Headlines

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ആത്മഹത്യ ചെയ്തു

       തെങ്കാശി : കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ആത്മഹത്യ ചെയ്തു. തെങ്കാശി സ്വദേശിനി ജോസ്ബിൻ (35) മരിച്ചത്. തെങ്കാശിയിലെ കടയത്തുമലയുടെ ഇടുക്കിൽ വീണ ബാലമുരുകനെ കുറിച്ച് വിവരമുണ്ടായിരുന്നില്ല.ഇതിന് പിന്നാലെ എട്ടാം തീയതി ഭാര്യയും മക്കളും ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. തിരുനെൽവേലി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു.രണ്ടു മക്കൾ ചികിത്സയിൽ തുടരുന്നു. കടയത്ത്മലയിൽ നിന്ന് ബാലമുരുകൻ രക്ഷപ്പെട്ടു എന്നാണ് പോലീസ് വിലയിരുത്തൽ. അതേസമയം തിരുനൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ള ഭാര്യയുടെ മൃതദേഹം ഇതുവരെയും ബന്ധുക്കൾ ഏറ്റുവാങ്ങിയില്ല….

Read More

ഡൽഹി വായു മലിനീകരണം; 10 മുതൽ 15 വർഷം വരെയുള്ള വാഹനങ്ങൾ നിരോധിക്കാൻ സുപ്രീംകോടതി അനുമതി

ന്യൂഡൽഹി : ഡൽഹി വായു മലിനീകരണത്തിൽ നടപടിയുമായി സുപ്രീംകോടതി. ബി എസ് -III വരെയുള്ള വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ സുപ്രീംകോടതി അനുമതി നൽകി. 10 വർഷം പഴക്കമുള്ള ഡീസൽ 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾ നിരോധിക്കാനാണ് കോടതി അനുമതി. നേരത്തെ ഇത് വിലക്കിയ സുപ്രീംകോടതി ഉത്തരവ് പരിഷ്കരിച്ചാണ് നടപടി. ഡൽഹി സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം. അമിക്കസ് ക്യൂറിയും ഡൽഹി സർക്കാരിനെ പിന്തുണച്ചു കഴിഞ്ഞ തവണ അമിക്കസ് ക്യൂറി വായു…

Read More

‘പോറ്റിയെ കേറ്റിയെ’ പാരഡി പാട്ടില്‍ മതവിദ്വേഷത്തിന് നാലുപേര്‍ക്കെതിരെ സൈബര്‍ പോലീസ് കേസെടുത്തു

തിരുവനന്തപുരം: ‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടില്‍ കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റർ‌ ചെയ്തത് അയ്യപ്പന്‍റെ പേരുപയോഗിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഗാനരചയിതാവും സംവിധായകനും പാട്ട് പ്രചരിപ്പിച്ചവരും പ്രതികളാകും. പ്രസാദ് കുഴിക്കാലയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അയ്യപ്പഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപകീർത്തിപ്പെടുത്തുന്ന വിധം പാരഡി ഗാനമുണ്ടാക്കിയെന്നാണ് എഫ്‌ഐആര്‍. മതവികാരം വ്രണപ്പെടുന്ന പ്രവർത്തിയാണിതെന്നും എഫ്‌ഐആറിലുണ്ട്. കേസിലെ ഒന്നാം പ്രതി ഗാനരചയിതാവ് കുഞ്ഞുപിളള, രണ്ടാം പ്രതി ഗാനം പാടിയ ഡാനിഷ് മലപ്പുറം, മൂന്നാം പ്രതി സി.എം.എസ്. മീഡിയ, നാലാപ്രതി സുബൈര്‍…

Read More

സിപിഐ ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിൽ ചേർന്നതിലുള്ള പ്രതികാരം; കൊല്ലത്ത് തേനീച്ച കർഷകന്റെ കൃഷിനശിപ്പിച്ചെന്ന് പരാതി

കൊല്ലം: കൊല്ലത്ത് തേനീച്ച കർഷകന്‍റെ കൃഷിനശിപ്പിച്ചെന്ന് പരാതി. സിപിഐ ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിൽ ചേർന്നതിലുള്ള പ്രതികാരത്തെ തുടർന്നാണ് ഇത്തരത്തിൽ ദ്രോഹം ചെയ്തതെന്നാണ് പരാതി. കൊല്ലത്തെ കടയ്ക്കൽ അണപ്പാട് കുന്നുംപുറത്ത് പുത്തൻവീട്ടിൽ ഗോപകുമാറിന്‍റെ തേനീച്ച കൂടുകളാണ് അജ്ഞാതർ രാത്രിയിലെത്തി നശിപ്പിച്ചത്. വിഷദ്രാവകം സ്പ്രേ ചെയ്ത് തേനീച്ചകളെ കൊല്ലുകയായിരുന്നുവെന്ന് ഗോപകുമാർ പറയുന്നു. സിപിഐ മുൻ ജില്ലാ കൗൺസിൽ അംഗം ജെ സി അനിലിനൊപ്പം പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നവരിൽ ഒരാളാണ് ഗോപകുമാർ. സിപിഐ ജില്ലാ കൗൺസിൽ അംഗവും മുൻ എംഎൽഎ…

Read More

എസ്‌ഐആർ: കണ്ടെത്താനാകാത്തവരുടെ പേര്‌ പ്രസിദ്ധീകരിക്കും

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിൽ  കണ്ടെത്താനാകാത്തവരുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ്റെ ceo.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ അറിയിച്ചു. ചൊവ്വാഴ്ച തന്നെജില്ലാഅടിസ്ഥാനത്തിൽ വിവരങ്ങൾ പ്രസിദ്ധീകരിക്കും. ഓരോ വാർഡിലെയും പട്ടിക പരിശോധിക്കാനാകും. തിരിച്ചറിയൽ കാർഡിലെ എപിക് നമ്പർ, പേര്, ബന്ധുവിന്റെ പേര്, എന്യൂമറേഷൻ ഫേ-ാം തിരിച്ചു കിട്ടാത്തതിന്റെ കാരണം എന്നിവ ഉൾപ്പെടുന്നതാണ് പട്ടിക. പട്ടിക സംബന്ധിച്ചുള്ള പരാതി സ്വീകരിക്കാൻ സൗകര്യം ഒരുക്കാൻ കലക്‌ടർമാർക്ക് നിർദേശം നൽകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു….

Read More

കേരളത്തിൽ 25 ലക്ഷം പേരെ വെട്ടി എസ്ഐആർ; കൂടുതലും തിരുവനന്തപുരത്ത്

ബിഹാറിനു പിന്നാലെ സമഗ്ര വോട്ടർ പട്ടിക വിവാദം കേരളത്തിലേക്കും. എസ്ഐആർ നടപടിക്രമങ്ങൾ അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ, 2025 ഒക്ടോബറിലെ വോട്ടർ പട്ടികയിൽനിന്ന് 25 ലക്ഷത്തിലധികം വോട്ടർമാരാണ് പുറത്തായിരിക്കുന്നത്. 2,78,59,855 വോട്ടർമാരാണ് ഒക്ടോബറിലെ പട്ടികയിൽ ഉണ്ടായിരുന്നത്. സിപിഎമ്മും കോൺഗ്രസും ലീഗും ഉൾപ്പെടെ പ്രതിപക്ഷകക്ഷികൾ അതിശക്തമായ എതിർപ്പ് തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു.99.96% എന്യൂമറേഷൻ ഫോമുകൾ തിരികെ ലഭിക്കുകയും 99.77% ഡിജിറ്റൈസ് ചെയ്‌തതിനും ശേഷമാണ് 25 ലക്ഷത്തിലധികം വോട്ടർമാർ ഒഴിവായത്. മരിച്ചവർ, സ്ഥിരമായി താമസം മാറിയവർ, മറ്റുസ്ഥലത്ത് പേരുചേർത്തവർ, മറ്റുകാരണങ്ങളാൽ…

Read More

പോലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സിവിൽ പോലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു.

കൊല്ലം: പോലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സിവിൽ പോലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു. സിറ്റി പോലീസ് കമ്മീഷണറാണ് നടപടി സ്വീകരിച്ചത്. നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ചുവരികയായിരുന്ന നവാസിനാണ് സസ്പെൻഷൻ ലഭിച്ചത്. നവംബർ ആറാം തീയതി പുലർച്ചെ പാറാവ് ഡ്യൂട്ടി പൂർത്തിയാക്കി വിശ്രമമുറിയിലേക്ക് പോയ വനിതാ പോലീസുകാരിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. തുടർന്ന് ഇവർ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചവറ പോലീസ് ഇയാൾക്കെതിരെ കേസെടുത്തു. സേനയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ്…

Read More

‘പോറ്റിയെ കേറ്റിയെ’ പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണം

തിരുവനന്തപുരം: ‘പോറ്റിയെ കേറ്റിയെ’ പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണം. പാരഡി ഗാനത്തിനെതിരെ ഇന്നലെയാണ് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല പരാതി നൽകിയത്. പരാതിയിൽ അന്വേഷണം വേണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും പറഞ്ഞിരുന്നു. പരാതി ഡിജിപിക്ക് കെെമാറിയിട്ടുണ്ട്. പരാതിയിൽ പറയുന്നത് പോലെ പാരഡി ഗാനത്തിൽ വിശ്വാസത്തെ വൃണപ്പെടുത്തുന്ന പരാമർശങ്ങൾ ഉണ്ടായോയെന്ന് പരിശോധിക്കും. എന്നാൽ കേസെടുക്കുന്നതിൽ ആശയക്കുഴപ്പമുണ്ടെന്നാണ് റിപ്പോർട്ട്. നിയമോപദേശത്തിന് ശേഷമേ കേസെടുക്കുകയുള്ളൂ. അയ്യപ്പനെ അപമാനിക്കുന്നതിന് തുല്യമാണ് ഈ പാട്ടെന്നും, മനോഹരമായ…

Read More

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനോ യുഡിഎഫിനോ പിന്തുണ നൽകില്ല: ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽ നൂറിലേറെ ഇടങ്ങളിൽ നിർണായകമാകുക ബിജെപി അംഗങ്ങളുടെ നിലപാട്. അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനോ യുഡിഎഫിനോ പിന്തുണ നൽകരുതെന്ന കർശന നിർദ്ദേശം നേതൃത്വം നൽകി കഴിഞ്ഞു. ഇതോടെ പല തദ്ദേശ സ്ഥാപനങ്ങളിലെയും ഭരണം ത്രിശങ്കുവിലാകും. പാർട്ടി ഒന്നാം സ്ഥാനത്തോ മറ്റു രണ്ടു മുന്നണികൾക്കും ഒപ്പമോ എത്തിയ 46 തദ്ദേശ സ്ഥാപനങ്ങളുണ്ട്. ഇരുമുന്നണികൾക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത നൂറിലധികം സ്ഥലത്ത് അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ ബിജെപി അംഗങ്ങളുടെ വോട്ട് നിർണായകമാണ്. പാർട്ടിക്ക്…

Read More

അയൽവാസിയായ വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ ഒളിവിൽ പോയ പ്രതി ഒന്നര മാസങ്ങൾക്ക് ശേഷം പിടിയിൽ

തിരുവനന്തപുരം: അയൽവാസിയായ വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ ഒളിവിൽ പോയ പ്രതി ഒന്നര മാസങ്ങൾക്ക് ശേഷം പിടിയിൽ. തമ്പാനൂർ കണ്ണേറ്റുമുക്ക് സ്വദേശി 27 കാരനായ അച്ചു എന്ന അനന്തുവിനെയാണ് തമ്പാനൂർ പൊലീസ് പിടികൂടിയത്. പോലീസ് സംഘം സാഹസികമായാണ് ഇയാളെ അറസ്റ്റുചെയ്തത്. ഒക്ടോബറിലാണ് ഇയാൾ അയൽ വീട്ടിൽ കയറി വീട്ടമ്മയെ ഉപദ്രവിച്ചത്. ശേഷം പല സ്ഥലങ്ങളിലായി ഒളിവിൽക്കഴിഞ്ഞ പ്രതിക്കായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ ഇയാൾ തൈക്കാട്ടുള്ള പെൺസുഹൃത്തിന്‍റെ വീട്ടിൽ എത്തിയതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് ഇവിടെയെത്തി. ഓടി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial