കേരളത്തിലെ കർഷക സംഘടനകളുടെ കൂട്ടായ്മ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും; സിപിഐ സ്ഥാനാർത്ഥികൾക്കെതിരെ പ്രചാരണം നടത്താനും തീരുമാനം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലും വയനാട്ടിലും കർഷക സംഘടനകൾ സ്ഥാനാർത്ഥികളെ നിർത്തും. സ്വതന്ത്ര കർഷക സംഘടനകളുടെ കൂട്ടായ്മ അതിജീവന പോരാട്ട വേദിയാണ് വയനാട്ടിലും ഇടുക്കിയിലും മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എൽഡിഎഫിനും യുഡിഎഫിനും എതിരായാണ് തങ്ങളുടെ നീക്കമെന്നാണ് സംഘടനാ നേതാക്കൾ പറയുന്നതെങ്കിലും സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയാകും പ്രചരണം നടത്തുക. സിപിഐ സ്ഥാനാർത്ഥികൾക്കെതിരെ പ്രചാരണം നടത്താനും കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ വന്യമൃഗ ആക്രമണങ്ങളിലും പട്ടയ-ഭൂപ്രശ്നങ്ങളിലും സമര രംഗത്തുള്ള അറുപതിലധികം സംഘടനകളുണ്ട്. ഇവർ ഒറ്റക്കെട്ടായി തരെഞ്ഞെടുപ്പിൽ രംഗത്തിറങ്ങാനാണ് ആലോചന. കർഷകർക്ക്…

