Headlines

ദില്ലിയിൽ ബുൾഡോസർ രാജ്; കൊലക്കേസ് പ്രതിയുടെ മൂന്ന് നില വീട് ഇടിച്ചു നിരത്തി മുനിസിപ്പൽ കോർപ്പറേഷൻ

       ദില്ലി: പശ്ചിമ ഡൽഹിയിലെ ഉത്തം നഗറിൽ ഹോളി ആഘോഷത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ വീട് ഇടിച്ചു നിരത്തി. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനാണ് ബുൾഡോസർ ഉപയോഗിച്ച് കൊലക്കേസ് പ്രതിയുടെ വീട് തകർത്ത് നീക്കിയത്. കേസിലെ പ്രധാന പ്രതിയായ ആകാശിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് അധികൃതർ അനധികൃതമാണെന്ന് കാണിച്ച് ശനിയാഴ്ച ഉച്ചയോടെ തകർത്തത്. കഴിഞ്ഞ ആഴ്ച ഉത്തം നഗറിൽ ഒരു ആഘോഷ പരിപാടിക്കിടെ നടന്ന തർക്കത്തിനിടെയാണ് ഒരു യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്. കേസിലെ മുഖ്യപ്രതിയായ നിസാമുദ്ദീന്റെ വീടാണ് പൊളിച്ച്…

Read More

വനിതാദിനത്തില്‍ സുപ്രധാന നീക്കം; കുടുംബകേസുകള്‍ കേള്‍ക്കാന്‍ വനിതാ ജഡ്ജിമാരുടെ ബെഞ്ച് രൂപീകരിച്ച് കേരള ഹൈക്കോടതി

കൊച്ചി:അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച്, കുടുംബപരമായ കേസുകള്‍ പരിഗണിക്കാന്‍ വനിതാ ജഡ്ജിമാര്‍ മാത്രമുള്ള ബെഞ്ച് രൂപീകരിച്ച് കേരള ഹൈക്കോടതി. നാളെ മുതല്‍ ഹൈക്കോടതിയില്‍ പുതിയ ബെഞ്ച് നിലവില്‍ വരും. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പുതിയ ഡിവിഷന്‍ ബെഞ്ച് തുടരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.ജസ്റ്റിസ് നിഷ ബാനു, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങുന്ന പുതിയ ബെഞ്ച്, കുടുംബ കോടതികളുമായി ബന്ധപ്പെട്ട കേസുകള്‍, വിവാഹ അപ്പീലുകള്‍, കുട്ടികളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങള്‍ പ്രകാരം ഫയല്‍ ചെയ്യുന്ന…

Read More

ടി20 ലോകകപ്പ് ഫൈനലല്‍ ഇന്ന് ഇന്ത്യ ന്യൂസിലൻഡിനെ നേരിടും

അഹമ്മദാബാദ് : ഒരു മാസത്തെ ആവേശകരമായ ക്രിക്കറ്റിനുശേഷം, 2026 ലെ ഐസിസി പുരുഷ ടി20 ലോകകപ്പ് ഞായറാഴ്ച ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമും ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് ടീമും തമ്മിലുള്ള ആവേശകരമായ ഫൈനലോടെ അവസാനിക്കും.അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഒരു ഐസിസി ടൂർണമെന്റിന്റെ ഫൈനലില്‍ ഇരു ടീമുകളും ഏറ്റുമുട്ടുന്നത് ഇത് നാലാം തവണയാണ്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനത്തിന് ശേഷം ഇന്ത്യ ഫൈനലിലെത്തി. മുംബൈയില്‍ യുഎസ്‌എയ്‌ക്കെതിരായ വിജയത്തോടെയാണ് അവർ തങ്ങളുടെ പ്രചാരണം ആരംഭിച്ചത്, തുടർന്ന് അതേ…

Read More

48 വര്‍ഷത്തിന് ശേഷം ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ പെണ്‍തിളക്കം

ഗുരുവായൂര്‍ : അര നൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് ഗുരുവായൂര്‍ ദേവസ്വം ഭരണസമതിയിലേക്ക് വനിത അംഗം. കൊടുങ്ങല്ലൂര്‍ നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ എം യു ഷിനിജയിലൂടെയാണ് ഭരണസമിതിയില്‍ വീണ്ടും വനിത പ്രവേശം സാധ്യമാകുന്നത്. 1978ല്‍ ഭേദഗതി ചെയ്ത ഇപ്പോള്‍ നിലവിലുള്ള ഗുരുവായൂര്‍ ദേവസ്വം ചട്ടമനുസരിച്ച് രൂപവത്കരിച്ച ഒരു ഭരണസമിതിയിലും ഇതുവരെ വനിത അംഗം ഉണ്ടായിട്ടില്ല. 1971 ല്‍ ഗുരുവായൂര്‍ ക്ഷേത്രഭരണം സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷമുള്ള ആദ്യ ഭരണസമിതികളില്‍ സ്ത്രീ പ്രാതിനിധ്യം ഉണ്ടായിരുന്നു. സാഹിത്യകാരി എന്‍ബാലാമണിയമ്മ, ദേവകിയമ്മ…

Read More

ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനം; കോഴിക്കോട്ട് സംഘർഷം, പൊലീസ് ലാത്തി വീശി, കടയുടമകൾ കസ്റ്റഡിയിൽ

കോഴിക്കോട് :  ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനത്തെ തുടർന്ന് കോഴിക്കോട്ട് കടയ്ക്ക് മുന്നിൽ സംഘർഷം. വാഗ്ദാനം അറിഞ്ഞ് ആളുകൾ പുലർച്ചെ മുതൽ കടയിലെത്തിയത് തിക്കും തിരക്കുമുണ്ടാക്കി. ഇതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. സോഷ്യൽ മീഡിയ വഴിയായിരുന്നു ഷൂ കടയുടെ പരസ്യം നൽകിയത്. നിരവധി പേരാണ് ഓഫർ ലഭിക്കാനായി എത്തിയത്. സംഘർഷത്തെ തുടർന്ന് കടയുടമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ട്രെൻഡ് ഫാക്ടറി എന്ന കടയുടമയാണ് ഓഫർ മുന്നോട്ട് വെച്ചത്. നേരത്തെ പ്രവർത്തിച്ചിരുന്ന ഈ കട ഇന്ന് തുറക്കുന്ന സമയത്ത്…

Read More

കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം വീട്ടമ്മ മരിച്ചു; മകന് ഗുരുതര പരിക്ക്

പോത്തൻകോട് : വെഞ്ഞാറമൂട് – പോത്തൻകോട് റോഡിൽ കോലിയക്കോടിന് സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. കോലിയക്കോട് കിഴമലയ്ക്കൽ ‘ശാന്തിദീപം’ വീട്ടിൽ ഗംഗ (41) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാവിലെ ഒമ്പതരയോടെ കോലിയക്കോടിനും വേളാവൂരിനും ഇടയിലായിരുന്നു അപകടം. ഗംഗയും മകനും സഞ്ചരിച്ചിരുന്ന ആക്ടീവ സ്കൂട്ടറിൽ കെഎസ്ആർടിസി ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഗംഗയുടെ ജീവൻ രക്ഷിക്കാനായില്ല.അപകടത്തെത്തുടർന്ന്…

Read More

മറ്റൊരു പെൺകുട്ടിയുമായുള്ള പ്രണയബന്ധം ചോദ്യം ചെയ്‌തു ; കാമുകിയേയും മാതാപിതാക്കളേയും പെട്രോളൊഴിച്ച് തീകൊളുത്തിയ  യുവാവ് അറസ്റ്റിൽ.

ബെംഗളൂരു: മറ്റൊരു പെൺകുട്ടിയുമായുള്ള പ്രണയബന്ധം ചോദ്യം ചെയ്‌ത കാമുകിയേയും മാതാപിതാക്കളേയും പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ബെംഗളൂരുവിലെ തരബനഹള്ളിയിൽ വെള്ളിയാഴ്‌ച നടന്ന സംഭവത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റുചെയ്‌തത്‌. പാണ്ഡുരംഗ എന്ന ചന്ദുവാണ് അറസ്റ്റിലായത്. ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് പേരും ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്. സുമലത, അമ്മ മഞ്ജമ്മ, അച്ഛൻ ശ്രീറാം എന്നിവരാണ് ചികിത്സയിലുള്ളത്. മഞ്ജമ്മയുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ സൂചിപ്പിച്ചു. സുമലതയും ചന്ദ്രവും തമ്മിൽ ആറുവർഷമായി പ്രണയത്തിലാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. സുമലത…

Read More

ക്ഷേത്ര സമുച്ചയത്തിലെ ശുചിമുറിയില്‍ രണ്ട് കോളേജ് വിദ്യാർത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

സൂറത്ത്: സൂറത്തിലെ സ്വാമി നാരായണ ക്ഷേത്ര സമുച്ചയത്തിലെ ശുചി മുറിയില്‍ രണ്ട് കോളേജ് വിദ്യാർത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.വിഷം കുത്തിവച്ച്‌ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാവിലെ കോളേജിലേക്ക് പോകുന്നതിനായി വീട്ടില്‍ നിന്ന് ഇറങ്ങിയ രണ്ട് പെണ്‍കുട്ടികളും ഉച്ച കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ലെന്ന് പോലീസ് പറഞ്ഞു. പോലീസില്‍ വിവരമറിയിച്ചതിനെ തുടർന്ന് തിരച്ചില്‍ ആരംഭിച്ചു. ക്ഷേത്ര സമുച്ചയത്തിലാണ് ഇവരുടെ മൊബൈല്‍ ഫോണുകള്‍ അവസാനമായി ഉണ്ടായിരുന്നതെന്ന് പോലീസ് കണ്ടെത്തി. ശനിയാഴ്ചയും തിരച്ചില്‍ തുടർന്നപ്പോള്‍ ഇവരുടെ സ്കൂട്ടറുകള്‍ പരിസരത്ത് പാർക്ക് ചെയ്ത നിലയില്‍…

Read More

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റൺ ഇന്ത്യയുടെ ലക്ഷ്യ സെൻ ഫൈനലില്‍

ബര്‍മിങ്ഹാം: ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഫൈനലില്‍ കടന്നു. സെമിയില്‍ കാനഡയുടെ വിക്ടര്‍ ലായിയെ 21-16, 18-21, 21-15ന് തോല്‍പ്പിച്ചു. ഒരു മണിക്കൂറും 37 മിനിറ്റും നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യ സെന്‍ വിജയം പിടിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ ലോക ചാംപ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവായ വിക്ടര്‍ ലായിയെ മികച്ച പ്രകടനത്തിലൂടെയാണ് ലക്ഷ്യ മറികടന്നത്. നാളെ ഫൈനലില്‍ ചൈനീസ് തായ്പേയ് താരം ലിന്‍ ചുന്‍യിയെയാണ് ലക്ഷ്യ സെന്‍ നേരിടുന്നത്. രണ്ടാം തവണയാണ്…

Read More

സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലും ഏപ്രില്‍ ഒന്നു മുതല്‍ മത്സ്യഫെഡ് മത്സ്യമെത്തിക്കും.

കണ്ണൂര്‍: സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലും ഏപ്രില്‍ ഒന്നു മുതല്‍ മത്സ്യഫെഡ് മത്സ്യമെത്തിക്കും. 57 ജയിലുകളിലേക്കുമുള്ള മത്സ്യമെത്തിക്കാന്‍ ജയില്‍ വകുപ്പും മത്സ്യഫെഡും ധാരണയായി. തടവുകാര്‍ക്കുള്ള ഭക്ഷണ മെനുവില്‍ ആഴ്ചയില്‍ 2 ദിവസം മത്സ്യവിഭവമുണ്ട് നിലവില്‍ പ്രാദേശികമായാണ് മത്സ്യം വാങ്ങുന്നത്. ലഭ്യതക്കുറവു കാരണം ചില ഘട്ടങ്ങളില്‍ മത്സ്യം കിട്ടാറില്ല. മത്സ്യഫെഡിനെ ഏല്‍പിക്കുന്നതോടെ മത്സ്യം ഹാര്‍ബറില്‍നിന്നു നേരിട്ട് ജയിലുകളിലെത്തിക്കും. ഈയിടെ വാങ്ങിയ ശീതീകരണ സൗകര്യമുള്ള 8 വാഹനങ്ങള്‍ വിതരണത്തിനായി മത്സ്യഫെഡ് ഉപയോഗപ്പെടുത്തും. 25 മത്സ്യങ്ങളുടെ പട്ടിക മത്സ്യഫെഡ് ജയില്‍ വകുപ്പിനു നല്‍കിയതില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial