പേരൂര്‍ക്കട വ്യാജ മാലമോഷണ ആരോപണം; ഒരുകോടി രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും ആവശ്യപ്പെട്ട് ബിന്ദു

തിരുവനന്തപുരം  : പേരൂര്‍ക്കട വ്യാജ മാലമോഷണ ആരോപണത്തില്‍ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരയായ ബിന്ദു. ഒരുകോടി രൂപ നഷ്ടപരിഹാരം വേണമെന്ന് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷയിലാണ് ബിന്ദു ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ബിന്ദു അപേക്ഷയില്‍ ആവശ്യപ്പെടുന്നു. പേരൂര്‍ക്കട പൊലീസ് കെട്ടിച്ചമച്ച മാല മോഷണക്കേസില്‍ താനും കുടുംബവും കടുത്ത മാനസിക പീഡനം അനുഭവിച്ചുവെന്നും തനിക്കും ഭര്‍ത്താവിനും ഉപജീവന മാര്‍ഗം നഷ്ടപ്പെടുകയും മക്കളുടെ വിദ്യാഭ്യാസം തടസപ്പെടുകയും ചെയ്‌തെന്നും ബിന്ദു പറയുന്നു. വ്യാജ കേസുമൂലം ഉണ്ടായ മാനസിക, ശാരീരിക,…

Read More

രാജ്യത്ത് ആദ്യം;സ്ത്രീകള്‍ക്കായി പ്രത്യേക ക്ലിനിക്

തിരുവന്തപുരം : എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും (5415) ചൊവ്വാഴ്ചകളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക വെല്‍നസ് ക്ലിനിക് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിളര്‍ച്ച, പ്രമേഹം, രക്താതിമര്‍ദം, കാന്‍സര്‍ സ്‌ക്രീനിംഗ് തുടങ്ങിയവയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്താനും ഈ ക്ലിനിക്കുകളിലൂടെ സാധിക്കുന്നു. ഈ പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 16ന് നടക്കും. പരമാവധി സ്ത്രീകള്‍ വെല്‍നസ് ക്ലിനിക്കുകളില്‍ വന്ന് ആരോഗ്യ പരിശോധന നടത്തണം. അതിനവരെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഫേസ്ബുക്ക് ലൈവിലൂടെ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത്…

Read More

മില്‍മ പാലിന് വില കൂട്ടില്ല; തീരുമാനം ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ചെന്ന് ചെയര്‍മാന്‍

മില്‍മ പാലിന് വില കൂട്ടില്ല. ജിഎസ്ടി കുറയ്ക്കുന്ന ഘട്ടത്തില്‍ പാല്‍ വില കൂട്ടുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 2026 ജനുവരി മാസത്തോടെ മില്‍മ പാല്‍ വിലവര്‍ധന നടപ്പിലാക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കണമെന്നാണ് കമ്മിറ്റി തീരുമാനിച്ചത്. പാല്‍വില വര്‍ധിപ്പിക്കേണ്ടെന്ന് മില്‍മയ്ക്ക് നിലപാടില്ലെന്നും അതിനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും മില്‍മ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു.പാലിന്റെ വില കൂട്ടുന്നതുമായി ബന്ധപ്പെട്ട രണ്ടാംഘട്ട മില്‍മ ബോര്‍ഡ് യോഗമാണ് ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്നത്. ഓണത്തിന് ശേഷം പാല്‍വില പരമാവധി അഞ്ച്…

Read More

കൊട്ടാരക്കരയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; മൂന്നു യുവാക്കൾ മരിച്ചു

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപക‌ടത്തിൽ മൂന്നുപേർ മരിച്ചു. കൊട്ടാരക്കര നീലേശ്വരം സ്വദേശി വിജിൽ (27), പാലക്കാട് സ്വദേശി സഞ്ജയ് (23), ആറ്റിങ്ങൽ സ്വദേശി അജിത്ത് (28) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ അമ്പലത്തുംകാല റോഡിൽ നീലേശ്വരം ഗുരുമന്ദിരത്തിന് സമീപത്തു വെച്ചായിരുന്നു അപകടമുണ്ടായത്. ബുള്ളറ്റ് ബൈക്കും എതിരെ വന്ന മറ്റൊരു ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പാലക്കാട് സ്വദേശി അക്ഷയ് എന്ന യുവാവിന് പരിക്കേറ്റിട്ടുണ്ട്. അജിത്, സഞ്ജയ് എന്നിവർ കൊട്ടാരക്കരയിൽ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. വിവാഹ വീട്ടിലെത്തിയ…

Read More

ചൈനീസ് പ്രതിനിധി സംഘം
എംഎൻ സ്മാരകത്തിൽ; കേരളത്തെ പ്രശംസിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി

തിരുവനന്തപുരം: കേരള വികസനതിലെ ജനപങ്കാളിത്തത്തെ പ്രശംസിച്ച് ചൈനീസ് കമ്മൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘം കേരളത്തിലെ  കമ്മ്യൂണിസ്റ്റ്‌  സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കാനും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുമായുള്ള സൗഹൃദം പങ്കുവയ്ക്കാനുമായി ചൈനീസ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രതിനിധികൾ  സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകം സന്ദർശിച്ചു. ഹെമെങ്, ഷൗ ഗുവോഹി, ഗുവോ ഡോങ് ഡോങ് എന്നിവരെ  സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ. പ്രകാശ്ബാബു,  ദേശീയ കൗൺസിൽ അംഗവും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയുമായ ജി ആർ അനിൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഭൂപരിഷ്കരണം…

Read More

അജ്ഞാത വാഹനം ഇടിച്ച് കിളിമാനൂർ സ്വദേശി മരിച്ച സംഭവം; ഇടിച്ചിട്ട കാർ പാറശ്ശാല SHOയുടേത്

          കിളിമാനൂർ : തിരുവനന്തപുരം കിളിമാനൂരിൽ അജ്ഞാത വാഹനമിടിച്ച് കിളിമാനൂർ ചേണിക്കുഴി സ്വദേശി രാജൻ (59) മരിച്ച സംഭവത്തിൽ വാഹനം തിരിച്ചറിഞ്ഞു. ഇടിച്ചത് പാറശ്ശാല SHO അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ്. റോഡിലൂടെ നടന്നുപോകുകയായിരുന്ന രാജനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോവുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു അപകടം. CCTV കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനിൽകുമാറിന്റെ മാരുതി 800 വാഹനമാണെന്ന് തെളിഞ്ഞത്. വാഹനം അമിത വേഗത്തിൽ അലക്ഷ്യമായി ഓടിച്ചു എന്നാണ് എഫ്‌ഐആർ. വാഹനമിടിച്ചിട്ട കൂലിപ്പണിക്കാരൻ രാജൻ…

Read More

കൊല്ലത്ത് കിണറ്റിൽ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

           കൊല്ലം : കൊല്ലത്ത് കിണറ്റിൽ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊല്ലം കല്ലുവാതുക്കലിൽ ഇന്നലെ വൈകിട്ടോടെയാണ് ദാരുണമായ സംഭവം. കല്ലുവാതുക്കൽസ്വദേശി വിഷ്ണു, മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാൽ എന്നിവരാണ് മരിച്ചത്. കിണറ്റില്‍ അകപ്പെട്ട വിഷ്ണുവിനെ മുകളിലേക്ക് കയറ്റുന്നതിനിടെ കയർ പൊട്ടി രണ്ട് പേരും താഴേക്ക് വീഴുകയായിരുന്നു. വിഷ്ണുവിനെ മുകളിലേക്ക് കയറ്റുന്നതിനായാണ് ഹരിലാൽ കിണറ്റിലിറങ്ങിയത്. ഇരുവരെയും കിണറ്റിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹം കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. Share on FacebookTweetFollow…

Read More

ഭർത്താവ് കുഞ്ഞിനെ കൂടുതൽ സ്നേഹിച്ചതിൽ പക; 42 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

        തമിഴ്‌നാട്ടിലെ മാർത്താണ്ഡത്തിനടുത്ത് 42 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ വായിൽ ടിഷ്യൂ പേപ്പർ തിരുകി കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. ഭർത്താവ് കുഞ്ഞിനോട് കൂടുതൽ സ്നേഹം കാണിച്ചതിലുള്ള പകയാണ് ഈ ക്രൂരകൃത്യത്തിന് യുവതിയെ പ്രേരിപ്പിച്ചത്. തമിഴ്‌നാട്ടിലെ മാർത്താണ്ഡം, കരുങ്കൽ പാലൂർ കാട്ടുവിള സ്വദേശിനിയായ 21 ക്കാരി ബെനിറ്റ ജയയാണ് അറസ്റ്റിലായത്. ദിണ്ഡിഗൽ സ്വദേശിയായ കാർത്തിക്കാണ് ബെനിറ്റയുടെ ഭർത്താവ്. 42 ദിവസം മുൻപ് ഒരു പെൺകുഞ്ഞ് ജനിച്ചതിനെത്തുടർന്ന് ബെനിറ്റ കുഞ്ഞുമായി തൻ്റെ മാതാപിതാക്കളുടെ വീട്ടിൽ താമസിക്കാൻ എത്തിയിരുന്നു….

Read More

അൽഫാം മന്തി കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; പാലക്കാട് 30 ഓളം പേർക്ക് ഭക്ഷ്യവിഷബാധ

      പാലക്കാട് : പാലക്കാട് വടക്കഞ്ചേരിയിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 30 ഓളം പേർക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ വടക്കഞ്ചേരിയിലെ ചെങ്ങായിസ് കഫെ എന്ന ഹോട്ടൽ അടപ്പിച്ചു. മന്തിയും ചിക്കൻ വിഭവങ്ങളും കഴിച്ച ആളുകൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ‘ചെങ്ങായിസ് കഫെ’ എന്ന വടക്കഞ്ചേരിയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് . കടുത്ത വയറിളക്കവും ഛർദിയും ശരീര ക്ഷീണവും അനുഭവപ്പെട്ടവർ ആശുപത്രികളിൽ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തിൽ ഹോട്ടലിൽ…

Read More

‘കാക്കി ഊരിയാല്‍ മുട്ടുകാല്‍ അടിച്ചൊടിക്കും’; പോലീസിന് നേരെ ഭീഷണിയുമായി കെഎസ്‌യു നേതാവ്

തൃശൂര്‍: കെഎസ്‌യു നേതാക്കളെ വിലങ്ങും മുഖം മൂടിയും ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേയ്ക്ക് കെഎസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എസ്എച്ച്ഒ ഷാജഹാനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു കെഎസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധം. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തത്. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്റെയും വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാന്റെയും കോലം കത്തിക്കുകയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial