ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധവുമായെത്തിയ സിപിഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തത് ഡൽഹി പോലീസ്. കേരള ഹൈസില്‍ നിന്നും സിപിഎം നേതാക്കൾ സമരം ആരംഭിക്കുന്നതിന് തയ്യാറെടുക്കുന്നതിനിടെയായാണ് പോലീസിന്റെ നടപടി.
സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, എം വി ഗോവിന്ദൻ, കെ കെ ശൈലജ, പി കെ ശ്രീമതി, ശിവദാസൻ എംപി, പി രാജീവ്, പി കെ ശ്രീമതി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതിഷേധവുമായി എത്തിയ പിണറായി വിജയനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞതിനെ തുടർന്ന് അദ്ദേഹം ജന്തർ മന്ത്രിലേക്ക് നീങ്ങി. മുതിർന്ന നേതാക്കളെയും കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് പിണറായി വിജയൻറെ നേതൃത്വത്തിൽ ജോൺ ബ്രിട്ടാസ്, കെ എൻ ബാലഗോപാൽ എന്നിവർ ജന്തർ മന്തറിലേക്ക് നടന്നുനീങ്ങിയത്. ഇവരെയൊഴികെയുള്ള ബാക്കി നേതാക്കളെയെല്ലാം പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
ജനാധിപത്യ ധ്വംസനമെന്ന് രാജ്യതലസ്ഥാനത്ത് നടക്കുന്നതെന്ന് പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സിജെപി സമരത്തിന് പിന്തുണ കൊടുക്കേണ്ടത് ജനാധിപത്യത്തിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിരിഞ്ഞ് പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടങ്കിലും ജന്തര്‍മന്തറിലേക്ക് പോകുമെന്നാണ് നേതാക്കളുടെ നിലപാട്.


