പി,.എസ്.സി നടത്തിയ ആസൂത്രണ ബോർഡ് പരീക്ഷയുടെ പുനർമൂല്യ നിർണയം നടത്തിയ ഫലം പ്രഖ്യാപിച്ചു. പരീക്ഷയിലെ പത്ത് ഉത്തരങ്ങൾ വീണ്ടും പരിശോധിച്ചപ്പോൾ മാർക്കിൽ വലിയ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. റാങ്ക് ലിസ്റ്റിനെതിരെ പരാതി നൽകിയ ശ്യം കൃഷ്ണനാണ് പുതുക്കിയ പട്ടികയിൽ ഒന്നാം റാങ്ക്. പഴയ റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്കുകാരനായ അരുൺ ജെ. പ്രതാപ് പുതിയ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.
പെർസ്പെക്ടീവ് പ്ലാനിംഗ് റാങ്ക് പട്ടികയും പ്രസിദ്ധീകരിച്ചു. ഒരാളെ മാത്രം ഉൾപ്പെടുത്തിയാണ് പട്ടിക. ഇതിനെതിരെ ഉദ്യോഗാർത്ഥികളുടെ ഹർജി ഹൈക്കോടതിയിൽ വിധി പറയാൻ ഇരിക്കെയാണ് തിടുക്കത്തിൽ ഒരാളെ മാത്രം ഉൾപ്പെടുത്തി അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. അന്തിമവിധിക്ക് വിധേയമാകും നിയമനം എന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം പ്ലാൻ കോ ഓർഡിനേഷൻ ഡിവിഷൻ റാങ്ക് പട്ടികയിൽ മാറ്റമില്ല. നേരത്തെ ഒന്നാം റാങ്ക് നേടിയ സജിമോൻ തന്നെയാണ് പുതുക്കിയ പട്ടികയിലും ഒന്നാമത്.


