ബാറ്ററി 100 ശതമാനം ആകുന്നത് വരെ ഫോണ്‍ ചാര്‍ജിങ്ങിന് ഇടരുത്; കാരണം ഇതാണ്

നിത്യവും ഫോണ്‍ ചാര്‍ജ് ചെയ്യുന്നവരാണോ? 100 ശതമാനം ചാര്‍ജ് ആയെന്ന് ഉറപ്പിക്കാറുണ്ടോ..എന്നാല്‍ നിത്യവും ഫോണ്‍ 100 ശതമാനം ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കണം എന്നാണ് വിദഗ്ധര്‍ മുന്നറിപ്പ് നല്‍കുന്നത്. അങ്ങനെ ചെയ്താല്‍ അത് ബാറ്ററിയുടെ ആരോഗ്യത്തെ ബാധിക്കുമത്രേ. 100 ശതമാനം ചാര്‍ജ് ചെയ്യുന്നത് എങ്ങനെയാണ് പ്രശ്‌നമാകുക. ബാറ്ററി ചാര്‍ജ് ആയിക്കഴിഞ്ഞാലും സ്വിച്ച് ഓഫ് ചെയ്തില്ലെങ്കില്‍ ബാറ്ററി ചൂടാവുകയും അതിനകത്ത് സമ്മര്‍ദം രൂപപ്പെടുകയും ചെയ്യും. ഇത് പതിയെ ബാറ്ററിയുടെ ശേഷിയെ ബാധിക്കും. അതിനാലാണ് മിക്ക കമ്പനികളും ഫോണ്‍ 80 ശതമാനം…

Read More

കാംസഫ് സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) സംസ്ഥാന കമ്മിറ്റി ഓഫീസ് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി കെ.പിഗോപകുമാർ ഉദ്ഘാടനം ചെയ്തു. കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) സംസ്ഥാന പ്രസിഡന്റ് സതീഷ് കണ്ടല അധ്യക്ഷത വഹിച്ചു.ജോയിന്റ് കൗൺസിൽ ചെയർമാൻ എസ്.സജീവ്, സംസ്ഥാന ട്രഷറർ എം.എസ് സുഗൈതകുമാരി, സംസ്ഥാന സെക്രട്ടറി കെ.മുകുന്ദൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.കെ മധു, എ. ഗ്രേഷ്യസ്, പി.ശ്രീകുമാർ, വി.ബാലകൃഷ്ണൻ, ആർ.സിന്ധു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിനോദ് വി….

Read More

പ്രണയവിവാഹത്തില്‍ പക; മകളുടെ ഭര്‍ത്താവിനെ ലോറിയിടിപ്പിച്ച്‌ കൊല്ലാന്‍ ശ്രമം, പിതാവ് അറസ്റ്റില്‍

        വെഞ്ഞാറമൂട് : പ്രണയവിവാഹിതയായ മകളുടെ ഭര്‍ത്താവിനെ ലോറിയിടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. വെമ്പായം തേക്കട കുണൂര്‍ സിയോണ്‍കുന്ന് പനച്ചുവിള വീട്ടില്‍ ജോണ്‍(48) ആണ് അറസ്റ്റിലായത്. അരയ്ക്കുതാഴെ ഗുരുതരമായി പരിക്കേറ്റ വെമ്പായം വേറ്റിനാട് കളിവിളാകം സുഭദ്രാ ഭവനില്‍ അഖില്‍ജിത്തി(30)നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ടോടെ കൊപ്പം സിഎസ്‌ഐ പള്ളിക്കു സമീപമായിരുന്നു സംഭവം. പിതാവിന്റെയും കുടുംബത്തിന്റെയും എതിര്‍പ്പ് അവഗണിച്ചാണ് അജീഷ(21) അഖില്‍ജിത്തിനെ ഒരുമാസം മുന്‍പ് വിവാഹം കഴിച്ചത്. എന്നാല്‍, അഖില്‍ജിത്തിന്റേത് രണ്ടാം…

Read More

പൊതുവിദ്യാലയങ്ങളില്‍ എല്ലാ കുട്ടികള്‍ക്കും സൗജന്യ യൂണിഫോം ആധാറില്ലെങ്കിലും പേടിക്കേണ്ടെന്ന് സഭയില്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ്

പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ ആധാര്‍ അധിഷ്ഠിത തസ്തിക നിര്‍ണയ പ്രതിസന്ധി പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. എല്ലാ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോം ഉറപ്പാക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. ഒരു അധ്യാപകര്‍ക്കും ജോലി നഷ്ടപ്പെടാന്‍ പാടില്ലെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. വിദ്യാഭ്യാസ മേഖലയിലെ ഈ ഗുരുതര പ്രശ്‌നം  വാര്‍ത്തയാക്കിയിരുന്നത്. പിന്നാലെ വിഷയം സഭയിലെത്തുകയായിരുന്നു.സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 57130 വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ ഇല്ലെന്നാണ് കണക്ക്. ഈ കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം ലഭിക്കില്ലെന്നും, 4090 അധ്യാപക സൃഷ്ടികള്‍ ഇല്ലാതാകുമെന്നുമായിരുന്നു റിപ്പോര്‍ട്ട്. 24…

Read More

ജനക്ഷേമം ഉറപ്പാക്കുന്ന പൊതുവികസനമാണ് സർക്കാർ ലക്ഷ്യം പിണറായി വിജയൻ; മുഖ്യമന്ത്രി എന്നോടൊപ്പം സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം:ജനങ്ങളുടെ ജീവിതക്ഷേമം ഉറപ്പാക്കുന്ന പൊതുവായ വികസനമാണ് സർക്കാർ ലക്ഷ്യമെന്നും അതിന്റെ ദൃഷ്ടാന്തമാണ് ‘മുഖ്യമന്ത്രി എന്നോടൊപ്പം’ (CM with ME) സിറ്റിസൺ കണക്ട് സെന്ററെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങളാണ് ഭരണത്തിന്റെ കേന്ദ്രവും ലക്ഷ്യവുമെന്നത് ഉൾക്കൊണ്ടാണ് ഈ ജനകീയ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. മുഖ്യമന്ത്രി എന്നോടൊപ്പം’ സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം വെള്ളയമ്പലത്ത് പഴയ എയർ ഇന്ത്യ ഓഫീസിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രി എന്നോടൊപ്പം’ സിറ്റിസൺ കണക്ട് സെന്റർ മുൻപ് എവിടെയും ഇല്ലാത്ത സംവിധാനമാണ്. പൊതുജനങ്ങളും സർക്കാരും തമ്മിൽ…

Read More

ഹോംവർക്ക് ചെയ്തില്ല; രണ്ടാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദനം, പ്രിൻസിപ്പലിനും ഡ്രൈവറിനുമെതിരെ കേസ്

ന്യൂഡൽഹി: ഹരിയാനയിലെ പാനിപ്പത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയോട് പ്രിൻസിപ്പലിന്റെയും സ്കൂൾ ഡ്രൈവറിന്റെയും ക്രൂരപീഡനം. കുട്ടിയെ ജനാലയിൽ തലകീഴായി കെട്ടിത്തൂക്കിയ ശേഷം അജയ് എന്നയാൾ മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഹോംവർക്ക് ചെയ്യാത്തതിനാലാണ് കുട്ടിയോടുള്ള ക്രൂരത. മുഖിജ കോളനി നിവാസിയായ കുട്ടിയുടെ അമ്മ ഡോളിയാണ് സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചത്. തന്റെ ഏഴു വയസ്സുള്ള മകനെ അടുത്തിടെയാണ് പാനിപ്പത്തിലെ സ്വകാര്യ സ്കൂളിൽ ചേർത്തത് അവർ പറയുന്നു. കുട്ടിയെ ശിക്ഷിക്കാൻ പ്രിൻസിപ്പൽ റീന ഡ്രൈവർ അജയിയെ വിളിച്ചുവരുത്തിയെന്നും തുടർന്ന് അയാൾ ആക്രമണം…

Read More

ആറാംക്ലാസ്സുകാരിയെ വാട്സാപ്പിൽ വിൽപ്പയ്ക്ക് വെച്ച സെക്സ് റാക്കറ്റ് സംഘം പിടിയിൽ.

