സ്വർണ വിലയിൽ വർദ്ധനവ്; പവന് 320 രൂപ കൂടി

കൊച്ചി: രണ്ടു ദിവസത്തിനിടെ 920 രൂപ ഇടിഞ്ഞ സ്വര്‍ണവില വീണ്ടും തിരിച്ചുകയറി 84,000ന് മുകളില്‍ എത്തി. ഇന്ന് പവന് 320 രൂപയാണ് വര്‍ധിച്ചത്. 84,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് വര്‍ധിച്ചത്. 10,530 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്റ്റംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില…

Read More

ഗേറ്റ് തലയിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ പഴവീട്ടില്‍ ഗെയ്റ്റ് തലയില്‍ വീണ് ഒന്നര വയസുകാരന്‍ മരിച്ചു. വൈക്കം ടിവിപുരം സ്വദേശികളായ അഖില്‍ അശ്വതി ദമ്പതികളുടെ മകന്‍ റിഥവാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച അശ്വതിയുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. അമ്മൂമ്മ ഗേറ്റ് അടയ്ക്കുന്നതിനിടെ അത് മറിഞ്ഞ് കുഞ്ഞിന്റെ തലയില്‍ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റിഥവിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്ക് ഇടയില്‍ ജീവന്‍ രക്ഷിക്കാനായില്ല. Share on FacebookTweetFollow us

Read More

പ്ലസ്ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി ‘

പാലക്കാട്: പ്ലസ്ടു വിദ്യാർത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. നെല്ലിപ്പതി കുഴിവിള വീട്ടില്‍ മഹേഷ് കുമാറിന്റെ മകള്‍ അരുന്ധതിയാണ് മരിച്ചത് വീട്ടിലെ ശുചിമുറിയിലാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെയായിരുന്നു സംഭവം. അഗളി ജിവിഎച്ച്‌എസ് സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് അരുന്ധതി. വൈകിട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയശേഷം ശുചിമുറിയില്‍ കയറിയതായിരുന്നു. കുറച്ചുസമയം കഴിഞ്ഞും പുറത്തിറങ്ങാതായതോടെ ചെന്നുനോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം അഗളി ഗവ ആശുപത്രിയിലെ മോർച്ചറിയിലാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. Share on FacebookTweetFollow us

Read More

രണ്ടര വയസുകാരിയെ മർദിച്ച അങ്കണവാടി ടീച്ചർക്കെതിരെ കേസെടുത്തു

മാറനല്ലൂരിൽ രണ്ടര വയസുകാരിയെ മർദിച്ച അംഗൻവാടി ടീച്ചർക്കെതിരെ കേസെടുത്തു. പറമ്പിക്കോണം അങ്കണവാടി ടീച്ചർ പുഷ്പകലക്കെതിരെയാണ് നരുവാമൂട് പൊലീസ് കേസെടുത്തത്. പ്രവീൺ – നാൻസി ദമ്പതികളുടെ രണ്ടര വയസ്സുള്ള കുഞ്ഞിൻ്റെ മുഖത്ത് പാടുകൾ കണ്ടെത്തിയതിന് പിന്നാലെ അധ്യാപികയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഇന്നലെയാണ് കുഞ്ഞിനെ ടീച്ചർ മർദിച്ചത്. രാത്രി കുഞ്ഞ് നിർത്താതെ കരഞ്ഞതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മുഖത്തടക്കം മർദനമേറ്റ പാടുകൾ കണ്ടെത്തിയത്. പിന്നാലെയാണ് ടീച്ചർ മർദിച്ച വിവരം കുഞ്ഞ് പറയുന്നത്. കുട്ടിയെ ഉടൻ തൈക്കാട് ആശുപത്രിയിലും, തുടർന്ന്…

Read More

സുതാര്യവും കാര്യക്ഷമവുമായ ഭരണനിർവഹണം ജനങ്ങളുടെ അവകാശം പിണറായി വിജയൻ;സംസ്ഥാന  ഇ-ഗവേർണൻസ്  അവാർഡുകൾ മുഖ്യമന്ത്രി വിതരണം ചെയ്തു

സുതാര്യവും കാര്യക്ഷമവുമായ ഭരണനിർവഹണം ജനാധിപത്യ സംവിധാനത്തിലെ അടിസ്ഥാന തത്വമാണെന്നും  അത് ഔദാര്യമല്ല  ജനങ്ങളുടെ അവകാശമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന  ഇ-ഗവേർണൻസ്   അവാർഡുകളുടെ വിതരണോദ്ഘാടനം തിരുവനന്തപുരം ഐ.എം.ജിയിൽ  നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. എത്ര നല്ല നയങ്ങളും പരിപാടികളും അവ നടപ്പാക്കപ്പെടുന്നതിലെ പാളിച്ചകൾ കാരണം ലക്ഷ്യം കാണാതെ പോകാം. ഭരണനേതൃത്വവും ഔദ്യോഗിക സംവിധാനവും യോജിച്ചു പ്രവർത്തിക്കുമ്പോൾ മാത്രമേ ഏതൊരു പദ്ധതിയും വിജയപ്രാപ്തിയിലെത്തുകയുള്ളൂ. ഉദ്യോഗസ്ഥരുടെ അർപ്പണബോധവും  ജനപക്ഷത്തുനിന്ന് ചിന്തിക്കാനുള്ള കഴിവും പദ്ധതികളുടെ വിജയത്തിന് ഒഴിച്ചുകൂടാനാകാത്തതാണ്.  പക്ഷേ അത് മാത്രം പോരാ. സമൂഹത്തിന്റെ…

Read More

കശുമാവ് തൈ
ഗ്രാമ പഞ്ചായത്ത് തല വിതരണ ഉദ്ഘാടനം നടത്തി

നെടുമങ്ങാട്: കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയുടെ ആഭിമുഖ്യത്തിൽഡോക്ടർ എപിജെ അബ്ദുൽ കലാംജനകീയ കൾച്ചറൽ ഓർഗനൈസേഷനും, മൂഴി ടിഷ്യൂ കൾച്ചറൽ സൊസൈറ്റിയും  സംയുക്തമായി പനവൂർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന കശുമാവ് കൃഷി വികസന പദ്ധതിയുടെ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനംഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്സുനിൽ നിർവഹിച്ചു.ഡോക്ടർ എപിജെ അബ്ദുൽ കലാം ജനകീയ കൾച്ചറൽ ഓർഗനൈസേഷൻ ചെയർമാൻ പനവൂർ ഹസൻ അധ്യക്ഷത വഹിച്ചു.മുൻ വില്ലേജ് ഓഫീസർ  പോത്തൻകോട് ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനജനറൽ സെക്രട്ടറി ചെറുവാളം സുരേഷ്, വൈസ് ചെയർമാൻ നെടുമങ്ങാട്…

Read More

എല്ലാ ക്യുആർ കോഡുകളും സ്കാൻ ചെയ്യാൻ വരട്ടെ! എല്ലാവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിൽ മുന്നറിയിപ്പുമായി കേരള പൊലീസ്

യുപിഐ പേയ്മെന്റുകൾ എല്ലാവരും ഉപയോഗിക്കുന്ന കാലത്ത് ക്യൂആർ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. അറിയപ്പെടുന്ന സേവന ദാതാക്കളിൽ നിന്ന് മാത്രം ക്യൂആർ കോഡ് ജനറേറ്റ് ചെയ്യുക എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ക്യൂആർ കോഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്തിയ ഉടനെ അക്കൗണ്ടിലെ ട്രാൻസാക്ഷൻ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണം. ക്യൂആർ കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോൾ, യുആ‌‍ർഎൽ സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തിൽ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്.ഇമെയിലിലെയും എസ്എംഎസിലെയും…

Read More

25 കോടി ആർക്ക്;തിരുവോണം ബംപർ നറുക്കെടുപ്പ് നാളെ

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപറിന്റെ കോടിപതികള്‍ ആരെന്ന് ശനിയാഴ്ച അറിയാം. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ പകല്‍ രണ്ടിനാണ് നറുക്കെടുപ്പ്. മന്ത്രി കെഎന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജന്‍സിക്ക് കൈമാറിയിരുന്നു. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. 14.07,100 ടിക്കറ്റുകള്‍ വിറ്റ പാലക്കാട് തന്നെയാണ് ഇത്തവണയും ഒന്നാം സ്ഥാനത്ത്. തൃശൂര്‍ ജില്ല 9,37,400 ടിക്കറ്റും തിരുവനന്തപുരം 8,75,900 ടിക്കറ്റും വിറ്റു. കഴിഞ്ഞവര്‍ഷം 71.40 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റത്. 500 രൂപയാണ്…

Read More

സാമൂഹ്യമാധ്യമത്തിലൂടെ ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിച്ചു; അധ്യാപകനെതിരെ കേസെടുത്ത് പോലീസ്

പാലക്കാട്: സാമൂഹ്യമാധ്യമത്തിലൂടെ ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിച്ച അധ്യാപകനെതിരെ കേസെടുത്ത് പോലീസ്. ആനക്കര മേലേഴിയം എൽപി സ്കൂളിലെ അധ്യാപകനും കൂറ്റനാട് തൊഴുക്കാട് സ്വദേശിയുമായ കള്ളിവളപ്പിൽ പ്രകാശിനെ തിരെയാണ് കേസെടുത്തിരിക്കുന്നത്. له ഫേസ്ബുക്കിലൂടെ ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിച്ച സംഭവത്തിൽ ചാലിശേരി പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. സെപ്റ്റംബർ 22ന് ആണ് ശ്രീനാരായണ ഗുരുവിനെതിരെ അസഭ്യം പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് ഇയാൾ ഫേസ്ബുക്കിൽ പങ്കുവച്ചത്. ഇതേ തുടർന്ന് എസ്‌എൻഡിപി യോഗം കൂറ്റനാട് ശാഖാ സെക്രട്ടറി അപ്പു നൽകിയ പരാതിയിലാണ് ചാലിശേരി പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയെ…

Read More

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ വെള്ളിയാഴ്ച യെല്ലോ അലര്‍ട്ട്. തെക്കന്‍ ഒഡിഷ, വടക്കന്‍ ആന്ധ്രപ്രദേശ് തീരത്തിന് മുക ളിലായി സമുദ്രനിരപ്പില്‍നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാലാണ് മഴ കനക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial