നേപ്പാൾ സ്വദേശിയും യുവതിയും പാലാരിവട്ടത്ത് നിന്നും പിടിയിൽ; എറണാകുളത്തെത്തിയത് എംഡിഎംഎ വിൽക്കാൻ

കൊച്ചി: നേപ്പാൾ സ്വദേശിയും യുവതിയും എറണാകുളം പാലാരിവട്ടം പൊലീസിൻ്റെ പിടിയിലായി. ബാംഗ്ലൂരിൽ നിന്നും രാസലഹരിയുമായി കൊച്ചിയിലെത്തിയപ്പോഴാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. നേപ്പാളിലെ സാന്താപുർ നാജിൻ ടോലെ സ്വദേശി പൊക്കാറെൽ ടിക്കാറാം (29), അസമിലെ മാരിഗോൻ ഹാർട്ടിമുറിയ സ്വദേശി മുഹ്‌സിന മെഹബൂബ (24) എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും ഉയർന്ന അളവിൽ എംഡിഎംഎ എറണാകുളത്തെത്തിച്ച് വിൽക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. പാലാരിവട്ടം പാലത്തിന് സമീപത്ത് നിന്നാണ് ഇരുവരെയും…

Read More

വിജയ്‌യുടെ റാലിക്കിടെയുണ്ടായത് വൻ ദുരന്തം; മരണസംഖ്യ കുതിച്ചുയരുന്നു

ചെന്നൈ: ചെന്നൈ: നടനും തമിഴക വെട്രി കഴകം നോേതാവുമായ വിജയ് നയിച്ച റാലിക്കിടെയുണ്ടായത് വൻ ദുരന്തം. നിരവധി പേരാണ് തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്. 40 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇവരിൽ ആറ് കുട്ടികളുമുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ പലരുടെയും നില ഗുരുതരമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കരൂരി‍ൽ നടന്ന റാലിയ്ക്കിടെ ആണ് അപകടം. ഇരുപതിലേറെ പേർ കുഴഞ്ഞുവീണുവെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്….

Read More

മണ്ണാർക്കാട് പത്താം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു

മണ്ണാർക്കാട്:അലനല്ലൂരിൽ വിദ്യാർഥിനി കുഴഞ്ഞുവീണുമരിച്ചു. കണ്ണകുണ്ട് കിഴക്കേപുറത്ത് അബ്ദുൾ മജീദിൻ്റെ മകൾ മലീഹ (16)ആണ് മരിച്ചത്.ശനിയാഴ്‌ച ഉച്ചയോടെയാണ് സംഭവം.കുഴഞ്ഞുവീണ ഉടനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. മണ്ണാർക്കാട് എം ഇ എസ് എസ്എസ് എസി ലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് Share on FacebookTweetFollow us

Read More

വിജയിയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം പത്തായി; നിരവധി പേർക്ക് പരിക്ക്

ചെന്നൈ:തമിഴ്‌നാട്ടിലെ കരൂരിൽ ടിവികെ നേതാവ് വിജയിയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം പത്തായി. കുട്ടികളടക്കം 20 പേർ കുഴഞ്ഞു വീണു.നിരവധി പേരുടെ നില ഗുരുതരമാണ്.മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ അതീവഗുരുതരാവസ്ഥയിലുള്ള മൂന്ന് കുട്ടികളെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു റാലിയെന്നാണ് അറിയുന്നത്. ഉച്ചക്ക് ഒരു മണിക്ക് എത്തേണ്ടിയിരുന്ന വിജയ് വൈകിട്ട് ഏഴരയോടെയാണ് അദ്ദേഹം കരുരിലെത്തുന്നത്. തുടർന്നുണ്ടായ തിരക്കിലാണ് ദുരന്തമുണ്ടായത്. അപകടം ഉണ്ടായതിനു പിന്നാലെ തന്റെ പ്രസംഗം പൂർത്തിയാക്കാതെ വിജയ് സംഭവസ്ഥലത്ത് നിന്നും…

Read More

തദ്ദേശസ്ഥാപന തദ്ദേശസ്ഥാപന വോട്ടർപട്ടിക : എല്ലാ വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ

സെപ്തംബർ 29 ന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർപട്ടികയിൽ ഉൾപ്പെട്ട 2,83,12,458 വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ നൽകും. ഇനി വോട്ടർപട്ടികയിൽ പേര് ചേർക്കുന്ന എല്ലാ വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ ലഭിക്കും. ചില വോട്ടർമാർക്ക് അവർ നൽകിയതുപ്രകാരമുള്ള കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ തിരിച്ചറിയൽകാർഡ് നമ്പർ (EPIC Number), 2015 മുതൽ വോട്ടർമാരായവർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ നമ്പർ, മറ്റുള്ളവർക്ക് തിരിച്ചറിയൽ നമ്പരൊന്നുമില്ലാത്ത രീതിയിലുമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടികയിൽ വോട്ടർമാരുടെ വിവരങ്ങൾ തയ്യാറാക്കിയിരുന്നത്. എന്നാൽ ഇനി…

Read More

ആറ്റിങ്ങലിൽ യുവാവിൻ്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് രണ്ടര ലക്ഷം രൂപ കവർന്നു

തിരുവനന്തപുരം: ആറ്റിങ്ങലിൽ യുവാവിൻ്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് രണ്ടര ലക്ഷം രൂപ കവർന്നു. നഗരൂർ സ്വദേശിയായ സ്വർണ്ണക്കടയുടമയെ ആക്രമിച്ച സംഭവത്തിൽ നാല് പേരെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയായിരുന്നു സംഭവം നടന്നതെങ്കിലും ഇന്ന് രാവിലെയാണ് പുറത്തറിഞ്ഞതെന്നാണ് റിപോർട്ടുകൾ. സ്വർണ്ണ പണയം എടുക്കാനെന്ന വ്യാജേനയാണ് യുവാവിനെ വിളിച്ചുവരുത്തിയത്. തുടർന്ന് യുവാവിൻ്റെ കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞ് കാഴ്ച മറച്ച ശേഷം ശാരീരികമായി ആക്രമിച്ച് കൈവശമുണ്ടായിരുന്ന രണ്ടര ലക്ഷം രൂപ കവർച്ച ചെയ്യുകയായിരുന്നു. ആക്രമണത്തിന് ഇരയായ യുവാവ് ഉടൻ തന്നെ…

Read More

പ്രണയബന്ധം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യത്തിൽ കാമുകിയെ സ്‌കൂട്ടറിൽ വന്ന് ഇടിച്ചിട്ട് യുവാവ് കടന്നുകളഞ്ഞു

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ പ്രണയബന്ധം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യത്തിൽ കാമുകിയെ സ്‌കൂട്ടറിൽ വന്ന് ഇടിച്ചിട്ട് യുവാവ് കടന്നുകളഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം കൽപന നഗർ പ്രദേശത്താണ് സംഭവം നടന്നത്. പോലീസ് പറയുന്നതനുസരിച്ച്, യുവതി കുറച്ചു കാലം മുമ്പ് യുവാവുമായുള്ള ബന്ധം അവസാനിപ്പിച്ചു. എന്നാൽ യുവാവ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും അനുരഞ്ജനത്തിന് നിർബന്ധിക്കുകയും ചെയ്തു. ഇതിന് യുവതി വിസമ്മതിച്ചതോടെയാണ് ഇയാൾ യുവതിയെ ആക്രമിച്ചത് സാക്ഷികളുടെ മൊഴികളും പ്രാഥമിക അന്വേഷണ വിവരങ്ങളും അനുസരിച്ച്, അതിവേഗതയിലെത്തിയ ആക്ടിവ സ്കൂട്ടർ ഓടിച്ച യുവാവ് റോഡിലുണ്ടായിരുന്ന യുവതിയെ മനഃപൂർവം…

Read More

ഥാർ ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ചുകയറി അഞ്ചു പേ‌ർക്ക് ദാരുണാന്ത്യം.

ന്യൂഡൽഹി: ഗുരുഗ്രാമിലേക്ക് പോകുകയായിരുന്ന ഥാർ ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ചുകയറി അഞ്ചു പേ‌ർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ 4:30 നായിരുന്നു അപകടം. ഇരകൾ രാത്രി വൈകിയുള്ള ഒരു പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുന്ന വഴിയാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ദേശീയപാത 48 ലെ എക്സിറ്റ് 9 ൽ വെച്ചാണ് സംഭവം നടന്നത്. വാഹനം ബാലൻസ് നഷ്ടപ്പെട്ട് ഡിവൈഡറിൽ നേരിട്ട് ഇടിക്കുകയായിരുന്നു. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ഗുരുഗ്രാമിലെ…

Read More

കോഴിക്കോട് അമിത വേഗതയിലെത്തിയ കാർ ഇടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്; വാഹനം ഓടിച്ച ഡോക്ടർ വ്യാജനെന്ന് കണ്ടെത്തൽ

കോഴിക്കോട് : റോഡിലൂടെ നടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. അപകടത്തില്‍ പ്രതിയായ ഡോക്ടർ റിയാസ് വ്യാജ ചികിത്സയ്ക്ക് അറസ്റ്റിലായ ആളെന്ന് പൊലീസ്. റിയാസ് ഇപ്പോള്‍ ജാമ്യത്തിലാണ്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, അപകടകരമായ ഡ്രൈവിംഗ് എന്നീ വകുപ്പുകള്‍ ചുമത്തി പൊലീസ് റിയാസിനെ അറസ്റ്റ് ചെയ്തിരുന്നു. നഴ്സായ ഇയാൾ മലപ്പുറത്ത് ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തുകയായിരുന്നു. വാഹനം ഓടിച്ചിരുന്നത് ഡോക്ടറായിരുന്നു എന്നായിരുന്നു അപകടത്തിന് പിന്നാലെ പുറത്തുവന്ന റിപ്പോര്‍ട്ടുകളും. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാറോടിച്ചിരുന്നത് വ്യാജനാണെന്ന്…

Read More

തിരുവനന്തപുരത്ത് 2 വയസുകാരിയെ കിണറ്റില്‍ എറിഞ്ഞ കേസ്; അമ്മ അറസ്റ്റില്‍

തിരുവനന്തപുരം:തിരുവനന്തപുരം ബാലരാമപുരത്ത് കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ കേസില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം പൊലീസാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. കേസില്‍ കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ നേരത്തെ ഒന്നാം പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു. ശ്രീതുവിനെതിരെ നേരത്തെ വഞ്ചന കേസ് മാത്രമായിരുന്നു രജിസ്റ്റർ ചെയ്തത്. ശ്രീതു നുണപരിശോധനക്ക് വിസമ്മതിച്ചിരുന്നു. ഇതില്‍ ശ്രീതുവിൻ്റെ പങ്ക് വ്യക്തമെന്ന് പൊലീസ് പ്രതികരിച്ചു. ശ്രീതുവിന്റെയും ഹരികുമാറിന്റെയും മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയില്‍ ഇരുവരും തമ്മില്‍ അസാധാരണ ബന്ധമുള്ളതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജനുവരി 30നാണ് കുട്ടിയെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial