കെഎസ്ആർടിസിയിൽ കയറാൻ പെട്ടെന്ന് വലിയ തിരക്ക്, വൈകാതെ കാര്യം മനസിലായി, ബസ് സ്റ്റാൻഡിൽ ഫോണും പഴ്സും മോഷ്ടിച്ചവര്‍ പിടിയിൽ
തിരുവനന്തപുരം : തമ്പാനൂർ കെഎസ്ആർടിസി ബസ്റ്റാൻഡിലും പരിസരങ്ങളിലും മൊബൈൽ ഫോണുകളും പേഴ്സുകളും മോഷ്ടിച്ചിരുന്ന പ്രധാനികൾ പിടിയിലായി. ഇന്നലെ വൈകുന്നേരം അഞ്ചര മണിയോടുകൂടിയാണ് സംഭവം. തമ്പാനൂർ കെഎസ്ആർടിസി നെയ്യാറ്റിൻകര-കളിയിക്കാവിള ബസ്റ്റാൻഡിൽ ബസ്സിൽ കയറാൻ ശ്രമിച്ച യാത്രക്കാർക്കിടയിൽ തിരക്ക് സൃഷ്ടിച്ച് സ്മാർട്ട് ഫോണുകളും പേഴ്സുകളും മോഷണം നടത്തുന്നതിനിടയിലാണ് പ്രതികൾ അറസ്റ്റിലായത്. കൊട്ടാരക്കര സ്വദേശിയായ മധുരാജ് (66), കോട്ടയം നട്ടാശ്ശേരി സ്വദേശി ശിവ പ്രകാശ് (51) എന്നിവരെയാണ് ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ബിനു കുമാറിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം…

