ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സ്വാമി ചൈതന്യാനന്ദ സരസ്വതി ചുമതലക്കാരനായിരുന്ന ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ടിൽ വീണ്ടും തെളിവെടുപ്പ് നടത്തി; സിഡികളും വ്യാജ ഫോട്ടോകളും പിടികൂടി

ഡൽഹി: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സ്വാമി ചൈതന്യാനന്ദ സരസ്വതി ചുമതലക്കാരനായിരുന്ന ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ടിൽ വീണ്ടും തെളിവെടുപ്പ് നടത്തി ഉദ്യോഗസ്ഥർ. ചൈതന്യാനന്ദയ്‌ക്കൊപ്പം പിടിയിലായ മറ്റ് രണ്ട വനിതാ കൂട്ടാളികളെയും സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവർ ഈ സ്ഥാപനത്തിൽ മുൻപ് ജോലി ചെയ്തിരുന്നവരെന്നാണ് വിവരം. സ്ഥാപനത്തിൽ നടന്ന പരിശോധനയിൽ നിരവധി സിഡികൾ പിടികൂടിയിട്ടുണ്ട്. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പവും മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമഇക്കൊപ്പവും, സ്വാമി ചൈതന്യാനന്ദ സരസ്വതി നിൽക്കുന്ന വ്യാജ ഫോട്ടോകളും പിടികൂടി. ചൈതന്യാനന്ദ ഒളിവിൽ കഴിഞ്ഞിരുന്ന…

Read More

18കാരിയെ ബലാത്സംഗം ചെയ്തു, ഒരു രണ്ടു പോലീസുകാർ അറസ്റ്റിൽ

തിരുവണ്ണാമലൈ: നഗരത്തില്‍ വാഹന പരിശോധനയ്ക്കിടെ ആന്ധ്ര സ്വദേശിയായ പതിനെട്ടുകാരിയെ പോലിസുകാര്‍ ബലാല്‍സംഗം ചെയ്തു. സെപ്റ്റംബര്‍ 29നായിരുന്നു സംഭവം. വാഴക്കുലകളുമായി ചിറ്റൂരില്‍ നിന്നും തമിഴ്നാട്ടിലേക്ക് ചരക്കുവാഹനത്തില്‍ അമ്മയോടൊപ്പം യാത്രചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ ഏന്തല്‍ ചെക്പോസ്റ്റിന് സമീപം പോലിസുകാര്‍ തടഞ്ഞു. ക്ഷേത്രദര്‍ശനത്തിന് പോകുകയാണെന്ന് പറഞ്ഞിട്ടും വാഹനം നിര്‍ത്തി അമ്മയെയും മകളെയും വേര്‍തിരിച്ച് ഇരുചക്രവാഹനത്തില്‍ കയറ്റി.ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നതിന് പകരം വിഴുപുരം റോഡിലേക്ക് വഴിതിരിച്ച് അമ്മയെ മുള്‍പ്പടര്‍പ്പിലേക്ക് തള്ളുകയും, മകളെ ശ്മശാനത്തിലേക്ക് വലിച്ചിഴച്ച് ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പുലര്‍ച്ചെ പെണ്‍കുട്ടിയെ റോഡരികില്‍…

Read More

ചെടിച്ചട്ടി ഓര്‍ഡറിന് പതിനായിരം രൂപ കൈക്കൂലി ചോദിച്ചു; സിഐടിയു നേതാവ് കെ എന്‍ കുട്ടമണി അറസ്റ്റില്‍

തൃശ്ശൂര്‍ : കേരള സംസ്ഥാന കളിമണ്‍ പാത്രനിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ എന്‍ കുട്ടമണി അറസ്റ്റില്‍. ചെടിച്ചട്ടി ഓര്‍ഡര്‍ നല്‍കാന്‍ കൈക്കൂലിയായി 10000 രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ നീക്കത്തിലാണ് കുട്ടമണി അറസ്റ്റിലായത്. വളാഞ്ചേരി നഗരസഭയില്‍ 3642 ചെടിച്ചട്ടികള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇത് പ്രകാരം കേരള സംസ്ഥാന കളിമണ്‍ പാത്രനിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ മുഖേന ടെന്‍ഡര്‍ വിളിച്ചിരുന്നു. ഓര്‍ഡര്‍ നല്‍കണമെങ്കില്‍ ഒരു ചെടിച്ചട്ടിക്ക് മൂന്ന് രൂപ വീതം…

Read More

ആലുവയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവതി മരിച്ചു

യുവതിയും യുവാവും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവതി മരിച്ചു. ആലുവയിലാണ് സംഭവം.യുവാവിന് പരുക്കേറ്റു. ചാലക്കുടി പോട്ട ഞാറക്കൽ വീട്ടിൽ സുദേവന്റെ മകൾ അനഘയാണ് മരിച്ചത്. 26 വയസായിരുന്നു. അപകടത്തിൽ ബന്ധുവും സുഹൃത്തുമായ പോട്ട വടുതല വീട്ടിൽ ജിഷ്ണുവിനെ പരിക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിവാഹിതരാകാൻ തീരുമാനിച്ചിരുന്ന ജിഷ്ണുവും അനഘയും രാവിലെ ലുലു മാൾ സന്ദർശിക്കാനായി ചാലക്കുടിയിലെ വീട്ടിൽ നിന്നും പുറപ്പെട്ടതായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ പുളിഞ്ചോട് കവലയിൽ വെച്ചായിരുന്നു അപകടം. മരണമടഞ്ഞ അനഘ ഇൻഫോപാർക്ക്…

Read More

മാതാപിതാക്കളുടെ അന്ത്യകര്‍മങ്ങള്‍: പരോള്‍ നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: മാതാപിതാക്കളുടെ അന്ത്യകര്‍മങ്ങള്‍ നടത്താനുള്ള അവകാശം മതപരവും ധാര്‍മ്മികവുമായ അവകാശമാണെന്ന് ഡല്‍ഹി ഹൈക്കോടതി. അത്തരം സാഹചര്യത്തില്‍ പരോള്‍ നിഷേധിക്കുന്നത് അന്തസോടെ ജീവിക്കാനുള്ള ഒരു വ്യക്തിയുടെ ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി. 2018ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു കേസില്‍ 14 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട അജ്മീര്‍ സിങ് എന്നയാള്‍ക്ക് പരോള്‍ അനുവദിച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സെപ്റ്റംബര്‍ 19ന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന് രണ്ട് മാസത്തെ അടിയന്തര പരോള്‍ ആണ് അജ്മീര്‍ സിങ്…

Read More

എറണാകുളം പെരുമ്പാവൂരിൽ ലഹരി കുത്തിവെച്ച ഇതര സംസ്ഥാനക്കാരൻ മരിച്ചു

ഹെറോയിൻ കുത്തിവെച്ചാണ് യുവാവ് യുവാവ് മരിച്ചത്. ഹെറോയിൽ കുത്തിവെക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ രാവിലെയാണ് ഇയാൾ ലഹരി കുത്തിവെക്കുന്നത്. മരിച്ചയാളെ ഇതുരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ അസം സ്വദേശിയായ വസിം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് വസിമാണ് യുവാവിന് ലഹരി കുത്തിവെച്ചത്. മനപ്പൂർവ്വമല്ലാത്ത നരഹത്യകുറ്റം ചുമത്തിയാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. യുവാവ് കുഴഞ്ഞു വീണതിന് പിന്നാലെ വസിം ഓടിരക്ഷപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. Share on FacebookTweetFollow us

Read More

ഒക്ടോബർ 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റി, പുതിയ തീയതി പിന്നീട് അറിയിക്കും

അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമബോര്‍ഡ് പ്രഖ്യാപിച്ച മറ്റന്നാളത്തെ ഭാരത് ബന്ദ് മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. വഖ്ഫ് നിയമത്തിനെതിരായ മുസ്‌ലിം വ്യക്തിനിയമ ബോർഡിന്റെ ഭാരത് ബന്ദ് ആണ് മാറ്റി വെച്ചത്. വെള്ളിയാഴ്ച ആഹ്വാനം ചെയ്ത ബന്ദാണ് മാറ്റിവെച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ജനറല്‍ സെക്രട്ടറി അറിയിച്ചു. വിവിധ സഹോദര മതവിഭാഗങ്ങളുടെ ആഘോഷങ്ങള്‍ കണക്കിലെടുത്ത് അതിന് ഭംഗം വരരുതെന്ന് കരുതിയാണ് ബന്ദ് മാറ്റിവെക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി മൗലാന ഫസ്ലുർറഹീം മുജദിദി വ്യക്തമാക്കി. അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ…

Read More

മീനാങ്കൽചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു

ആര്യനാട്:സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്കും നിരാലംബർക്കും സ്നേഹത്തണൽ തീർക്കാൻ കരുതലിന്റ സഹായഹസ്തവുമായി രൂപീകരിച്ച മീനാങ്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ രൂപീകരണ പ്രഖ്യാപനവും കുടുംബസംഗമവും മുൻ ജില്ല വിദ്യാഭ്യാസ ഓഫീസർ രാജ് കുമാർ ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് രൂപീകരണത്തിന്റെ പ്രഖ്യാപനം മീനാങ്കൽ കുമാറും നടത്തി. മുൻ വിതുര പഞ്ചായത്ത് പ്രസിഡന്റ്എൻ.വിദ്യാസാഗർ ,എൻ.പങ്കജാക്ഷൻ, മുൻ കുറ്റിച്ചൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണപിള്ള,എസ്.എൻ.ഡി.പി യോഗം ആര്യനാട് യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളിസുരേന്ദ്രൻ,അഡ്വ.ഉബൈസ്ഖാൻഎ. എം.ഷാജി,കൊടുങ്ങാനൂർ വിജയൻ,ഊക്കോട് കൃഷ്ണൻ കുട്ടി, ബാലരാമപുരംസലീം,കെ.കെ.രതീഷ്,കോട്ടക്കകം പ്രവീൺ,മേമല വിജയൻ, സംഘാടക സമിതി ഭാരവാഹികളായ ടി.ജി….

Read More

ഫോൺ ഉപയോഗിക്കുന്നതിൽ തർക്കം; ആലപ്പുഴയിൽ മഹിളാ കോൺഗ്രസ് നേതാവിനെ മകൾ കുത്തി

ആലപ്പുഴ: വാടയ്ക്കലിൽ 17കാരിയായ മകൾ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു. വാടയ്ക്കൽ സ്വദേശിയായ മഹിളാ കോൺഗ്രസ് നേതാവിനാണ് കുത്തേറ്റത്. ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തകർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കഴുത്തിന് പരിക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Share on FacebookTweetFollow us

Read More

ഇലക്ട്രിക് വാഹനങ്ങളും ഇനി ശബ്‍ദമുണ്ടാക്കണം, കർശന നിയമവുമായി കേന്ദ്രം

ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങൾ ഇനി ശബ്‍ദം സഹിതം വരും. 2027 ഒക്ടോബർ ഒന്നുമുതൽ രാജ്യത്തെ എല്ലാ ഇലക്ട്രിക് കാറുകളിലും ബസുകളിലും ട്രക്കുകളിലും അക്കോസ്റ്റിക് വെഹിക്കിൾ അലേർട്ടിംഗ് സിസ്റ്റംസ് (AVAS) നിർബന്ധമാക്കാൻ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം (MoRTH) നിർദ്ദേശിച്ചു. ഈ കരട് വിജ്ഞാപനത്തിൽ, ഇലക്ട്രിക് വാഹനങ്ങളിൽ ശബ്ദത്തിന്റെ അഭാവത്തെക്കുറിച്ച് കേന്ദ്ര സർക്കാർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ശബ്‍ദത്തിന്റെ അഭാവം കാൽനടയാത്രക്കാരും സൈക്കിൾ യാത്രക്കാരും ഉൾപ്പെടയുള്ള മറ്റ് റോഡ് ഉപയോക്താക്കൾക്കും അപകടമുണ്ടാക്കാം എന്ന് സർക്കാർ ഭയക്കുന്നു. 2026 ഒക്ടോബർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial