മലപ്പുറത്ത് നിയന്ത്രണം വിട്ട ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരി മരിച്ചു

മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരി മരിച്ചു. മലപ്പുറം ചിനക്കൽ സ്വദേശി ഷാനവാസിൻ്റെ മകൾ 9 വയസ്സുകാരിയായ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കൽ പുത്തൂരിൽ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റിരുന്നു. Share on FacebookTweetFollow us

Read More

പതിനേഴുകാരനെ കാണാനില്ലെന്ന് പരാതി

കുമ്പള: കാസർകോട് പട്‌ലയിൽ പതിനേഴുകാരനെ കാണാനില്ലെന്ന് പരാതി. കുമ്പള സ്വദേശി മുഹമ്മദ് അറഫാത്തിനെയാണ് കാണാതായത്. ത്വഹിരിയ അക്കാദമിയിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് കാണാതായ മുഹമ്മദ് അറാഫത്ത്. വിദ്യാർത്ഥി സ്ഥാപനത്തിൽ നിന്ന് പുറത്തുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. Share on FacebookTweetFollow us

Read More

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ, 13ന് വോട്ടെണ്ണൽ

തിരുവനനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം. രണ്ടാംഘട്ടത്തിൽ തൃശ്ശൂർ മുതൽ കാസർകോട് വരെ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിൽ രാവിലെ എട്ട് മണിയോടെ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. വോട്ടെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പോളിംഗ് ബൂത്തുകളിൽ ഒരുക്കിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ ഭേദപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് നടന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ 70.9 ശതമാനം പോളിംഗാണ്…

Read More

സന്ദീപ് വാര്യരെ തൽക്കാലം അറസ്റ്റ് ചെയ്യില്ല; 15 ന് കേസ് വീണ്ടും പരിഗണിക്കും

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എല്‍.എക്കെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർക്ക് താൽക്കാലിക ആശ്വാസം.കേസിൽ പൊലീസ് റിപ്പോർട്ട് ലഭിച്ചില്ലെന്നും ഈ മാസം 15 വരെ അറസ്റ്റ് ചെയ്യില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സന്ദീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 15 ന് വീണ്ടും പരിഗണിക്കും.പരാതിക്കാരിയുടെ ചിത്രമോ പേരോ സമൂഹമാധ്യമങ്ങൾ വഴി പങ്കുവച്ചിട്ടില്ലെന്നും പരാതിക്കാരിയായ യുവതിയുടെ വിവാഹ സമയത്ത് എടുത്ത ആശംസ പോസ്റ്റ് പലരും സമൂഹമാധ്യമങ്ങൾ വഴി കുത്തിപ്പൊക്കിയതാണെന്നും അതിജീവിതയെ…

Read More

അലൻ ഭാരമുള്ള കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ചു; ചിത്രപ്രിയ നേരിട്ടത് ക്രൂര മർദനം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

         മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ 19 കാരി നേരിട്ടത് അതിക്രൂര മർദനം. ചിത്രപ്രിയയുടെ മരണകാരണം തലയ്ക്കേറ്റ ഗുരുതര പരുക്കെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. ആന്തരിക രക്തസ്രാവം ഉണ്ടായെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് . തലയിൽ ഒന്നിൽ കൂടുതൽ തവണ അടിയേറ്റ മുറിവുകൾ ഏറ്റിട്ടുണ്ട്, ഭാരമുള്ള കല്ല് ഉപയോഗിച്ചാണ് അലൻ ചിത്രപ്രിയയുടെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചത് വയറിലടക്കം പരുക്കുണ്ടായി. ആന്തരിക രക്തസ്രാവം ഉണ്ടായെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. നേരത്തെ നടത്തിയ ഇൻക്വസ്റ്റിൽ തലയിൽ ഒരു മുറിവ് മാത്രമായിരുന്നു കണ്ടെത്തിയിരുന്നത്. ശനിയാഴ്ച വൈകിട്ടാണ് ചിത്രപ്രിയയെ കാണാനില്ല…

Read More

ചവർ കൂനയിൽ നിന്ന് തീ പടർന്നു; വർക്കല ക്ലിഫിന് സമീപം വൻ തീപിടുത്തം

  വർക്കല : തിരുവനന്തപുരം വർക്കല ക്ലിഫിന് സമീപമുള്ള റിസോർട്ടിൽ തീപിടുത്തം. അപകടത്തിൽ ബ്രീട്ടീഷ് പൗരന് പൊള്ളലേറ്റു. റിസോർട്ടിലെ മൂന്ന് മുറികൾ പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് റിസോർട്ടിൽ തീപിടുത്തമുണ്ടായത്. ജീവനക്കാർ ചവർ കത്തിക്കുന്നതിനിടെ കൂനയിൽ നിന്ന് തീ പടരുകയായിരുന്നു. റിസോർട്ടിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട താമസക്കാരനായ ഇംഗ്ലണ്ട് സ്വദേശി ഓടിരക്ഷപ്പെടുന്നതിനിടയിലാണ് നിസാരമായ പൊള്ളലേറ്റത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. കത്തിനശിച്ച മുറിവിൽ താമസക്കാരായ മറ്റ് വിദേശികളുടെ…

Read More

നടിയെ കൂട്ടബലാത്സംഗം ചെയ് കേസ്; വിധി ചോർന്നു

നടി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട കേസിലെ വിധി പ്രസ്‌താവം ചോർന്നതായി വെളിപ്പെടുത്തൽ. കോടതി വിധി പ്രസ്താവിക്കും മുൻപ് തന്നെ ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷനു ഒരു ‘ഊമക്കത്ത്’ ലഭിച്ചിരുന്നു. കത്തിൽ പരാമർശിച്ചിട്ടുള്ളതുപോലെയായിരുന്നു ഒരാഴ്ചയ്ക്ക് ശേഷം 3 പ്രതികൾ കുറ്റവിമുക്തരും ആറുപേർ കുറ്റക്കാരുമെന്ന വിധി വന്നത്. ഇത്രയും ഗുരുതരമായ പിഴവിൽ വിധിയുടെ സത്യസന്ധതയ്ക്ക് കളങ്കം ഉണ്ടായി എന്നാണ് വിലയിരുത്തൽ Share on FacebookTweetFollow us

Read More

ശശി തരൂരിന്; സവർക്കർ പുരസ്കാരം

HRDS ഇന്ത്യയുടെ പ്രഥമ സവർക്കർ പുരസ്ക‌ാരം കോൺഗ്രസ് MP ശശി തരൂരിന്. അവാർഡ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഹിന്ദുത്വ വർഗീയ നേതാവ് സവർക്കറിന്റെ പേരിലെ അവാർഡ് ഇതിനകം വിവാദമായിട്ടുണ്ട്. തനിക്ക് ഇത്തരം ഒരു അവാർഡ് ലഭിച്ചുവെന്ന ഒരുവിവരവും ഇല്ലെന്നാണ് തരൂർ പറയുന്നത്. പൊതുസേവന ഇടപെടലുകളാണ് പുരസ്കാരത്തിനുള്ള മാനദണ്ഡമെന്ന് എച്ച്ആർഡിഎസ് വ്യക്തമാക്കി Share on FacebookTweetFollow us

Read More

ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ബൗളര്‍മാര്‍, ആദ്യ ടി20യില്‍ വമ്പന്‍ ജയവുമായി ഇന്ത്യ, പരമ്പരയില്‍ മുന്നില്‍

       കട്ടക്ക് : ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 101 റണ്‍സിന് തകര്‍ത്ത് ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്തി. 176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്ക 12.3 ഓവറില്‍ വെറും 74 റണ്‍സിന് ഓള്‍ ഔട്ടായി. 22 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍.14 റണ്‍സ് വീതമെടുത്ത ട്രിസ്റ്റൻ സ്റ്റബ്സും ക്യാപ്റ്റൻ ഏയ്ഡന്‍ മാര്‍ക്രവും 12 റണ്‍സെടുത്ത മാര്‍ക്കോ യാന്‍സനും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കടന്നുള്ളു. ഇന്ത്യക്കായി അര്‍ഷ്ദീപ്…

Read More

ബംഗളുരുവിൽ വിദ്യാർത്ഥിയായ 19-കാരിയെ മലയാറ്റൂരിൽ മരിച്ച നിലയിൽ കണ്ടെത്തി

    കൊച്ചി : രണ്ടു ദിവസം മുൻപ് കാണാതായ 19 വയസ്സുള്ള മലയാളി ബിരുദ വിദ്യാർഥിനിയെ വീടിന് ഒരു കിലോമീറ്റർ അകലെയുള്ള ഒഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിൻ്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ (19) ആണ് മരിച്ചത്. ബെംഗളൂരുവിൽ ഏവിയേഷൻ ബിരുദ വിദ്യാർഥിയായിരുന്ന ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. തുടർന്ന് മാതാപിതാക്കൾ കാലടി പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെ ഇന്ന് മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial