യു.പിയില്‍ പിന്നോക്ക ജാതിക്കാർക്ക് നേരെയുള്ള അക്രമം രൂക്ഷം, കൂലി ചോദിച്ചതിന് ഒരു ദലിത് തൊഴിലാളിയെകൂടി തല്ലിക്കൊന്നു
ഉത്തര്‍പ്രദേശില്‍ കൂലി ചോദിച്ച ദലിത് തൊഴിലാളിയെ തല്ലിക്കൊന്നു. അമേഠിയില്‍ നാല്പതുകാരനായ ഹോസില പ്രസാദാണ് കൊല്ലപ്പെട്ടത്. കേസില്‍ ശുഭം സിംഗ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജോലി ചെയ്തതിന്റെ കൂലി ചോദിച്ചതിനാണ് ഭൂവുടമയും ഗുണ്ടകളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കഴിഞ്ഞമാസം 26നാണ് സംഭവം നടന്നത്. ഫുര്‍സത്ഗഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള സലിംപൂര്‍ ഗ്രാമത്തില്‍ പാടത്ത് മണ്ണ് നിറക്കാനുള്ള ജോലിക്കായിരുന്നു ഇയാളെ ശുഭം സിംഗ് വിളിച്ചുവരുത്തിയത്.വൈകുന്നേരം ജോലി കഴിഞ്ഞുപോകുന്ന സമയത്ത് കൂലി ചോദിച്ചപ്പോള്‍ ഉടമ കൊടുക്കാന്‍ തയ്യാറായില്ല. പണം ചോദിച്ചതില്‍ പ്രകോപിതനായ…

