍ പക്ഷത്തിന് പുതിയ പേര്
ന്യൂഡല്‍ഹി: ശരദ് പവാര്‍ പക്ഷത്തിന്റെ പേര് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) – ശരദ് ചന്ദ്ര പവാര്‍ എന്നാക്കി. പുതിയ പേര് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ അംഗീകരിച്ചു. ശരദ് പവാര്‍ നല്‍കിയ മൂന്ന് പേരുകളില്‍ നിന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഈ പേരു തെരഞ്ഞെടുത്തത്. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ശരദ് പവാര്‍, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ശരദ് റാവു പവാര്‍ എന്നിവയായിരുന്നു പവാര്‍ നിര്‍ദ്ദേശിച്ച മറ്റു പേരുകള്‍. പാര്‍ട്ടിയുടെ ചിഹ്നം തെരഞ്ഞെടുക്കുന്നതിനായി മൂന്ന് ചിഹ്‌നങ്ങളും പവാര്‍ തെരഞ്ഞെടുപ്പു കമ്മീഷനു…

