പാലാ:മരണമടഞ്ഞ ഭർത്താവിൻ്റെ മൃതദേഹം വീട്ടിൽ നിന്നും എടുത്തപ്പോൾ ഭാര്യ കുഴഞ്ഞ് വീണു മരിച്ചു. കഴിഞ്ഞ ദിവസം മരണമടഞ്ഞ പാലാ വാഴയിൽ കുര്യൻ ജോസഫ് കുര്യച്ചന്റെ (73) മൃത സംസ്ക്കാര ശുശ്രുഷകൾ ഇന്നായിരുന്നു.ഇന്ന് പാലാ പുത്തൻപള്ളി കുന്നിലുള്ള ഭവനത്തിൽ നിന്നും മൃത ദേഹം എടുത്തപ്പോൾ ഭാര്യ ഷേർളി (71) കുഴഞ്ഞു വീഴുകയായിരുന്നു..ഉടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
സംസ്ക്കാരം നാളെ 11 മണിക്ക് പാലാ പുത്തൻപള്ളിയിൽ നടക്കും.


