Headlines

പെണ്‍കുട്ടിയുടെ കയ്യില്‍ വിലയേറിയ ഫോണ്‍; വീട്ടുകാരുടെ ചോദ്യം ചെയ്യലില്‍ തെളിഞ്ഞത് പീഡന വിവരം

കണ്ണൂർ: പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ അത്താഴക്കുന്ന് സ്വദേശി ദിപിനെയാണ് കണ്ണൂർ ടൗണ്‍ പൊലീസ് പിടികൂടിയത്. പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്ബോഴാണ് ദിപിൻ കുട്ടിയുമായി പരിചയത്തിലാകുന്നത്. തുടർന്ന് പെണ്‍കുട്ടിക്ക് ഇയാള്‍ വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളില്‍ കക്കാടുള്ള ബന്ധുവീട്ടിലെത്തിച്ച്‌ പെണ്‍കുട്ടിയെ ഇയാള്‍ പലതവണ പീഡനത്തിന് ഇരയാക്കിയതായാണ് പരാതി. കുട്ടിയുടെ പക്കല്‍ പുതിയ മൊബൈല്‍…

Read More

ആർമി റിക്രൂട്ട്മെൻ്റ് റാലി ജനുവരി ആറുമുതൽ 12വരെ കാസർകോട്

കാസർകോട് : ആർമി ജോലി സ്വപ്‌നം കാണുന്നവർക്കിതാ സുവർണാവസരം. കേരളത്തില്‍, പ്രത്യേകിച്ച് മധ്യ, തെക്കൻ കേരളത്തില്‍ ആർമി ജോലി ആഗ്രഹിക്കുവന്നവർക്ക് തങ്ങളുടെ ആഗ്രഹത്തിലേക്ക് എത്താനുള്ള മികച്ച ഒരു അവസരമാണിത്. ഏകദേശം ഒരാഴ്‌ച നീണ്ട് നില്‍ക്കുന്ന ആർമി റിക്രൂട്ട്‌മെന്‍റ് റാലിയാണ് നടക്കാൻ പോകുന്നത്. ജനുവരി ആറുമുതൽ 12 വരെയാണ് കാസർകോട് ആർമി റിക്രൂട്ട്മെൻ്റ് റാലി നടക്കുന്നത്. വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആണ് റാലി. കാസർകോട് മുതൽ തൃശൂർ വരെയുള്ള ഏഴ് ജില്ലകളിലെയും ലക്ഷദ്വീപ്, മാഹി കേന്ദ്രഭരണ പ്രദേശങ്ങളിലെയും 4500…

Read More

ദേശീയ വനിതാ കമ്മിഷന്‍ അദാലത്ത് ഡിസംബര്‍ 19 ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം:2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ തിരുവനന്തപുരം സിറ്റി,  തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, കൊല്ലം റൂറല്‍, പത്തനംതിട്ട, കൊച്ചി സിറ്റി, കണ്ണൂര്‍ സിറ്റി, കാസറഗോഡ് എന്നീ പോലീസ് ജില്ലകളില്‍ നിന്നുള്ള സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ പരിഗണിക്കുന്നതിനായി ദേശീയ വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന അദാലത്ത്  (ഡിസംബര്‍ 19, വെള്ളിയാഴ്ച) ഉച്ചക്ക് ഒരു മണിമുതല്‍ തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിലെ മൈന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും. പ്രസ്തുത അദാലത്തിന്‍റെ ഉദ്ഘാടനം ദേശീയ വനിതാ കമ്മീഷന്‍ അംഗം ദലീന…

Read More

എസ്‌ഐആര്‍ വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം :തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവരുടെ ആദ്യഘട്ട വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിലാണ് ബൂത്ത് തിരിച്ചുള്ള പട്ടിക പ്രതിസിദ്ധീകരിച്ചത്. വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്ക് പരിശോധിക്കാന്‍ സാധിക്കും. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് വിവരങ്ങള്‍ പങ്കുവച്ചത്. ഇന്നലെ വൈകിട്ട് ആറു മണിവരെ ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 2,78,32,269 ആയി ഉയര്‍ന്നു. ഇത് ആകെ ഫോമുകളുടെ 99.93% ആണെന്ന് മുഖ്യ തെരഞ്ഞെടുപ്പ്…

Read More

പുതിയ വോട്ടർ ഐഡി കാർഡ് രജിസ്‌ട്രേഷൻ ആരംഭിച്ചു

തിരുവനന്തപുരം:18 വയസ്സ് പൂർത്തിയായവർക്കും, നിലവിൽ 2025 ലെ വോട്ടർ പട്ടികയിൽ ഇല്ലാത്ത വർക്കും, പ്രവാസികൾക്കും  വോട്ടർ പട്ടികയിൽ പേര് ചേർക്കാനും ഐഡി കാർഡ് ഉണ്ടാക്കാനും ഇപ്പോൾ അവസരം. പുതിയ അപേക്ഷയിൽ SIR ഡിക്ലറേഷൻ (SIR Declaration) രേഖപ്പെടുത്തേണ്ടതിനാൽ താഴെ പറയുന്ന രേഖകൾ നിർബന്ധമായും കരുതുക. ആവശ്യമായ രേഖകൾ (Documents Needed): 1. പാസ്‌പോർട്ട് സൈസ് ഫോട്ടോ 2.  തിരിച്ചറിയൽ രേഖ (ആധാർ കാർഡ്, പാസ്പോർട്ട്‌ മുതലായവ) 3.  വയസ്സ് തെളിയിക്കുന്ന രേഖ (SSLC / ജനന സർട്ടിഫിക്കറ്റ്/പാസ്പോർട്ട്‌/പാൻ…

Read More

ലോകസമ്പന്നരുടെ ആദ്യപത്തിൽ വൻ അട്ടിമറി: ബിൽ ഗേറ്റ്സ് പുറത്ത്, ഒന്നാമനായി മസ്‌ക് തന്നെ

ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഈ വർഷം വലിയ മാറ്റങ്ങളാണ് സംഭവിച്ചത്.സാങ്കേതികവിദ്യയിലെകുതിച്ചുചാട്ടവും വിപണിയിലെ ചാഞ്ചാട്ടവും കാരണം പലരുടെയുംആസ്തിയിൽ കോടികളുടെ വർദ്ധനവുണ്ടായപ്പോൾ,പ്രമുഖർപലരുംപട്ടികയ്ക്ക് പുറത്തായി. ഫോർബ്സ്,ബ്ലൂംബെർഗ് എന്നിവരുടെ പുതിയ കണക്കുകൾ പ്രകാരം ടെസ്ല്‌ല സിഇഒഇലോൺ മസ്ക് തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ.1. ഇലോൺ മസ്‌ക് – 684 ബില്യൺ ഡോളർ (ടെസ്ല, സ്പേസ് എക്സ്)2. ലാറി പേജ് – 252 ബില്യൺ ഡോളർ (ഗൂഗിൾ)3. ലാറി എലിസൺ – 240 ബില്യൺ ഡോളർ (ഒറാക്കിൾ)4. ജെഫ് ബെസോസ് – 235…

Read More

ഫുട്ബോൾ ഇതിഹാസം മെസിക്ക് അനന്ത് അംബാനി സമ്മാനിച്ച വാച്ചിന്‍റെ വില കേട്ട് ഞെട്ടി ആരാധകർ

മുംബൈ: അര്‍ജന്‍റീനിയൻ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ ഇന്ത്യ സന്ദര്‍ശനത്തിന്‍റെ ഹരത്തിലായിരുന്നു ദിവസങ്ങളായി മെസിയുടെ ആരാധകർ. ഗോട്ട് ടൂര്‍ 2025 എന്ന പേരില്‍ മൂന്നു ദിവസത്തെ പര്യടനത്തിനാണ് മെസി ഇന്ത്യയിലെത്തിയത്. തനിക്ക് ലഭിച്ച വൻ വരവേൽപ്പിൽ ഇന്ത്യന്‍ ആരാധകര്‍ക്ക് മെസി നന്ദിയും അറിയിച്ചു. എന്നാല്‍ സന്ദര്‍ശനവേളയില്‍ മെസിക്ക് മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി നല്‍കിയ സമ്മാനത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യമീഡിയയിലെ ചര്‍ച്ച. റിച്ചാര്‍ഡ് മില്ലെയുടെ ആർ.എം 003-വി2 (Richard Mille RM 003V2) എന്ന ലിമിറ്റഡ്…

Read More

സിപിഐഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ നിയുക്ത ബിജെപി കൗൺസിലർ കുറ്റക്കാരൻ

കണ്ണൂർ :സിപിഐഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ നിയുക്ത ബിജെപി കൗൺസിലർ കുറ്റക്കാരൻ.കൊമ്മൽവയൽ വാർഡ് നിയുക്ത കൗൺസിലർ യു പ്രശാന്തിനെയാണ് കോടതികുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രശാന്ത് ഉൾപ്പെടെ 10 ബിജെപിപ്രവർത്തകരും കുറ്റക്കാരെന്ന് തലശേരിഅഡീഷണൽ സെഷൻസ് കോടതി വിധിച്ചു. പ്രതികൾക്ക് 36വർഷംതടവ്ശിക്ഷയാണ് കോടതി വിധിച്ചത്. ഉയർന്ന ശിക്ഷയായ 10 വർഷം അനുഭവിച്ചാൽ മതിയാകും. 2007-ലാണ് തലശേരി നഗരസഭ മുൻ കൗൺസിലറും സിപി ഐഎം പ്രവർത്തകനുമായ കോടിയേരികൊമ്മൽവയലിലെപിരാജേഷിനെ വീടാക്രമിച്ച് വധിക്കാൻശ്രമിച്ചത്.2007 ഡിസംബർ 15-ന് രാത്രി ആർഎസ്എസ് സംഘം വീട് കയറി രാജേഷിനെയും…

Read More

93ാമത് ശിവഗിരി തീർത്ഥാടനം: ചിറയിൻകീഴ്, വർക്കല താലൂക്ക് പരിധികളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 31 ന് അവധി; പൊതുപരീക്ഷകൾക്ക് ബാധകമല്ല

      വർക്കല : 93-ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഡിസംബര്‍ 31ന് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചിറയിന്‍കീഴ്, വര്‍ക്കല താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല. ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്ന് വരെയാണ് ശിവഗിരി തീര്‍ത്ഥാടനം. Share on FacebookTweetFollow us

Read More

മദ്യപാനത്തിനിടെ തർക്കം, സുഹൃത്ത് തലയ്ക്കടിച്ചു; ചികിത്സയിലായിരുന്ന കാപ്പാ കേസ് പ്രതി മരിച്ചു

ആലപ്പുഴ : ആലപ്പുഴ അരൂരിൽ തലക്കടിയേറ്റ് ചികിത്സയിലായിരുന്ന കാപ്പാ കേസ് പ്രതി മരിച്ചു. എരമല്ലൂർ സ്വദേശി 28കാരൻ ലിജിൻ ലക്ഷ്മണൻ ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരിച്ചത്. കഴിഞ്ഞ നവംബർ 24 ന് രാത്രിയാണ് ലിജിന് തലയ്ക്ക് അടിയേറ്റത്. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തായ എരമല്ലൂർ സ്വദേശി സാംസൺ ലിജിനെ പട്ടിക കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലിജിനെ ആദ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial