Headlines

സ്വകാര്യ ബസ്സുകളുടെ മല്‍സരയോട്ടം തടയാന്‍ ശക്തമായ നടപടി; നിയമലംഘനം ആവര്‍ത്തിച്ചാല്‍ പെര്‍മിറ്റ് റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകളുടെ മല്‍സരയോട്ടം നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി ഗതാഗത വകുപ്പ്. നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്ന ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സമീപകാലത്ത് സ്വകാര്യ ബസ്സുകളുടെ അപകടങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധനകള്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്. മല്‍സരയോട്ടം തടയുന്നതിനായി പ്രത്യേക പരിശോധനകള്‍ നടത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമിതവേഗതയിലും അശ്രദ്ധമായ ഡ്രൈവിങ്ങിലും പിടിയിലാവുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. കുറ്റം ആവര്‍ത്തിച്ചാല്‍ വാഹനത്തിന്റെ പെര്‍മിറ്റ് തന്നെ റദ്ദാക്കുന്ന കടുത്ത നടപടികളിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്….

Read More

വാട്‌സാപ്പിൽ പെയ്‌ഡ് സബ്സ്ക്രിപ്ഷൻ ഉടൻ വരുന്നു

ന്യൂഡൽഹി: തുടരെ തുടരെ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് വാട്‌സാപ്പ്. ഇനി വാട്സാപ്പ് പ്ലസ് എന്ന പേരിൽ പെയ്ഡ് സബ്സ്ക്രിപ്ഷ്ൻ പ്ലാൻ കൂടി കൊണ്ടു വരാനുള്ള തയാറെടുപ്പിലാണ് കമ്പനി. പുതിയ പ്ലാൻ ഐ.ഒ.എസിലും ആൻഡ്രോയ്‌ഡിലും ലഭ്യമാകും. മെസേജിങ് സൗകര്യങ്ങൾക്ക് പണം നൽകേണ്ടതില്ല. മികച്ച ഉപഭോക്തൃ അനുഭവം ലഭ്യമാക്കുക, ചാറ്റ് മാനേജ്മെന്റ് ഫീച്ചറുകൾ മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് പെയ്‌ഡ് സബ്സ്ക്രിപ്ഷൻ നിലവിൽ വരുന്നത്. വാട്‌സാപ്പ് പ്ലസ് പ്ലാനിൻ്റെ സവിശേഷതകൾ ആപ്പ് തീം മാറ്റാൻ കഴിയും കളർ സ്കീം അഡ്ജസ്റ്റ്…

Read More

വനിതാ ദിനാഘോഷം: ജെസിഐ കോട്ടയം ടൗൺ വാക്കത്തോൺ സംഘടിപ്പിക്കുന്നു

കോട്ടയം: ജെസിഐ കോട്ടയം ടൗൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതകൾക്കായി പ്രത്യേക വാക്കത്തോൺ സംഘടിപ്പിക്കുന്നു. മാർച്ച് 7 ശനിയാഴ്ച രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വാക്കത്തോൺ, സമൂഹത്തിൽ വനിതാ ആരോഗ്യത്തിനും സ്ത്രീശാക്തീകരണത്തിനും പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്.         കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്നും ആരംഭിച്ച്, ശാസ്ത്രി റോഡ്, നാഗമ്പടം, ബേക്കർ ജംഗ്ഷൻ വഴി ഗാന്ധി സ്ക്വയറിൽ തിരികെയെത്തുന്ന രീതിയിലാണ് വാക്കത്തോൺ ക്രമീകരിച്ചിരിക്കുന്നത്. ഈ പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി വനിതകൾ പങ്കെടുക്കും….

Read More

ഭൂ സേവന രംഗത്ത് രാജ്യത്തിന് മാതൃകയായി കേരളം: എന്റെ ഭൂമി ഡിജിറ്റൽ സർവെ 10 ലക്ഷം ഹെക്ടർ എന്ന ചരിത്രനേട്ടത്തിലേക്ക്

എന്റെ ഭൂമി ഡിജിറ്റൽ സർവെ പദ്ധതി ഭൂ ഭരണ രംഗത്ത് രാജ്യത്തിന് മാതൃകയായ ഡിജിറ്റൽ പരിവർത്തന ദൗത്യമാണ്. ഏറ്റവും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഡിജിറ്റൽ റീസർവെയോടെപ്പം വിവിധ വകുപ്പുകളിലെ വ്യത്യസ്ത ഭൂ സേവനങ്ങളുടെ ഏകീകരണം എന്നിവയിലൂടെ ഭൂ ഭരണ രംഗത്ത് കേരളം പുതിയ മാതൃക സൃഷ്ടിക്കുകയാണ്.2023 ആഗസ്റ്റിൽ പൂർണ്ണ രീതിയിൽ പ്രവർത്തനം ആരംഭിച്ച ഈ പദ്ധതിയുടെ ഭാഗമായി വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ 68.40 ലക്ഷം ലാൻഡ് പാർസലുകളിൽ നിന്നായി 9.75 ലക്ഷം ഹെക്ടർ ഭൂമിയുടെ സർവെ പൂർത്തിയാക്കാൻ…

Read More

മോഷണക്കുറ്റം ആരോപിച്ച് അപമാനം: യുവതി ജീവനൊടുക്കിയ സംഭവത്തിൽ അയൽവാസി അറസ്റ്റിൽ

മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. വ്യാജ പരാതി നൽകിയ പൊവ്വൽ സ്വദേശി ആയിഷയെയാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.മോഷണക്കുറ്റം ആരോപിച്ചതിനെത്തുടർന്നുള്ള മനോവിഷമത്തിൽ നാലത്തടുക്ക സ്വദേശിനി ജസീല (24) ഫെബ്രുവരി 20 നാണ് വിഷം കഴിച്ച് മരിക്കുന്നത്. ജസീല ഒമ്പതു പവനോളം സ്വർണം മോഷ്ടിച്ചു എന്നായിരുന്നു ഭർത്താവിന്റെ വീട്ടിനടുത്തുള്ള അയൽവീട്ടുകാർ ആരോപിച്ചിരുന്നത്. ഇതേത്തുടർന്ന് ജസീല കടുത്ത മാനസിക വിഷമത്തിലായിരുന്നു.സമൂഹമാധ്യമത്തിലൂടെ വീഡിയോ പങ്കുവെച്ചതിനുശേഷമാണ് ജസീല വിഷം…

Read More

മലപ്പുറത്ത് മുത്തച്ഛൻ പിറകോട്ട് എടുത്ത കാറിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് പിന്നോട്ടെടുത്ത കാറിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം. ചേലക്കോട് സ്വദേശി അഫീഫ് -ലബീബ ദമ്പതികളുടെ മകൻ മുഹമ്മദ് ഹനാൻ (3) ആണ് മരിച്ചത്. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ മുത്തച്ഛൻ പിറകോട്ട് എടുക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞ് വാഹനത്തിനടിയിൽ പെടുകയായിരുന്നു. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച ഉച്ചയോടെ അരീക്കോട് വെള്ളേരിയിലാണ് സംഭവം. മാതാവിൻ്റെ വീട്ടിൽ എത്തിയതായിരുന്നു കുട്ടിയും കുടുംബവുമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ അരീക്കോട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക്…

Read More

വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ ബിജെപി സ്ഥാനാർത്ഥി

തിരുവനന്തപുരം വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ ബിജെപി സ്ഥാനാർത്ഥി. സ്ഥാനാർത്ഥിത്വം ശ്രീലേഖ ഉറപ്പിച്ചു. നാളെ രാവിലെ ചുവരെഴുത്ത് തുടങ്ങും. ശാസ്‌തമംഗലം കൗൺസിലർ കൂടിയാണ് ആർ. ശ്രീലേഖ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ബിജെപി വട്ടിയൂർക്കാവിൽ ഒന്നാം സ്ഥാനത്തായിരുന്നു.ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ സോമൻ, തിരുവനന്തപുരം സിറ്റി ജില്ല പ്രസിഡൻ്റ് കരമന ജയൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര് നേമത്ത് രീതിയിൽ ചുവരെഴുതി പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചു. തൃശൂരിൽ പത്മജ വേണുഗോപാലും സമാനമായ രീതിയിൽ…

Read More

ശാർക്കര ദേവീമാഹാത്മ്യം
സംഗീതആൽബം
പുറത്തിറങ്ങി

ചിറയിൻകീഴ്:മീനഭരണി മഹോത്സവം പ്രമാണിച്ച് ശാർക്കര ദേവീ  ഭക്തിഗാന ആൽബമായ ‘ശാർക്കരദേവീമാഹാത്മ്യം’ പുറത്തിറക്കി. ക്ഷേത്രമേൽശാന്തി വടക്കേപാച്ചമംഗലത്ത് ഇല്ലം കെ.ശങ്കരൻ നമ്പൂതിരിപ്പാട് പ്രകാശനം നിർവ്വഹിച്ചു.ക്ഷേത്രോപദേശകസമിതി പ്രസിഡൻ്റ് ശങ്കർ ശ്രീകുമാർ ഏറ്റുവാങ്ങി. സുധീഷ്കുമാർ, പ്രദീപ്.  ആർ.പി.,ശംബു .എസ്. പി.കെ.രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.രാധാകൃഷ്ണൻ കുന്നുംപുറം രചിച്ച ഗാനത്തിന് സംഗീതം നൽകിയത് കേരളപുരം ശ്രീകുമാറാണ്.  അഖിലേഷ് രാധാകൃഷ്ണൻ ക്യാമറയും എഡിറ്റിങ്ങും നിർവ്വഹിച്ചു.ആർ & ആർ ഫ്രെയിമിൻ്റെ ബാനറിൽ ബി.രാധമ്മ  നിർമ്മിച്ച ആൽബത്തിന്റെ ആലാപനവും സംവിധാനവും കെ. രാജേന്ദ്രനാണ്. Share on FacebookTweetFollow us

Read More

രാജ്യാന്തര ആഭ്യന്തര ടെർമിനലുകളെ ബന്ധിപ്പിച്ച് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇ വി ബസ് സർവീസ്

      തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇവി ബസ് സർവീസ് തുടങ്ങി. രാജ്യാന്തര, ആഭ്യന്തര ടെർമിനലുകളെ ബന്ധിപ്പിക്കുന്ന ഷട്ടിൽ സർവീസ് ആയാണ് ഇവി ബസ് സർവീസ്. വിദേശത്തു നിന്നെത്തി ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളിലേക്ക് പോകുന്നവർക്കും മറ്റു വിമാനത്താവളങ്ങളിൽ നിന്ന് തിരുവനന്തപുരം വഴി വിദേശത്തേയ്ക്ക് പോകുന്നവർക്കും സൗജന്യമായി ടെർമിനലുകളിലേയ്ക്ക് യാത്ര ചെയ്യാം. ബസിൽ കയറുമ്പോൾ ബോർഡിങ് പാസ് കാണിക്കണം. 24 മണിക്കൂറും സർവീസ് ലഭ്യമാണ്. തിരുവനന്തപുരം വഴിയുള്ള ട്രാൻസിറ്റ് യാത്രക്കാരുടെ എണ്ണം അടുത്തിടെയായി വർധിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു….

Read More

കർണാടകയില്‍ സാമൂഹിക മാധ്യമ നിയന്ത്രണം; 16 വയസിന് താഴെയുള്ള കുട്ടികൾക്ക് വിലക്ക്, ബജറ്റവതരണത്തിനിടെ നിയന്ത്രണം പ്രഖ്യാപിച്ച് സിദ്ധരാമയ്യ

  ബെംഗളൂരു: കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗത്തില്‍ നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ. 16 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് നിർണായക പ്രഖ്യാപനം നടത്തിയത്. കുട്ടികളിലെ മാനസികാരോഗ്യം ഉറപ്പുവരുത്താനും വായനയിലേക്ക് തിരികെ കൊണ്ടുവരാനും ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. രാജ്യത്ത് ആദ്യമായാണ് ഏതെങ്കിലും സംസ്ഥാനം ഈ തീരുമാനം പ്രഖ്യാപിക്കുന്നത്. ബജറ്റിന് മുന്നോടിയായി കർണാകയിലെ വൈസ് ചാൻസലർമാരുടെ യോഗത്തിൽ മുഖ്യമന്ത്രി ഈ വിഷയം ചർച്ച ചെയ്തിരുന്നു. ഇതിനു പിന്നാലെ മൊബൈൽ താഴെ വയ്ക്കൂ,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial