വിഎസ് സുനില്‍കുമാറിനെ അത്രമേല്‍ ഇഷ്ടമായിരുന്നു;ഇന്നസെന്റിന്റെ ജന്മദിനത്തിൽ കുറിപ്പുമായി മകൻ
പ്രിയ താരം ഇന്നസെന്റിന്റെ ജന്മദിനത്തില്‍ മകന്‍ സോണറ്റ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. വിഎസ് സുനില്‍കുമാറും ഇന്നസെന്റും ഒന്നിച്ചുള്ള ചിത്രമാണ് സോണറ്റ് പങ്കുവെച്ചത്. ഈ ഫോട്ടോ പങ്കുവെയ്ക്കാന്‍ ഇതിലും നല്ല ഒരു ദിവസം താന്‍ കാണുന്നില്ല എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് സോണറ്റ് കുറിച്ചത്.ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ എൽഡിഎഫ് സ്ഥാനാര്‍ഥിയായാണ് വിഎസ് സുനില്‍കുമാര്‍ മത്സരിക്കുന്നത്. വിഎസ് സുനില്‍കുമാറിനെ അത്രമേല്‍ ഇഷ്ടമായിരുന്നു. താനും കുടുംബവും എന്നും എപ്പോഴും ഈ മനുഷ്യസ്‌നേഹിയോടൊപ്പം ഉണ്ടാകും, നിങ്ങളും ഉണ്ടാകണമെന്നും അദ്ദേഹം…

