രാജ്യത്തെ മൊബൈൽ ഉപയോക്താക്കളെ നിരക്ക് വർധന വരുന്നു അടുത്ത നാല് മുതൽ ആറ് മാസത്തിനുള്ളിൽ രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികൾ ഏകദേശം 12 ശതമാനം വരെ താരിഫ് വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിരക്ക് വർധന നടപ്പായാൽ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ തുടങ്ങിയ പ്രധാന സ്വകാര്യ ടെലികോം കമ്പനികളുടെ പ്ലാനുകൾക്ക് ഇത് ബാധകമായേക്കാം.
എന്നാൽ 12 ശതമാനം വർധന ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല ഇക്കാര്യത്തിൽ കമ്പനികളാണ് പ്രഖ്യാപനം നടത്തേണ്ടത്. നിരക്ക് വർധനയുടെ സമയവും തോതും ഓരോ ടെലികോം കമ്പനിയും എടുക്കുന്ന തീരുമാനത്തെ ആശ്രയിച്ചിരിക്കും. അടുത്ത താരിഫ് വർധനയുടെ സമയമാണ് ഇപ്പോൾ ഉപഭോക്താക്കളും നിക്ഷേപകരും ഉറ്റുനോക്കുന്നത്. നാല് മുതൽ ആറ് മാസത്തിനുള്ളിൽ കമ്പനികൾ നിരക്ക് ഉയർത്തിയേക്കുമെന്നാണ് വിലയിരുത്തൽ.
ഇതനുസരിച്ച് നവംബർ-ഡിസംബർ കാലയളവ് അടുത്ത നിരക്ക് പരിഷ്‌കരണത്തിനുള്ള സാധ്യതയുള്ള സമയമായി കണക്കാക്കപ്പെടുന്നു. പ്രധാന ടെലികോം കമ്പനികൾ അവസാനമായി വ്യാപകമായ നിരക്ക് വർധന നടപ്പാക്കിയത് 2024 ജൂലൈയിലാണ്. സാധാരണയായി രണ്ടര മുതൽ രണ്ടര വർഷം വരെ ഇടവേളയിൽ താരിഫ് പരിഷ്കരിക്കാറുണ്ടെങ്കിലും വിപണി സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ ഇത്തവണ അതിന് മുമ്പ് തന്നെ നിരക്ക് ഉയർത്താൻ കമ്പനികൾ തയ്യാറായേക്കാം


