പൂജാ അവധിക്ക് ഹോസ്റ്റലില്‍ നിന്നും വീട്ടിലെത്തി; തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണലേത്ത് പച്ച സ്വദേശികളായ സന്തോഷ്- സന്ധ്യാ ദമ്പതികളുടെ മകള്‍ സൗപർണികയാണ് മരിച്ചത്. പതിനഞ്ചുകാരിയായ സൗപർണികയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സൗപർണിക ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. ആലപ്പുഴ കലവൂർ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് സൗപർണിക. പട്ടികജാതി പ്രീ മെട്രിക് ഹോസ്റ്റലില്‍ താമസിച്ചാണ് പഠനം നടത്തുന്നത്. പൂജാ അവധിയ്ക്ക് നാട്ടില്‍ എത്തിയതായിരുന്നു വിദ്യാർത്ഥിനി. Share on FacebookTweetFollow us

