വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്
തിരുവനന്തപുരം: 47ാമത് വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്. ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന അദ്ദേഹത്തിന്റെ ആത്മകഥയ്ക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങിയതാണ് പുരസ്‌കാരം. വയലാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാര വിവരം പ്രഖ്യാപിച്ചത്. ഈ മാസം 27ന് പുരസ്‌കാരവിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എൻജിയനീയറിംഗ് ബിരുദധാരിയായ ശ്രീകുമാരൻ തമ്പി 1966ൽ കോഴിക്കോട് അസിസ്‌റ്റന്റ് ടൗൺ പ്ലാനറായിരിക്കെ ജോലി രാജിവച്ചാണ് പൂർണമായും കലാസാഹിത്യരംഗത്തേക്ക് എത്തിയത്. മൂവായിരത്തിലധികം…

