Headlines

വെമ്പായത്ത് അച്ഛനും മകനും ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. കന്നുകാലിയിൽ നിന്നാണ് ഇവർക്ക് രോഗം പകർന്നതെന്നാണ് പ്രാഥമിക നിഗമനം. രോഗബോധ സ്ഥിരീകരിച്ച ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാക്ടീരിയൽ രോഗമായ ബ്രൂസെല്ലോസിസ് ഇതിന് മുമ്പും കേരളത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈ മാസത്തിൽ കൊല്ലം ജില്ലയിലെ കടക്കലിൽ ഏഴ് വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പനി, തലവേദന, നീര് എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയ മകനാണ് ആദ്യം രോഗം…

Read More

അഞ്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. രാജസ്ഥാൻ , മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലാണ് തെര‍ഞ്ഞെടുപ്പ് നടക്കുന്നത് മിസോറമില്‍ നവംബര്‍ ഏഴിനാണ് വോട്ടെടുപ്പ് നടക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു. ഛത്തിസ്ഗഡില്‍ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. നവംബര്‍ ഏഴിനും 17നുമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. മധ്യപ്രദേശില്‍ നവംബര്‍ 17ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. നവംബര്‍ 23ന് രാജസ്ഥാനിലും 30ന് തെലുങ്കാനയിലും വോട്ടെടുപ്പ് നടക്കും. അഞ്ച് സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിനായിരിക്കും. Share…

Read More

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോള്‍ഡിന്

യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോള്‍ഡിന്‍ ഇത്തവണത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടി. തൊഴില്‍ മേഖലയിലുള്ള സ്ത്രീകളെക്കുറിച്ച് നടത്തിയ പഠനത്തിനാണ് ക്ലോഡിയ്ക്ക് പുരസ്‌കാരം ലഭിച്ചത്. തൊഴിലിടങ്ങളിൽ ഏതാനും പതിറ്റാണ്ടുകളായി സ്ത്രീകളുടെ പ്രതിനിധ്യം കൂടി വരുന്നുണ്ട്. ഒപ്പം തന്നെ നിരവധി അവഗണനകളും പ്രതിസന്ധികളുമാണ് തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് നേരിടേണ്ടി വരുന്നത്. പിന്നിട്ട ഒരു നൂറ്റാണ്ടിൽ സ്ത്രീകളുടെ വരുമാനത്തെയും തൊഴിൽ വിപണി പങ്കാളിത്തത്തെയും കുറിച്ചുള്ള ആദ്യത്തെ സമഗ്രമായ കണക്ക് ക്ലോഡിയ ഗോൾഡിൻ നൽകി. സ്ത്രീകളുടെ തൊഴിൽ മേഖലയിലെ പങ്കാളിത്തത്തെ…

Read More

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

ജലന്ധർ: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു.മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. പഞ്ചാബിലെ ജലന്ധർ ജില്ലയിലാണ് സംഭവം. റഫ്രിജറേറ്ററിന്റെ കംപ്രസർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച രാത്രി നഗരത്തിലെ അവതാർ നഗർ ഏരിയയിലാണ് സംഭവം. കുടുംബം 7 മാസം മുമ്പ് ഒരു പുതിയ ഡബിൾ ഡോർ റഫ്രിജറേറ്റർ വാങ്ങിയിരുന്നു. രാത്രി വൈകി കംപ്രസറിൽ വൻ സ്‌ഫോടനം ഉണ്ടാകുകയും തുടർന്ന് വീടിന് തീപിടിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. അഞ്ച് പേരെയും ജലന്ധർ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ…

Read More

കുളിമുറിയുടെ ചുമര്‍ ഇടിഞ്ഞു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

പാലക്കാട്: കുളിമുറിയുടെ ചുമരിടിഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കൊട്ടേക്കാട് പ്ലാങ്കാട് എസ്. സുജാത (51) ആണ് മരിച്ചത്. ഞായറാഴ്ച പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. സുജാതയും അമ്മ ശാന്തയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വീട്ടിൽനിന്ന് പുറത്തിറങ്ങിയ സുജാത കുളിമുറിക്കു സമീപത്തെത്തിയപ്പോൾ ചുമരിന്റെ ഒരുഭാഗം ഇടിഞ്ഞ്‌ ശരീരത്ത് പതിക്കുകയായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ അമ്മ ശാന്തയും സമീപവാസികളും ചുമരിടിഞ്ഞുവീണ ഭാഗത്തെ സിമന്റ് കട്ടകൾ നീക്കി ആളെ പുറത്തെടുത്തു. ഗുരുതരമായി പരിക്കേറ്റ സുജാതയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാആശുപത്രി മോർച്ചറിയിൽ. തിങ്കളാഴ്ച…

Read More

ക്ഷേത്രനടയിൽ നിവേദ്യച്ചോറുണ്ടുറങ്ങിയ രജിതയ്ക്ക് ഇനി നിർഭയമായി മുന്നേറാം; രജിതയുടെ എല്ലാ ചെലവുകളും ‘നിര്‍ഭയം പെരുമ്പാവൂര്‍’ സംഘടന ഏറ്റെടുത്തു

പെരുമ്പാവൂർ: നിവേദ്യച്ചോറുണ്ട് ക്ഷേത്ര നടപ്പന്തലിൽ കിടന്നുറങ്ങിയിരുന്ന രജിതയ്ക്ക് ഇനി പഠിച്ച് മുന്നേറാം. പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് ജീവിക്കുന്ന പെരുമ്പാവൂര്‍ മാര്‍ത്തോമ വനിതാ കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സൺ കെ എല്‍ രജിതയുടെ എല്ലാ ചെലവുകളും ഏറ്റെടുത്ത് ‘നിര്‍ഭയം പെരുമ്പാവൂര്‍’ സംഘടന. മേതല കല്ലില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനസമ്മേളനത്തില്‍ വ്യവസായമന്ത്രി പി രാജീവ് ‘നിര്‍ഭയം പെരുമ്പാവൂർ’ രജിതയുടെ പഠനവും ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. ജീവിതത്തിന്റെ കഠിനമായ വെല്ലുവിളികളെ ധീരമായി നേരിട്ട രജിതയെ മന്ത്രി അഭിനന്ദിച്ചു. സിപിഐ എം…

Read More

യുവതിയോടു മോശമായി പെരുമാറിയതിൻ്റെ പേരിൽ തർക്കം; വീടിനു തീയിട്ടു, രണ്ട് യുവാക്കൾ അറസ്റ്റിൽ

ഹരിപ്പാട്: വീട് തീവെച്ചു നശിപ്പിച്ചകേസിലെ രണ്ടുയുവാക്കൾ പോലീസിൻ്റെ പിടിയിൽ. തൃക്കുന്നപ്പുഴ കിഴക്കേക്കര മനുഭവനം നടരാജന്റെ വീടാണ് കത്തിനശിച്ചത്. പള്ളിപ്പാട്ടുമുറി പള്ളിശാലിൽ അഭിജിത്ത് (26), പള്ളിശാലിൽ മഞ്ജി ദത്ത് (23) എന്നിവരെയാണ് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് ഇവർ വീടുകത്തിച്ചത്. വീട്ടുപകരണങ്ങളും ടെലിവിഷൻ, ഫ്രിഡ്ജ് എന്നിവയും ഉൾപ്പെടെ വീട്ടിലുണ്ടായിരുന്ന എല്ലാ സാധനങ്ങളും ഷീറ്റുകൊണ്ട് നിർമിച്ചിരുന്ന വീടും പൂർണമായും കത്തിനശിച്ചു. നടരാജന്റെ മകൻ മനോജുമായുള്ള തർക്കമാണ് വീടുകത്തിക്കലിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. പള്ളിപ്പാട്ടുമുറി ജങ്ഷനു സമീപത്തുവെച്ച് മനോജ്…

Read More

വാഹനപരിശോധനയില്‍ രേഖകളില്ലാത്ത വാഹനം പൊലീസ് പിടിച്ചെടുക്കരുത്; മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം : വാഹന പരിശോധന വേളയില്‍ മതിയായ രേഖയില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കുവാന്‍ പാടില്ലെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവുണ്ടായിട്ടും അത് പാലിക്കുന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥന്മാര്‍ വാഹനപരിശോധനയുടെ മറവില്‍ ജനങ്ങളെ ക്രൂശിക്കരുതെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. പോലീസ് യാതൊരു കാരണവശാലും വാഹനം പിടിച്ചെടുക്കുവാന്‍ പാടുള്ളതല്ല. നിശ്ചിത സമയപരിധിക്കുള്ളില്‍ രേഖകളുടെ അസ്സല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുന്നതിന് നിര്‍ദ്ദേശം നല്‍കുക മാത്രമേ ചെയ്യാവൂ എന്നും കമ്മീഷന്‍ അംഗം കെ. ബൈജുനാഥ് ഉത്തരവില്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഒരു കേസില്‍ മലമ്പുഴ…

Read More

സംസ്ഥാനത്ത് ഇന്ന് മുതൽ തുലാവർഷം സജീവമായേക്കും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ തുലാവർഷം സജീവമായേക്കും. വടക്കൻ കേരളത്തിലാകും തുലാവ‍ർഷം ആദ്യം സജീവമാകുകയെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന സൂചന. ഇത് പ്രകാരം ഇന്ന് സംസ്ഥാനത്ത് 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.അതിനിടെ കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള  തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും 09-10-2023 രാത്രി 11.30 വരെ 0.6 മുതൽ 1.5 മീറ്റർ  വരെ ഉയർന്ന തിരമാലയ്ക്കും…

Read More

ഓസീസിനെ വിറപ്പിച്ച് ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം: ഇന്ത്യയുടെ വിജയം ആറ് വിക്കറ്റിന്

ചെന്നൈ: ലോകകപ്പിലെ ആദ്യ മൽസരത്തിൽ ഓസ്ട്രേലിയയെ 6 വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യമായ 200 മറികടന്നു. തുടക്കത്തിലെ വൻ തകർച്ചയ്ക്ക് ശേഷമാണ് ഇന്ത്യ കരകയറിയത്. വിരാട് കോലി – കെ.എൽ രാഹുൽ സഖ്യമാണ് ഇന്ത്യയെ വിജയതീരത്ത് എത്തിച്ചത്. വിരാട് കോലി 116 പന്തിൽ 85 റൺസ് നേടി പുറത്തായി. കെ.എൽ രാഹുൽ 115 പന്തിൽ 97 റൺസ് നേടി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ രോഹിത് ശർമ, ഇഷാൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial