DNA ഡബിൾ ഹീലിക്സ് ഘടന കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

       അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു. 97 വയസായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ നിർണായക കണ്ടെത്തലായ ഡിഎൻഎ ഡബിൾ ഹീലിക്സ് കണ്ടെത്തിയതിലൂടെ ശ്രദ്ധേയനായി. ഫ്രാൻസിസ് ക്രിക്കിനൊപ്പമാണ് ജനിതക ഘടനയുമായി ബന്ധപ്പെട്ട കണ്ടെത്തൽ നടത്തിയത്. 1962 ൽ വൈദ്യശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടി. 24-ാം വയസിലായിരുന്നു ജെയിംസ് വാട്സൺ നിർണായക കണ്ടെത്തൽ നടത്തിയത്. ജീവികളുടെ ജനിതക ഘടനയിൽ മാറ്റം വരുത്തുക, രോഗികൾക്ക് ജീനുകൾ നൽകി ചികിത്സിക്കുക, ഡിഎൻഎ സാമ്പിളുകളിൽ നിന്ന് മൃതദേഹങ്ങളെയും പ്രതികളെയും തിരിച്ചറിയുക, തുടങ്ങിയവയ്ക്കെല്ലാം വാട്സന്റെ കണ്ടെത്തലുകൾ…

Read More

ആഭിചാര ക്രിയകളുടെ പേരിൽ യുവതിക്ക് മർദനം, ഭർത്താവും ഭർതൃപിതാവും മന്ത്രവാദിയും അറസ്റ്റിൽ, സംഭവം കോട്ടയത്ത്

  കോട്ടയം : കോട്ടയത്ത് ആഭിചാര ക്രിയകളുടെ പേരിൽ യുവതിക്ക് മർദനം. സംഭവത്തിൽ യുവതിയുടെ ഭർത്താവും ഭർതൃപിതാവും മന്ത്രവാദിയും അറസ്റ്റിലായി. തിരുവഞ്ചൂരിലാണ് സംഭവം. യുവതിയുടെ ശരീരത്തിൽ നിന്ന് ദുരാത്മക്കളെ ഒഴിപ്പിക്കാനെന്ന പേരിലാണ് ആഭിചാര ക്രിയ നടത്തിയത്. യുവതിക്ക് മദ്യം നൽകുകയും ബീഡി വലിപ്പിക്കുകയും ഭസ്മം തീറ്റിക്കുകയും ചെയ്തു. ഭർത്താവ് അഖിൽദാസ്, ഇയാളുടെ അച്ഛൻ ദാസ്, തിരുവല്ല സ്വദേശി മന്ത്രവാദി ശിവദാസ് എന്നിവരാണ് പിടിയിലായത്. ഈ മാസം രണ്ടാം തീയതി പകൽ 11 മണി മുതൽ രാത്രി 9…

Read More

സ്കൂൾ ബസ്സിൽ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ അതേ ബസ്സിടിച്ചു; മലപ്പുറത്ത് മൂന്നാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് സ്കൂൾ വാൻ ഇടിച്ച് അതേ സ്കൂളിലെ എൽകെജി വിദ്യാർഥി മരിച്ചു. കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിലാണ് അപകടം നടന്നത്. കുമ്പള പറമ്പ് മോണ്ടിസോറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ 8 വയസ്സുകാരൻ യമിൻ ഇസിൻ ആണ് മരിച്ചത്. സ്കൂൾ ബസിൽ നിന്നും ഇറങ്ങിയ വിദ്യാർഥി റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അതേ ബസിടിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. Share on FacebookTweetFollow us

Read More

പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി. യുവതിയുടെ ബന്ധു അടക്കം രണ്ട് പേര്‍ പിടിയിൽ.

കോഴിക്കോട്: പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി. യുവതിയുടെ ബന്ധു അടക്കം രണ്ട് പേര്‍ പിടിയിൽ. പയ്യോളി പുതുപ്പണം സ്വദേശി വാഴക്കണ്ടി താഴെ 20 കാരനായ സായന്ത് പ്രകാശ്, യുവതിയുടെ ബന്ധുവായ മൂരാട് കുന്നുംപുറത്ത് 27 കാരനായ അഖില്‍ എന്നിവരെയാണ് പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ ഇവര്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്. ഒന്‍പത് മാസം മുന്‍പ് അഖില്‍ വഴിയാണ് യുവതി സായന്തിനെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയം…

Read More

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ശബരിമലയിൽ ചെറിയ ഷാംപൂ പാക്കറ്റുകൾക്കും രാസകുങ്കുമത്തിനും വിലക്ക്; ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: പരിസ്ഥിതി സംരക്ഷണത്തിനായുള്ള വിശാലമായ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി ശബരിമലയിൽ ചെറിയ ഷാംപൂ പാക്കറ്റുകളുടെ (സാച്ചെറ്റുകൾ) വിൽപ്പന നിരോധിച്ചു. പ്രദേശത്തെ എല്ലാ പ്ലാസ്റ്റിക് വസ്തുക്കൾക്കും നേരത്തെ ഏർപ്പെടുത്തിയിരുന്ന നിരോധനത്തിന്റെ വിപുലീകരണമാണിത്. ക്ഷേത്രത്തിലെ മുഖ്യ പൂജാരി നിർദ്ദേശിക്കുന്ന ജൈവ ഉൽപ്പന്നങ്ങൾ മാത്രമേ ക്ഷേത്ര പരിസരത്തേക്ക് കൊണ്ടുവരാൻ പാടുള്ളൂ എന്ന് കോടതി നിർദ്ദേശിച്ചു. പ്ലാസ്റ്റിക് ഉപയോഗം പരിസ്ഥിതിക്ക് ദോഷകരമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രാജാ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റേതാണ് നിർദ്ദേശം. പമ്പയിലും സന്നിധാനത്തും രാസ കുങ്കുമത്തിന്റെ…

Read More

കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോ‍‍‍‍ര്‍ഡ് പ്രസിഡന്റാകും

തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും. പ്രഖ്യാപനം നാളെ ഉണ്ടായേക്കും. സിപിഐഎം സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. മുൻ ചീഫ് സെക്രട്ടറിയായ ജയകുമാറിന്റെ പേര് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശിച്ചത്. ശബരിമല സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് പ്രതിരോധത്തിലായ പശ്ചാത്തലത്തിലാണ് പുതിയ നിയമനം. ഇന്ന് ചേർന്ന സംസ്ഥാന സിപിഐഎം സെക്രട്ടേറിയേറ്റില്‍ അഞ്ച് പേരുകളാണ് വന്നത്. ഇതില്‍ കൂടുതല്‍ പരിഗണന ജയകുമാറിനായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പേരിനാണ് മുൻതൂക്കം നല്‍കിയത്. ദീർഘകാലം ശബരിമല ഹൈ…

Read More

ബെവ്കോയിൽ നിന്ന് മദ്യം വാങ്ങും, കുടിക്കാതെ സൂക്ഷിക്കും; ശേഖരിച്ച 22 കുപ്പി മദ്യവുമായി പിടിയിൽ; ചില്ലറ വിൽപനയ്ക്ക് സൂക്ഷിച്ചതെന്ന് പൊലീസ്

      കല്‍പ്പറ്റ : പടിഞ്ഞാറത്തറയിൽ നിയമാനുസൃതമായ അളവില്‍ കവിഞ്ഞ വിദേശ മദ്യ ശേഖരവുമായി ഒരാള്‍ പിടിയിലായി. വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടില്‍ വി.പി. നിഖില്‍(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. ചില്ലറ വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യമാണിതെന്നും ബെവ്കോ ഔട്ട്ലെറ്റുകളിൽ നിന്നാണ് പ്രതി മദ്യം വാങ്ങി സൂക്ഷിച്ചതെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ പടിഞ്ഞാറത്തറ പതിമൂന്നാം മൈല്‍ എന്ന സ്ഥലത്ത് വെച്ചാണ് ഇയാൾ പിടിയിലായത്. ഈ സമയത്ത് ഇയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചിയിൽ നിന്ന് 11 ലിറ്റര്‍ വിദേശ…

Read More

ഗുരുമന്ദിരത്തിൽ മകന്‍റെ ചോറൂണ്, ടര്‍ഫിന് സമീപത്തെ പഴയ കെട്ടിടത്തിൽ യുവാവ് ജീവനൊടുക്കി, കാരണം കടബാധ്യതയെന്ന് ആത്മഹത്യാക്കുറിപ്പ്

       വിതുര : തിരുവനന്തപുരം വിതുരയിൽ കടബാധ്യതയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. വിതുര പേരയത്തുപാറ സ്വദേശി അമൽ കൃഷ്ണനാണ് മരിച്ചത്. ഇന്ന് അമലിന്‍റെ മകന്‍റെ ചോറൂണ് ദിവസമായിരുന്നു. സമീപത്തുള്ള ഗുരുമന്ദിരത്തിൽ വീട്ടുകാർ ചോറു കൊടുത്തുകൊണ്ടിരുന്ന സമയത്തായിരുന്നു ആത്മഹത്യ. പേരയത്തുപാറയിൽ ലാംസിയ എന്ന് പേരുള്ള ടർഫ് സുഹൃത്തുക്കൾക്കൊപ്പം നടത്തിവരികയായിരുന്നു. ഈ ടർഫിനു സമീപത്തുള്ള പഴയ കെട്ടിടത്തിനകത്താണ് അമലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തു നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളതെന്നാണ് വിവരം. ഇന്ന് രാവിലെ…

Read More

കാർഡില്ലാതെ എടിഎമ്മിൽ പണം പിന്‍വലിക്കാം;പുതിയ യുപിഐ സൗകര്യം രാജ്യവ്യാപകമായി

                                        രാജ്യത്ത് ഓണ്‍ലൈന്‍ പണമിടപാടുകള്‍ വ്യാപകമായി വര്‍ധിച്ചു വരുകയാണ്. എങ്കിലും, അക്കൗണ്ടിലെ പണം കൈയ്യില്‍ കിട്ടണമെങ്കില്‍ ബാങ്കിലോ അല്ലെങ്കില്‍ എടിഎമ്മിലോ പോയി പിൻവലിക്കണം. എടിഎമ്മുകൾ (ഓട്ടോമേറ്റഡ് ടെല്ലർ മെഷീനുകൾ ) എല്ലാ പ്രദേശങ്ങളിലും ലഭ്യമാണ്. ബാങ്കിലെ നീണ്ട ക്യൂവില്‍ നില്‍ക്കാതെ വളരെ പെട്ടന്ന് അക്കൗണ്ടിലെ പണം എടിഎമ്മിലൂടെ പിൻവലിക്കാന്‍ കഴിയും. സാധാരണയായി, എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ എടിഎം കാർഡ് അത്യാവശ്യമാണ്. അതായത് ഡെബിറ്റ് കാര്‍ഡ് കയ്യില്‍ കരുതല്‍ അത്യാവശമാണ്. എന്നാല്‍ ഇതില്‍ നിന്നുമെല്ലാം വ്യത്യസ്‌തമായി…

Read More

എസ്‌ഐആര്‍ സര്‍വേക്കെത്തിയ ബിഎല്‍ഒയ്ക്ക് നേരെ നായയെ അഴിച്ചുവിട്ട് വീട്ടുടമ

കോട്ടയം: എസ്‌ഐആറിന്റെ ഭാഗമായുള്ള വിവരശേഖരണത്തിനായി വീട്ടിലെത്തിയ ബൂത്ത് ലെവല്‍ ഓഫിസര്‍ (ബിഎല്‍ഒ) നായയുടെ ആക്രമണത്തില്‍ പരിക്ക്. ഇന്ന് രാവിലെ കോട്ടയം പാക്കിലിലാണ് സംഭവം.വിവരശേഖരണത്തിനായി വീട്ടിലെത്തിയ ബിഎല്‍ഒക്ക് നേരേ വീട്ടുടമ നായയെ അഴിച്ചുവിട്ടതായാണ് വിവരം. നായയുടെ കടിയേറ്റ് ബിഎല്‍ഒയുടെ കഴുത്തിനും മുഖത്തിനും പരിക്കേറ്റു. ‘ഡ്യൂട്ടിയിലുള്ളപ്പോള്‍ നിരവധി തവണ ഇത്തരം ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. സര്‍വേ നടത്താന്‍ ബുദ്ധിമുട്ടുണ്ട്,’ പരിക്കേറ്റ ഉദ്യോഗസ്ഥ പറഞ്ഞു. കോട്ടയം ജില്ലയില്‍ മൊത്തം 1500ലധികം ബിഎല്‍ഒമാരെയാണ് വിവരശേഖരണത്തിനായി നിയോഗിച്ചിരിക്കുന്നത്. നവംബര്‍ നാലിനു ആരംഭിച്ച എസ്‌ഐആര്‍ വിവരശേഖരണം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial