സിനിമാ ടിക്കറ്റെടുക്കാൻ ‘എന്റെ ഷോ’ ആപ്പ്
തിരുവനന്തപുരം: സിനിമാ ടിക്കറ്റുകള്‍ ബുക്കു ചെയ്യുന്നതിനായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ആപ്പും വെബ്സൈറ്റും വരുന്നു. ‘എന്റെ ഷോ’ എന്നാണ് പേര്. പരീക്ഷണാടിസ്ഥാനത്തില്‍ കെഎസ്എഫ്ഡിസിയുടെ 16 തിയേറ്ററുകളില്‍ ‘എന്റെ ഷോ’ വഴിയുള്ള ടിക്കറ്റ് വിതരണം ഉടൻ തുടങ്ങും. ജനുവരിയോടെ കേരളത്തിലെ എല്ലാ തിയേറ്ററുകളെയും ഉള്‍പ്പെടുത്തി പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാക്കാനാണ് ഉദ്ദേശം. സാധാരണ സിനിമാ ടിക്കറ്റ് ബുക്കിങ് ആപ്പുകളെയും വെബ്സൈറ്റുകളെയും പോലെയാണ് ഇതിന്റെയും പ്രവര്‍ത്തനം. ഒരു ടിക്കറ്റിന് ഒന്നര രൂപ മാത്രമേ അധികമായി നല്‍കേണ്ടതുള്ളൂ. ടിക്കറ്റ് വിതരണം ‘എന്റെ ഷോ’യിലൂടെയാക്കുന്നതോടെ എത്ര…

