Headlines

കേരള – തമിഴ്നാട് അതിർത്തിയിൽ കേരളം സ്ഥാപിച്ച ബോർഡിനെ ചൊല്ലി തർക്കം; ബോർഡ് നീക്കണമെന്ന് നാം തമിഴർ പാർട്ടി, പ്രദേശത്ത് കനത്ത സുരക്ഷ

       സുല്‍ത്താന്‍ ബത്തേരി : കേരള – തമിഴ്നാട് അതിർത്തിയായ താളൂരിൽ കേരളം സ്ഥാപിച്ച ബോർഡിനെ ചൊല്ലി തർക്കം. കേരളം സ്ഥാപിച്ച ബോർഡ് തമിഴ്നാടിന്റെ ഭാഗത്താണെന്നാണ് നാം തമിഴർ പാർട്ടിയുടെ വാദം. ബോർഡ് നീക്കണമെന്നും ആവശ്യപ്പെട്ടു. തർക്കത്തെ തുടർന്ന് അതിർത്തിയിൽ കേരള, തമിഴ്നാട് പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. അതിർത്തിയെ ചൊല്ലി ദീർഘനാളായി തർക്കം നിലനിൽക്കുന്ന പ്രദേശമാണ് താളൂർ. താളൂർ അതിർത്തിയിൽ ബസ് സ്റ്റാൻഡ് നിർമാണവുമായി ബന്ധപ്പെട്ട് കാലങ്ങളായി നിലനിൽക്കുന്ന തർക്കം ഇപ്പോൾ പുതിയ തലത്തിലേക്ക് എത്തിയത്. തമിഴ്നാട്…

Read More

KSRTCയുടെ മുഖം മാറുന്നു;പാൻട്രി,ടോയ്ലറ്റ് സൗകര്യമുള്ള ബസ് വരുന്നു

കെഎസ്ആർടിസിയുടെ പുതിയ ബിസിനസ് ക്ളാസ് ബസ് വരുന്നതായി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ. പാൻട്രി, ടോയ്ലറ്റ് സൗകര്യങ്ങൾ ഉള്ള ബസാണ് വരിക. ഈ മാസം പകുതിയോടെ ബസ് എത്തുമെന്നും മന്ത്രി അറിയിച്ചു. നവീകരിച്ച എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉദ്ഘാടനത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ബസിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടൊപ്പം ഭക്ഷണവും ബുക്ക് ചെയ്യാം. എയർഹോസ്റ്റസിനെ പോലെ ബസ് ഹോസ്റ്റസും പുതിയസർവീസിൽ ഉണ്ടാകും. ഡ്രൈവർക്ക് പുറമെയാണ് ബസ് ഹോസ്റ്റസ് ഉണ്ടാകുക. തിരുവനന്തപുരം-കൊച്ചി റൂട്ടിലാകും സർവീസുണ്ടാകുക എന്നും…

Read More

കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്ന തീയറ്ററുകൾ ഒഴിഞ്ഞുകിടക്കുന്നത് കാണുമ്പോൾ സന്തോഷം, രാജ്യത്തെ ഭൂരിഭാഗം പേർക്കും സത്യം അറിയാം: രാഹുൽ ഗാന്ധി

കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ ഒഴിഞ്ഞുകിടക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്ന് രാഹുൽ ഗാന്ധി. സിനിമയിൽ കാണുന്നതല്ല കേരളത്തിൻ്റെ യഥാർത്ഥ സംസ്കാരമെന്ന് രാജ്യത്തെ ഭൂരിഭാഗം പേർക്കും അറിയാമെന്നും, സിനിമകളെ ഉപയോഗിച്ച് ഭിന്നതയുണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം  ആരോപിച്ചു.കേരള സ്റ്റോറി 2 സിനിമയ്ക്കെതിരെ വിമർശനവുമായി ലോക്സഭപ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ ഒഴിഞ്ഞ് കിടക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും കേരള സ്റ്റോറി സിനിമ ആരും കാണുന്നില്ലെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നുംകേരളത്തിൻ്റെപാരമ്പര്യവും സംസ്‌കാരവും ഈ സിനിമയിൽ കാണിക്കുന്നതല്ലെന്ന് രാജ്യത്തെ ഭൂരിഭാഗം…

Read More

അച്ഛന്റെ സ്വപ്നം അവൾ യാഥാർത്ഥ്യമാക്കി; മണിയുടെ മകൾ ശ്രീലക്ഷ്മി ഡോക്ടറായി, സന്തോഷ വാർത്ത പങ്കുവച്ച് ആർഎൽവി രാമകൃഷ്ണൻ

മലയാളികളുടെ മനസിൽ ഇന്നും ജീവിക്കുന്ന കലാകാരനാണ് കലാഭവൻ മണി. അപ്രതീക്ഷിതമായ മണിയുടെ വിടവാങ്ങൽ മലയാളികൾക്ക് തീരാത്ത നോവാണ്. കലാഭവൻ മണിയു‌ടെ കുടുംബത്തെ പൊതുമധ്യത്തിൽ അങ്ങനെ കാണാറില്ല. മാധ്യമങ്ങളിൽ നിന്നും പൊതുപരിപാടികളിൽ നിന്നും അകന്നു കഴിയുകയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയും മകളും. ഇപ്പോഴിതാ ആ കുടുംബത്തിൽ നിന്നൊരു സന്തോഷ വാർത്ത പുറത്തുവന്നിരിക്കുകയാണ്. ‘അച്ഛന്റെ ആഗ്രഹപ്രകാരം മകൾ ശ്രീലക്ഷ്മി എന്ന പാപ്പ ഡോക്ടർ ആയിരിക്കുന്നു’, മണിയുടെ സഹോദരനായ ഡോ. ആർഎൽവി രാമകൃഷ്ണനാണ് ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. മണി ഓർമയായി പത്ത്…

Read More

അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതി ഡോ. സിറിയകിനെ പിടികൂടി

അങ്കമാലി : അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതി ഡോ. സിറിയകിനെ പിടികൂടിയത് വാഗമൺ കണ്ണംകുളം ഭാഗത്തുള്ള റിസോർട്ടിൽ നിന്ന്. പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ തിരിച്ചറിയാതിരിക്കാൻ രൂപമാറ്റം വരുത്തിയതായും പൊലീസ് പറഞ്ഞു. അങ്കമാലിയിൽ നിന്നുള്ള പ്രത്യേക അന്വേഷണസംഘം വാഗമൺ പൊലീസ് സ്റ്റേഷനിൽ എത്തി. വാഗമണ്ണിലെ റിസോർട്ടിൽ എത്തിച്ചത് ബന്ധുവാണെന്നും പൊലീസ് പറഞ്ഞു. മൊബൈൽ ലൊക്കേഷൻനിൽ നിന്ന് പ്രതിയുടെ ചില വിവരങ്ങൾ ലഭിച്ചിരുന്നുവെന്നും പ്രതിയുടെ ഫോട്ടോ കണ്ട് നാട്ടുകാർ തിരിച്ചറിയുകയായിരുന്നുവെന്നും റൂറൽ എസ് പി കെ…

Read More

2025 ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

ഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2025 ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് നേടിയത് അനുജ് അഗ്നിഹോത്രിയാണ്. രണ്ടാം റാങ്ക് രാജേശ്വരി സുവേക്കാണ്. ആദ്യ ഇരുപതിൽ മലയാളത്തിളക്കമുണ്ടെന്നാണ് വിവരം. മലയാളിയായ എസ് ശ്രുതി 18ാം റാങ്ക് നേടി. തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെഎസ് ശ്രീജയ്ക്ക് 57ാം റാങ്കാണുള്ളത്. തിരുവനന്തപുരം സ്വദേശി അജയ് രാജ് 109ാം റാങ്കും നേടി. മലയാളിയായ സിദ്ധാര്‍ത്ഥ എം ജോയി 271ാം റാങ്കും നേടി. പ്രിലിമിനറി, മെയിൻ, പേഴ്സണാലിറ്റി…

Read More

സിപിഎമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും; സ്ഥാനാർത്ഥി പട്ടിക ഇങ്ങനെ

തിരുവനന്തപുരം: സിപിഎമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും. ഇതില്‍ കെകെ ശൈലജയും കെഎന്‍ ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും. പാര്‍ട്ടി കഴിഞ്ഞ തവണ മത്സരിച്ച 81 സീറ്റുകളില്‍ പത്തില്‍ താഴെ പട്ടികയ്ക്ക് സിപിഎം അംഗീകാരം നല്‍കി മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില്‍ തീരുമാനമാകാനുള്ളത്. പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിത്വവും അന്തിമമാക്കിയില്ല. പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്കിയേക്കും ഒറ്റപ്പേരിലേക്ക് എത്തിയ മണ്ഡലങ്ങളില്‍ സിപിഎം സ്ഥാനാര്‍ഥികളുടെ പട്ടിക…

Read More

രണ്ടാം പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: രണ്ടാം പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രാഹുലിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം എന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം. രാഹുല്‍ വാട്ട്‌സ്ആപ്പ് കോള്‍ ചെയ്‌തെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഹര്‍ജി. ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമെന്നാണ് പരാതി അതേസമയം രാഹുലിനെതിരായ നിയമസഭ എത്തിക്സ് കമ്മിറ്റി നടപടിയെടുക്കുന്നത് വിലക്കണമെന്ന ഹര്‍ജി…

Read More

വിവാദങ്ങൾക്കിടയിൽ ഒരേ തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് വിവാഹവേദിയിൽ ഒന്നിച്ചെത്തി വിജയ്‌യും തൃഷയും; വിഡിയോ വൈറൽ

വിവാഹമോചന കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ നടി തൃഷയ്‌ക്കൊപ്പം പൊതുചടങ്ങില്‍ നടന്‍ വിജയ്. നിര്‍മാതാവ് കല്‍പ്പാത്തി എസ്. സുരേഷിന്റെയും മീനാക്ഷിയുടെയും മകന്റെ വിവാഹ സത്ക്കാരത്തില്‍ പങ്കെടുക്കാന്‍ ആണ് വിജയ്‌ക്കൊപ്പം തൃഷയെത്തിയത്. ഒരുകാറില്‍ ഒരേ തരത്തിലുള്ള പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചാണ് ഇരുവരും എത്തിയത്. ചടങ്ങിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നടൻ വിജയ്‌യിൽ നിന്ന് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ സംഗീത കോടതിയെ സമീപിച്ചത് വലിയ വാർത്തയായി മാറിയിരുന്നു. പിന്നാലെ വിവാഹമോചനക്കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ വിജയ്‌യുടെ ടീം…

Read More

ഇംഗ്ലണ്ടിനെ 7 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ

മുംബൈയിൽ നടന്ന ആവേശകരമായ സെമിഫൈനലിൽ ഇംഗ്ലണ്ടിനെ 7 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. ഇന്ത്യ മുന്നോട്ടുവെച്ച 254 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട്, ജേക്കബ് ബെത്തലിന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ വിജയത്തിനടുത്തെത്തിയെങ്കിലും 246 റൺസിൽ അവസാനിച്ചു. റൺമല പിന്തുടരുമ്പോഴും ഇംഗ്ലണ്ട് കാണിച്ച പോസിറ്റീവ് അപ്രോച്ച് ശ്രദ്ധേയമാണ്. ഞായറാഴ്ച നടക്കുന്ന കലാശപ്പോരിൽ ഇന്ത്യ ഇനി ന്യൂസീലൻഡിനെ നേരിടും. ഒരു ഘട്ടത്തിൽ 7.3 ഓവറിൽ നാലിന് 95 റൺസെന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനെ പിന്നീട് ബെത്തൽ ഒറ്റയ്ക്ക് ചുമലിലേറ്റുന്നതാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial