
വിഴിഞ്ഞം പോലീസ് സ്റ്റേഷനിൽ നിന്നും ബൈക്ക് മോഷണം പോയി
തിരുവനന്തപുരം: തീക്കട്ടയിൽ ഉറുമ്പരിക്കുക എന്ന് പറയുന്നത് പോലെയാണ് തലസ്ഥാനത്തെ പോലീസിന്റെ അനുഭവം. വിഴിഞ്ഞം പോലീസ് സ്‌റ്റേഷന് സമീപം വെച്ചിരുന്ന ബൈക്കാണ് കള്ളൻ പുഷ്പംപോലെ അടിച്ചുകൊണ്ട് പോയത്. തൊണ്ടിമുതലായി പോലീസ് പിടിച്ചെടുത്ത ബൈക്കാണ് ഇന്ന് പുലർച്ചെ മോഷണം പോയത്. വിഴിഞ്ഞം പോലീസ് സ്‌റ്റേഷൻ കെട്ടിടത്തിന് സമീപമായിരുന്നു ബെക്ക് വെച്ചിരുന്നത്. പുലർച്ചെ സ്റ്റേഷനിലെത്തിയ യുവാവ് ബൈക്ക് ഉരുട്ടി പ്രധാന ഗേറ്റ് വഴി പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഉച്ചക്കടയിൽ ഒരു മാലമോഷണക്കേസുമായി ബന്ധപ്പെട്ട പ്രതികൾ ഉപേക്ഷിച്ച്…