മൈസൂരു: ആറാംക്ലാസ്സുകാരിയെ വാട്സാപ്പിൽ വിൽപ്പയ്ക്ക് വെച്ച സെക്സ് റാക്കറ്റ് സംഘം പിടിയിൽ. കർണാടകയിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികവൃത്തിക്കായി വിൽപനയ്ക്കു വച്ചത്. 20 ലക്ഷം രൂപയ്ക്കാണ് ആറാം ക്ലാസുകാരിയെ വാട്സാപ്പിലൂടെ വിൽപനയ്ക്കു വച്ചത്. ഇതിനുപിന്നാലെയാണ് മൈസൂരു പൊലീസ് ഇവരെ പിടികൂടിയത്. മൈസൂരു സിറ്റി പൊലീസും ഒരു സന്നദ്ധ സംഘടനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ബെംഗളൂരു സ്വദേശികളായ ശോഭ, തുൾസി കുമാർ എന്നിവർ അറസ്റ്റിലായത്. കന്യകയായിട്ടുള്ള പെൺകുട്ടികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ മാനസികരോഗം അടക്കമുള്ള രോഗം ഭേദമാകുമെന്ന അന്ധവിശ്വാസം പ്രചരിപ്പിച്ചാണ് സെക്സ്…

Read More

ഒക്ടോബര്‍ മൂന്നിന് ഭാരത് ബന്ദിന് ആഹ്വാനം

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ്. ഒക്ടോബർ മൂന്നിന് രാജ്യവ്യാപകമായി ബന്ദ് നടത്തുമെന്നാണ് മുസ്ലീം വ്യക്തിനിയമ ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 8 മുതല്‍ ഉച്ചയ്‌ക്ക് രണ്ടുമണി വരെയാണ് ബന്ദ്. ആശുപത്രികളും അനുബന്ധ സ്ഥാപനങ്ങളും ഒഴികെയുള്ള കടകള്‍, ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ രാവിലെ എട്ടുമണി മുതല്‍ ഉച്ചയ്‌ക്ക് രണ്ടുമണി വരെ അടച്ചിടണമെന്ന് ബോർഡ് ഭാരവാഹികളുടെ സേവ് വഖഫ്, സേവ് കോണ്‍സ്റ്റിറ്റ്യൂഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. വഖഫ് (ഭേദഗതി) ബില്‍…

Read More

ആലപ്പുഴയിൽ ജോലി വാഗ്‌ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ ജോലി വാഗ്‌ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി. സംഭവത്തിൽ നൂറനാട് വില്ലേജിലെ പാറ്റൂർ പോസ്റ്റൽ അതിർത്തിയിൽ അനീഷിനെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ദേവസ്വം ബോർഡിൽ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രതി ലക്ഷങ്ങളാണ് തട്ടിയത്. ഒടുവിൽ ചതിവ് മനസിലാക്കിയ ഇരകൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ദേവസ്വം ബോർഡിൽ തനിക്ക് പരിചയക്കാർ ഉണ്ടെന്നും അതുവഴി എളുപ്പത്തിൽ ദേവസ്വം ബോർഡിലോ മറ്റേതെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളിലോ ജോലി തരപ്പെടുത്തി തരാമെന്ന് തൃക്കൊടിത്താനം സ്വദേശികളായ ഭാര്യാ ഭർത്താക്കന്മാരെ ഇയാൾ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു….

Read More

ആത്മഹത്യാഭീഷണി മുഴക്കി കെട്ടിടത്തിനു മുകളിൽ കയറി യുവാവ്; ഒരു മണിക്കൂറോളം നീണ്ട അനുനയത്തിനൊടുവിൽ താഴെയിറക്കി

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ബീച്ച് ഭാഗത്ത് നാടകീയ രംഗങ്ങൾക്കൊടുവിൽ യുവാവിനെ സുരക്ഷിതമായി താഴെയിറക്കി. ലൈറ്റ് ഹൗസിനടുത്ത് സ്ഥിതിചെയ്യുന്ന മർച്ചന്റ് നേവി ക്ലബ് കെട്ടിടത്തിന് മുകളിൽ കയറിയാണ് ഒരു യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത്. പോലീസും ഫയർഫോഴ്‌സും സംയുക്തമായി നടത്തിയ ശ്രമഫലമായി ഏകദേശം ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കിയത്. ഒടുമ്പ്ര സ്വദേശിയായ റോഷൻ എന്നയാളാണ് ഉച്ചയ്ക്ക് 1.30-ഓടെ ഈ സാഹസത്തിനു മുതിർന്നത്. കൂടുതൽ ഭീഷണി ഉയർത്താനായി ഇയാൾ വായയിൽ കുപ്പിച്ചില്ലുമായാണ് കെട്ടിടത്തിനു മുകളിൽ നിലയുറപ്പിച്ചത്. താൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial