മോഷണക്കേസിൽ പ്രതി; പൊലീസ് പിന്തുടർന്നപ്പോൾ മക്കളെ കാറിനുള്ളിൽ പൂട്ടിയിട്ട് യുവാവ് ഓടി രക്ഷപ്പെട്ടു

തൊടുപുഴ: മോഷണക്കേസുകളിൽ പ്രതിയായി മുങ്ങിനടന്ന യുവാവ് പൊലീസ് പിന്തുടർന്നതോടെ കാറിൽ കുട്ടികളെ പൂട്ടിയിട്ട ശേഷം രക്ഷപ്പെട്ടു. കോഴിക്കോട്, കരിങ്കുന്നം സ്റ്റേഷനുകളിലടക്കം മോഷണക്കേസുകളിൽ പ്രതിയായ കരിങ്കുന്നം സ്വദേശി ശ്രീജിത്ത് (36) ആണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച എട്ടരയോടെ എസ്ഐ ബൈജു പി ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി. ജീപ്പ് കണ്ടയുടൻ ഊടുവഴിയിലൂടെ ശ്രീജിത്ത് കാറുമായി പാഞ്ഞു. ഇയാളുടെ രണ്ട് മക്കളും കാറിലുണ്ടായിരുന്നു. വഴി തീർന്നയിടത്ത് കുട്ടികളെ കാറിൽ പൂട്ടിയിട്ട ശേഷം താക്കോലുമായി ഓടിപ്പോകുകയായിരുന്നു. പിന്നാലെയെത്തിയ പൊലീസ് കാറിലിരുന്നു നിലവിളിക്കുന്ന കൊച്ചു…

Read More

ഇരട്ട വോട്ടുള്ളവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല; സുപ്രീം കോടതിയുടെ നിർണായക വിധി

ന്യൂഡല്‍ഹി: ഒരു വ്യക്തിക്ക് വോട്ടർ പട്ടികയിൽ ഒന്നിലധികം ഇടങ്ങളിൽ പേരുണ്ടെങ്കിൽ അത്തരക്കാർക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ അനുമതിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ വിഷയത്തിൽ ഉത്തരാഖണ്ഡ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ ഒരു സർക്കുലർ നടപ്പാക്കുന്നത് സുപ്രീം കോടതി തടഞ്ഞു. ഉത്തരാഖണ്ഡിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ സർക്കുലറിനെതിരെയാണ് സുപ്രീം കോടതി ഇടപെട്ടത്. വ്യത്യസ്ത പഞ്ചായത്തുകളിലോ മുനിസിപ്പാലിറ്റികളിലോ ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടുള്ളവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും, ഈ കാരണത്താൽ അവരുടെ നാമനിർദ്ദേശ പത്രിക തള്ളരുതെന്നും സർക്കുലറിൽ…

Read More

അംഗൻവാടിയില്‍ നിന്ന് നല്‍കിയ അമൃതം പൊടി പാക്കറ്റില്‍ പല്ലിയുടെ ജഡം കണ്ടെത്തി; രണ്ട് വയസുകാരിക്ക് ഛർദ്ദിയും വയറിളക്കവും

തിരുവനന്തപുരം: വെള്ളറട പഞ്ചായത്തിലെ ചെമ്മണ്ണുവിളയില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയില്‍ നിന്നും വാങ്ങിയ അമൃതം പൊടിയില്‍ പല്ലിയുടെ ജഡം കണ്ടതായി പരാതി. അമൃതം പൊടി കഴിച്ച്‌ പ്രദേശവാസിയായ രണ്ടുവയസുകാരിക്ക് ചര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. പിന്നീടും ഉപയോഗം തുടർന്നു. ഒടുവില്‍ പാക്കറ്റ് തീരാറായപ്പോഴാണ് പല്ലിയുടെ ജഡം കണ്ടെത്തിയത്. ഇതോടെ ചെമ്മണ്ണുവിള സ്വദേശികളായ കുട്ടിയുടെ മാതാപിതാക്കള്‍ അംഗനവാടി ടീച്ചറെ വിവരം അറിയിച്ചു. പിന്നാലെ അമൃതം പൊടി സപ്ലൈ ചെയ്യുന്ന കമ്പനിയെ വിവരം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുഞ്ഞിന് ഛര്‍ദിയും വയറിളക്കവും…

Read More

മലപ്പുറത്ത് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം. രണ്ടുപേർക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം. രണ്ടുപേർക്ക് ദാരുണാന്ത്യം. ദേശീയപാതയിൽ മലപ്പുറം വികെ പടിക്ക് സമീപം വലിയപറമ്പിലാണ് ഇന്നലെ രാത്രി ഒമ്പതുമണിയോടെ അപകടമുണ്ടായത്. നിര്‍ത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന വൈലത്തൂർ സ്വദേശി ഉസ്മാൻ, വള്ളിക്കുന്ന് സ്വദേശി ഷാഹുൽഹമീദ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റതും കാറിലുണ്ടായിരുന്നവര്‍ക്കാണ്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടായശേഷം നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടമുണ്ടാകുമ്പോള്‍ പ്രദേശത്ത് ചെറിയ മഴയുണ്ടായിരുന്നു. റോഡരികിൽ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. Share…

Read More

തീവെട്ടി ബാബു പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കുപ്രസിദ്ധ മോഷ്ടാവായ തീവെട്ടി ബാബു പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കണ്ണൂർ റൂറൽ ഹെഡ്ക്വാർട്ടേഴ്‌സിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ (സിപിഒ) ജിജിൻ, സിപിഒ ഷിനിൽ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കൊല്ലം, പുതുക്കുളം കുളത്തൂർകോണം സ്വദേശിയായ എ. ബാബു എന്ന ‘തീവെട്ടി ബാബു’ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയത്. ആരോഗ്യപരമായ കാരണങ്ങളാൽ പയ്യന്നൂരിൽ മോഷണക്കേസിൽ പിടിയിലായ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ…

Read More

നെടുമങ്ങാട് അർബൻ സഹകരണ ബാങ്കിലെ നിയമന വിവാദം; താത്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ ജോയിൻ്റ് രജിസ്ട്രാറുടെ നിർദ്ദേശം

നെടുമങ്ങാട് അർബൻ സഹകരണ ബാങ്കിലെ നിയമന വിവാദത്തിൽ നിയമനം സഹകരണ നിയമത്തിന് വിരുദ്ധമെന്ന് കണ്ടെത്തൽ. താത്കാലിക നിയമനം നൽകിയവരെ പിരിച്ചുവിടാൻ ജോയിൻ്റ് രജിസ്ട്രാറുടെ നിർദ്ദേശം. കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിലെ അനധികൃത നിയമനത്തിൽ കോൺഗ്രസിൽ വിഭാഗീയത നിലനിന്നിരുന്നു. തേക്കട അനിൽ കുമാറാണ് ബാങ്ക് ചെയർമാൻ.ബാങ്കിലെ നിയമനത്തിനായി 16 പേരിൽ നിന്നായി രണ്ടുകോടി 65 ലക്ഷം രൂപ വാങ്ങിയെന്ന് പരാതി ഉയർന്നിരുന്നു. സിപിഎം, ഡിവൈഎഫ്ഐ തുടങ്ങിയ സംഘടനകൾ പ്രതൃക്ഷ സമരവുമായി ബാങ്കിനെതിരെ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ യൂത്ത് കോൺഗ്രസ് പ്രമേയവും…

Read More

കളഞ്ഞുകിട്ടിയ 6 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാല ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി മാതൃകയായി ബേക്കറി ഉടമ

മാരാരിക്കുളം: ബേക്കറിയിൽ നിന്ന് കളഞ്ഞുകിട്ടിയ 6 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാല ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി മാതൃകയായി ബേക്കറി ഉടമ രശ്മി. മാരാരിക്കുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെത്തി പള്ളിയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഡുഡു ബേക്ക്സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് രശ്മി. പള്ളിത്തോട് സ്വദേശി ജോയലിന്റേതാണ് നഷ്ടപ്പെട്ട മാല. സെപ്റ്റംബർ 24ന് മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ വെച്ച് ഇൻസ്പെക്ടർ എസ്എച്ച്ഒ എ വി ബിജുവിന്റെ സാന്നിധ്യത്തിൽ രശ്മി മാല ജോയലിന് കൈമാറി. സെപ്റ്റംബർ 20ന് തന്റെ…

Read More

സംസ്ഥാനത്ത് 3 ദിവസം അവധി

തിരുവനന്തപുരം:സംസ്ഥാനത്ത് ഇത്തവണ നവരാത്രിയോട് അനുബന്ധിച്ച് മൂന്ന് ദിവസം അവധി ഉണ്ടായിരിക്കും. ചൊവ്വാഴ്‌ച (30ന്) കൂടി അവധി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. പൂജ വെക്കുന്ന ദിവസമാണ് ചൊവ്വാഴ്ച. നേരത്തെ ബുധനും വ്യാഴവും അവധി നൽകിയിരുന്നു. എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അതേസമയം സഭാ സമ്മേളനം നടക്കുന്നതിനാൽ നിയമസഭാ ജീവനക്കാർക്ക് അവധി ഉണ്ടായിരിക്കില്ല Share on FacebookTweetFollow us

Read More

സുമയ്യയുടെ നെഞ്ചിലെ ഗൈഡ് വയർ പുറത്തെടുക്കില്ല; അപകടസാധ്യതയെന്ന് മെഡിക്കൽ ബോർഡ്

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാപിഴവിനെ തുടർന്ന് യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കുന്നത് അപകടകരമാണെന്ന് ആശുപത്രി അധികൃതർ. ശസ്ത്രക്രിയക്കിടെ രക്തക്കുഴലുകൾ പൊട്ടാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇക്കാര്യം രോഗിയായ സുമയ്യയെ അറിയിക്കുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഗൈഡ് വയർ പുറത്തെടുക്കണമെന്ന് സുമയ്യ ആവശ്യപ്പെട്ടാൽപ്പോലും അതിലെ അപകടസാധ്യതകൾ ബോധ്യപ്പെടുത്താൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു. ഇന്ന് ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഗൈഡ് വയർ നെഞ്ചിനുള്ളിൽ നിലനിർത്തുന്നത് കൂടുതൽ സുരക്ഷിതമെന്നാണ് വിദഗ്ധരുടെ നിലപാട്. രണ്ടുവ‌ർഷം…

Read More

ഓണം ബമ്പർ നറുക്കെടുപ്പ് മാറ്റിവച്ചു

ആളുകൾ കാത്തിരിക്കുന്ന തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് മാറ്റി. നാളെ നടക്കാനിരുന്ന നറുക്കെടുപ്പാണ് മാറ്റിയത്. ഒക്ടോബർ 4ന് ആയിരിക്കും നറുക്കെടുപ്പ് നടക്കുക. ടിക്കറ്റ് വിൽപ്പന പൂർത്തിയാകാത്തതിനാൽ ആണ് മാറ്റം എന്നാണ് അറിയിച്ചിരിക്കുന്നത്. അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകൾ ഇതുവരെ വിറ്റ് പൂർത്തിയാക്കാൻ ആയിട്ടില്ല. 25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി വീതം 20 പേർക്കും ലഭിക്കും Share on FacebookTweetFollow us

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial