വസ്തുതർക്കം: വർക്കലയിൽ വീട്ടമ്മയെ ബന്ധുക്കൾ വെട്ടിക്കൊന്നു
തിരുവനന്തപുരം: വർക്കലയിൽ വീട്ടമ്മയെ വെട്ടിക്കൊന്നു. വർക്കല കളത്തറ സ്വദേശിനി ലീനാമണിയാണ് കൊല്ലപ്പെട്ടത്. 56 വയസായിരുന്നു. കുടംബവഴക്കിനെ തുടർന്നാണ് കൊലപാതകം. ഭർത്താവിന്റെ സഹോദരങ്ങളാണ് വായിൽ തുണിതിരുകിയതിന് ശേഷം വെട്ടിയതെന്ന് ബന്ധുകൾ ആരോപിച്ചു. വസ്തുതർക്കത്തെ തുടർന്നായിരുന്നു ആക്രമണം. പ്രതികൾക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു Share on FacebookTweetFollow us

