വാഹനപരിശോധനയില്‍ രേഖകളില്ലാത്ത വാഹനം പൊലീസ് പിടിച്ചെടുക്കരുത്; മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം : വാഹന പരിശോധന വേളയില്‍ മതിയായ രേഖയില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കുവാന്‍ പാടില്ലെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവുണ്ടായിട്ടും അത് പാലിക്കുന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥന്മാര്‍ വാഹനപരിശോധനയുടെ മറവില്‍ ജനങ്ങളെ ക്രൂശിക്കരുതെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. പോലീസ് യാതൊരു കാരണവശാലും വാഹനം പിടിച്ചെടുക്കുവാന്‍ പാടുള്ളതല്ല. നിശ്ചിത സമയപരിധിക്കുള്ളില്‍ രേഖകളുടെ അസ്സല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുന്നതിന് നിര്‍ദ്ദേശം നല്‍കുക മാത്രമേ ചെയ്യാവൂ എന്നും കമ്മീഷന്‍ അംഗം കെ. ബൈജുനാഥ് ഉത്തരവില്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഒരു കേസില്‍ മലമ്പുഴ…

