ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; ഭാർത്താവ് അറസ്റ്റിൽ

പാലക്കാട്:ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കാട്ടുകുളം സ്രാമ്പിക്കൽ വീട്ടിൽ വൈഷ്‌ണവിയെയാണ് (26) ഭർത്താവ് ദീക്ഷിത്ത് (26) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. വൈഷ്ണവിക്ക് അസ്വസ്ഥതയുണ്ടെന്ന് പെരിന്തൽമണ്ണ ആനമങ്ങാടുള്ള വൈഷ്‌ണവിയുടെ പിതാവിനെ ദീക്ഷിത് വ്യാഴാഴ്ച വിളിച്ചറിയിച്ചിരുന്നു.അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പിന്നീട് തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന വിവരം ലഭിച്ചത്. തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പൊലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്. ഒന്നരവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. പെരിന്തൽമണ്ണ ആനമങ്ങാട് ചോലക്കൽ…

Read More

കഴക്കൂട്ടത്ത് എട്ടുവയസുകാരൻ വീട്ടിലെ ജനലിൽ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് എട്ടുവയസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. ചെമ്പഴന്തി സ്വദേശികളായ പ്രമോദ്-സിനി ദമ്പതികളുടെ മകൻ ശ്രേയസാണ് മരിച്ചത്. വീട്ടിലെ ജനലിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചെമ്പഴന്തി മണക്കൽ എൽപി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ശ്രേയസ് Share on FacebookTweetFollow us

Read More

പോത്തൻകോട് നിർമ്മാണത്തിലിരുന്ന വീടിൻ്റെ ഒരു ഭാഗം തകർന്നു വീണു; രണ്ടുപേർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം പോത്തൻകോട് നിർമ്മാണത്തിലിരുന്ന വീടിൻ്റെ ഒരു ഭാഗം തകർന്നു വീണു. രണ്ടുപേർക്ക് ഗുരുതര പരിക്ക്. ശ്രീകാര്യം സ്വദേശി സനൂപ് മറ്റൊരു അതിഥി തൊഴിലാളി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോത്തൻകോട് പൊലീസ് സ്റ്റേഷന് സമീപം പഴയവീട് പുതുക്കി പണിയുന്നതിനിടെയാണ് വീടിൻ്റെ ഭാഗം തകര്‍ന്നു വീണത്. രണ്ടാമത്തെ നിലയിൽ സുരക്ഷയില്ലാതെ വാർത്ത ഭാഗമാണ് തകർന്നു വീണത്. സനൂപിൻ്റെ രണ്ട് കാലുകൾക്കും ഗുരുതരമായി പരുക്കേറ്റു.ഇരുവരും കോൺക്രീറ്റ് പാളികള്‍ക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളി രണ്ടാമത്തെ നിലയിൽ…

Read More

മെസ്സിപ്പട റെഡി;കേരളത്തിൽ എത്തുന്ന അർജന്റീന സ്‌ക്വാഡ് പ്രഖ്യാപിച്ചു

നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോള് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ലോകകപ്പ് സ്‌ക്വാഡിൽ നിന്നും എയ്ഞ്ചൽ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെ ഒഴികെ മുഴുവൻ അംഗങ്ങളും ടീമിലുണ്ട്. ലയണൽ മെസ്സിയാണ് ടീമിന്റെ ക്യാപ്റ്റൻ. ടീമിന്റെ കോച്ചായി ലയണൽ സ്‌കലോണിയും കൊച്ചിയിലെത്തും. ലോകകപ്പ് ജേതാക്കളായ അർജന്റീനയെ കേരളത്തിലെത്തിക്കുന്നതിൽ റിപ്പോർട്ടർ ടിവിയാണ് ചുക്കാൻ പിടിച്ചത്. ഫുട്‌ബോളിനെ അത്രയേറെ ആരാധിക്കുന്ന കേരളത്തിന്റെ മണ്ണിൽ അർജന്റീനയെ പോലെയൊരു ടീമിനെ എത്തിക്കുന്നത് ഇന്ത്യൻ കായിക ചരിത്രത്തിലെ വലിയൊരു അടയാളപ്പെടുത്തലായിരിക്കും. കേരളത്തിൽ വരുന്ന അർജന്റീന സ്‌ക്വാഡ് ലയണൽ…

Read More

പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കോളജില്‍ വീണ്ടും ലൈംഗിക അതിക്രമം, വിദ്യാര്‍ഥിനിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്തു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വീണ്ടും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. ദുര്‍ഗാപൂരിലെ മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്, മെഡിക്കല്‍ കോളജ് വളപ്പിനകത്തു വെച്ച് ബലാത്സംഗത്തിന് ഇരയായത്. ഒഡീഷ ജലേശ്വര്‍ സ്വദേശിനിയാണ് അതിക്രമത്തിന് ഇരയായത്. ദുര്‍ഗാപൂരിലെ ശോഭാപൂരിലുള്ള സ്വകാര്യ മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു സംഭവം. വിദ്യാര്‍ത്ഥിനി ആണ്‍സുഹൃത്തുമെന്ന് രാത്രി 8.30 ന് മെഡിക്കല്‍ കോളജ് കാംപസിന് വെളിയിലേക്ക് വരുന്നതിനിടെയായിരുന്നു അക്രമം. ഗേറ്റിന് സമീപം വെച്ച് പെട്ടെന്ന് എത്തിയ അക്രമി പെണ്‍കുട്ടിയെ ആശുപത്രിക്ക് പിന്നിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു….

Read More

‘ട്വന്റി-20 വർണക്കടലാസിൽ പൊതിഞ്ഞ കൊടിയ വിഷം’; എറണാകുളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജിവെച്ചു

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ട്വന്റി-20 പാർട്ടിക്ക് തിരിച്ചടിയായി, എറണാകുളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജിവെച്ചു. എടത്തല സ്വദേശി അഡ്വ. അസ്ലഫ് പാറേക്കാടൻ ആണ് പാർട്ടി അംഗത്വം രാജിവെച്ചത്. വർണക്കടലാസിൽ പൊതിഞ്ഞ്‌ ആകർഷകമാക്കിയ കൊടിയ വിഷമാണ് ട്വന്റി-20 പാർട്ടിയെന്ന് രാജി തീരുമാനം അറിയിച്ചുകൊണ്ട് സാമൂഹിക മാധ്യമത്തിലിട്ട പോസ്റ്റിൽ അസ്ലഫ് പാറേക്കാടൻ പറഞ്ഞു. ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിലുമുപരി ഒരു വ്യക്തിയുടെ സ്വാർത്ഥ താല്പര്യങ്ങൾ നടപ്പാക്കാൻ അയാൾ കെട്ടിപ്പൊക്കിയ നുണകളുടെ ചീട്ടു കൊട്ടാരം മാത്രമാണ് ട്വന്റി-20. സാബു എം ജേക്കബ്…

Read More

ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ കോഴിക്കോട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത് 1.2 കോടി രൂപ, പ്രതിപിടിയിൽ

കോഴിക്കോട്: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ കോഴിക്കോട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത് 1.2 കോടി രൂപ. പ്രതിയെ പിടികൂടി പോലീസ്. ഓൺലൈൻ ഇൻവെസ്റ്റ്മെന്റ് സംഘത്തിലെ പ്രധാന പ്രതിയാണ് അറസ്റ്റിലായത്. എറണാകുളം സ്വദേശി സൈനുൽ ആബിദാണ് കോഴിക്കോട് സിറ്റി ക്രൈം സൈബർ പൊലീസിന്റെ പിടിയിലായത്. ‘സെറോദ്ധ’ എന്ന പേരിൽ വ്യാജ ട്രേഡിംഗ് വെബ്സൈറ്റ് വഴിയാണ് ഇയാൾ പണംതട്ടിയത്. പ്രതിയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് 56-ലധികം അക്കൗണ്ടുകൾ കണ്ടെത്തി Share on FacebookTweetFollow us

Read More

പ്രശസ്ത കവി ചായം ധർമ്മരാജൻ അന്തരിച്ചു

വിതുര: പ്രശസ്ത കവി ചായം ധർമ്മരാജൻ (57) അന്തരിച്ചു. ഇന്നലെ രാത്രി 11 മണിക്ക് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.1968 ൽ വിതുര ചായത്താണ് ജനനം. ചായം എൽ പി എസ്, വിതുര എച്ച് എസ്, പെരിങ്ങമ്മല ഇക്ബാൽ കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ പഠിച്ച ഇദ്ദേഹം ഭാരതീയ കവിതയിലെ നാനാത്വവും ഏകത്വവും എന്ന വിഷയത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. മലയാളം അധ്യാപകനായി തിരുവനന്തപുരം യൂണിവേഴ്സിറ്റികോളേജ് ഗവ: വിമൻസ് കോളേജ് പാലക്കാട് ചിറ്റൂർ ഗവ: കോളേജ് ആറ്റിങ്ങൽ ഗവ: കോളേജ്,…

Read More

പോളിയോ തുള്ളിമരുന്ന് വിതരണം; ഒക്ടോബര്‍ 12ന്

തിരുവനന്തപുരം: പോളിയോ വൈറസ് നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ടു നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഒക്ടോബര്‍ 12 ഞായറാഴ്ച്ച സംസ്ഥാനത്ത് നടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അഞ്ച് വയസിനു താഴെയുളള കുഞ്ഞുങ്ങള്‍ക്കാണ് തുളളിമരുന്ന് നല്‍കുന്നത്. അഞ്ച് വയസിനു താഴെയുളള 21,11,010 കുട്ടികള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി തുളളിമരുന്ന് നല്‍കും. ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 22,383 ബൂത്തുകളാണ് പ്രവര്‍ത്തിക്കുക. ബൂത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് 44,766 വോളണ്ടിയര്‍മാര്‍ നേതൃത്വം നല്‍കും. എല്ലാ രക്ഷാകര്‍ത്താക്കളും അഞ്ച് വയസുവരെയുളള എല്ലാ കുട്ടികള്‍ക്കും…

Read More

കേരള സ്കൂള്‍ ഒളിമ്പിക്സ് ഒക്ടോബര്‍ 21 മുതല്‍: രാത്രിയും പകലും മത്സരങ്ങൾ

സംസ്ഥാന സ്കൂള്‍ കായിക മേള -2025 ഒളിമ്പിക്സ് മാതൃകയില്‍ ഒക്ടോബര്‍ 21 മുതല്‍ 28 വരെ തിരുവനന്തപുരത്ത് നടക്കും. കായിക മേളയില്‍ അണ്ടര്‍ ഫോര്‍ട്ടീന്‍, സെവന്‍റീന്‍, നൈന്‍റീന്‍ കാറ്റഗറികളിലും അതോടൊപ്പം സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളും ഉള്‍പ്പെടെ ഇരുപതിനായിരത്തോളം കായിക പ്രതിഭകള്‍ പങ്കെടുക്കും. സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ദേശീയ സ്കൂള്‍ മീറ്റ് ഷെഡ്യൂളിന് അനുസൃതമായി 39 സ്കൂള്‍ സ്പോര്‍ട്സ്, ഗെയിംസ് മത്സരങ്ങളുടെ ഷെഡ്യൂള്‍ തയ്യാറാക്കുകയും ഗ്രൂപ്പ് വണ്‍ ആന്‍റ് ടു മത്സരങ്ങള്‍ കണ്ണൂര്‍,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial