കോഴിക്കോട് ഒരു ബൂത്തിലെ പകുതിയോളം വോട്ടര്‍മാര്‍ എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന പുറത്ത്
കോഴിക്കോട് കുറ്റ്യാടി പഞ്ചായത്തിലെ ഒരു ബൂത്തിലെ ഭൂരിഭാഗം വോട്ടര്‍മാരും എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്ത്. 900 വോട്ടര്‍മാരില്‍ 480 വോട്ടര്‍മാരാണ് കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായത്. കുറ്റ്യാടി പഞ്ചായത്തിലെ 106-ാം നമ്പര്‍ ബൂത്തിലാണ് സംഭവം. ബിഎല്‍ഒയ്ക്ക് പറ്റിയ പിഴവാണ് പകുതിയോളം വോട്ടര്‍മാര്‍ എസ്‌ഐആറില്‍ നിന്ന് പുറത്താകാന്‍ ഇടയാക്കിയത്. 2002-ല്‍ വോട്ട് രേഖപ്പെടുത്തിയവര്‍ മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ വീണ്ടും ഹിയറിംഗിന് ഹാജരാകണം. തനിക്ക് സാങ്കേതികമായി അറിവില്ലായ്മയുണ്ടായിരുന്നുവെന്നും അതുമൂലം ഉണ്ടായ പിഴവാണ്…

