സ്വകാര്യ ബസിൽ നിന്ന് 17.50 ലക്ഷം രൂപ പിടികൂടി; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ബെംഗളൂരുവിൽ നിന്ന് കഴക്കൂട്ടത്തേക്ക് വന്ന സ്വകാര്യ ബസിൽ നിന്ന് രേഖകളില്ലാതെ കൊണ്ടുവന്ന 17.50 ലക്ഷം രൂപ പിടികൂടി. അമരവിള ചെക്‌പോസ്റ്റിൽ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. കർണാടക സ്വദേശി നാരായണസ്വാമി (29)യെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ ബാഗിൽ 500 രൂപയുടെ കെട്ടുകളായി സൂക്ഷിച്ചിരുന്ന പണം. കഴക്കൂട്ടത്ത് എത്തിയാൽ മറ്റൊരാൾക്ക് കൈമാറാനായിരുന്നു പദ്ധതിയെന്ന് ഇയാൾ മൊഴി നൽകിയെങ്കിലും പണം നൽകിയ വ്യക്തിയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇയാൾ പുറത്തുവിട്ടിട്ടില്ല. എക്‌സൈസ് ഇൻസ്‌പെക്ടർ അനിൽ കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത…

Read More

ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ചു; 22 കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി

വിശാഖപട്ടണം: ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ചതിന് പിന്നാലെ, കുടുംബത്തിൻ്റെ ക്രൂരമായ പ്രതികാരത്തിന് ഇരയായി 22കാരി. ആന്ധ്രപ്രദേശിലെ മാച്ചർല സ്വദേശിനിയായ ചൗഡേശ്വരി എന്ന യുവതിയാണ് അച്ഛനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയത്. മാർച്ച് 4-നാണ് ചൗഡേശ്വരി നാഗരാജുവിനെ വിവാഹം കഴിച്ചത്. കുടുംബത്തിൻ്റെ എതിർപ്പിനെ തുടർന്ന് യുവതി കാണാതായതായി പരാതി നൽകിയിരുന്നു. തുടർന്ന് ദമ്പതികളെ കണ്ടെത്തിയ മാച്ചർല ടൗൺ സി.ഐ വെങ്കിട്ട രമണ, പ്രായപൂർത്തിയായ യുവതിയുടെ ഇച്ഛയെ ഭീഷണിപ്പെടുത്തി മാതാപിതാക്കൾക്കൊപ്പം വിടുകയായിരുന്നു. വീട്ടിലെത്തി മൂന്ന് ദിവസങ്ങൾക്ക് ശേഷം, മാർച്ച് 18-ന് ചൗഡേശ്വരിയെ മരിച്ച…

Read More

തിരഞ്ഞെടുപ്പ് കമ്മിഷൻ സ്ക്വാഡുകൾ പിടിച്ചെടുത്തത് പണമടക്കം 58 കോടി രൂപ മൂല്യം വരുന്ന വസ്തുക്കൾ

കേരളത്തിൽനിന്ന് ഇക്കഴിഞ്ഞ ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ സ്ക്വാഡുകൾ പിടിച്ചെടുത്തത് പണമടക്കം 58 കോടി രൂപ മൂല്യം വരുന്ന വസ്തുക്കൾ. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെത്തിച്ച എട്ട് കോടി രൂപയും 41 കോടിയുടെ ലഹരിയും രണ്ട് കോടിയുടെ മദ്യവുമാണ് പിടിച്ചെടുത്തത്. ആറു കോടിയുടെ മറ്റു വസ്‌തുക്കളും കണ്ടെടുത്തു. തമിഴ് നാട്ടിൽനിന്ന് 170-ാം ബംഗാളിൽനിന്ന് 319-ാം അസമിൽനിന്ന് 97-ഉം കോടി രൂപയും മൂല്യം വരുന്നവ പിടിച്ചെടുത്തു. നാല് സംസ്ഥാങ്ങളിൽനിന്നും പുതുച്ചേരിയിൽനിന്നുമായി ആകെ 650 കോടി രൂപ പിടിച്ചെടുത്തതായും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. പതിനായിരത്തിലേറെ…

Read More

ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാനെ സമ്പൂർണമായി തകർക്കുമെന്ന് ഡോണള്‍ഡ് ട്രംപ്

ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാനെ സമ്പൂർണമായി തകർക്കുമെന്ന് വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താന്‍ നല്‍കിയ 48 മണിക്കൂര്‍ അന്ത്യശാസനത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന് നരകത്തില്‍ ജീവിക്കാമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ചൊവ്വാഴ്ച ഇറാനെ സമ്പൂര്‍ണമായി തകര്‍ക്കും. പവര്‍ പ്ലാന്റുകള്‍, പാലങ്ങള്‍ ഉള്‍പ്പെടെ എല്ലാം ഒറ്റദിവസം കൊണ്ട് തീര്‍ക്കും. ഇതുവരെയില്ലാത്ത ആക്രമണമുണ്ടാകും -ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് തുറന്നുനല്‍കുന്നതിനായി ഇറാന്‍ ഭരണകൂടത്തിന് ഇന്നലെയാണ് ട്രംപ് വീണ്ടും 48…

Read More

മണലൂരിലെ യുഡിഎഫ് സ്ഥാനാർഥി ടി എൻ പ്രതാപനെ അറസ്റ്റ് ചെയ്ത് പൊലീസ്

തൃശൂർ: വാടാനപ്പള്ളിയിൽ ‘വോട്ടിന് കിറ്റ്’ ആരോപണത്തിൽ പ്രതിഷേധത്തിനിടെ മണലൂരിലെ യുഡിഎഫ് സ്ഥാനാർഥി ടി എൻ പ്രതാപനെ അറസ്റ്റ് ചെയ്ത് പൊലീസ്. കിറ്റ് സൂക്ഷിച്ചിരുന്ന ഗോഡൗണിന് മുൻപിൽ പ്രതിഷേധിക്കുമ്പോഴാണ് അറസ്റ്റ് ചെയ്തത്. പ്രതാപനെ കൊണ്ടുപോയ പൊലീസ് വണ്ടി തടയാൻ യുഡിഎഫ് പ്രവർത്തകർ ശ്രമിച്ചു. കിറ്റ് കൊടുത്ത ബിജെപി, യുവമോർച്ച നേതാക്കൾ ഉണ്ടായിട്ടും തന്നെ അറസ്റ്റ് ചെയ്‌തെന്നും ആർഎസ്എസിന്റെയും ബിജെപിയുടെയും ഇണ്ടാസുകൾക്ക് മുന്നിൽ ഭയപ്പെടില്ല എന്നും അറസ്റ്റിനിടെ ടി എൻ പ്രതാപൻ പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടി കിറ്റ് കൊടുക്കുന്നത്…

Read More

ട്രെക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

കുടക്: കർണാടകയിലെ കുടക് ജില്ലയിൽ ട്രെക്കിങ്ങിനിടെ കാണാതായ ശരണ്യ എന്ന മലയാളി യുവതിയെ കണ്ടെത്തി. കണ്ണൂർ സ്വദേശിനിയായ ഐടി പ്രൊഫഷണൽ ശരണ്യ(36) ആണ് കഴിഞ്ഞവ്യാഴാഴ്ച്ച മുതൽ കാണാതായത്. നാല് ദിവസമായി യുവതിക്കായി തിരച്ചിൽ നടക്കുകയായിരുന്നു.  വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും വ്യാപകമായ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. വനമേഖലയിൽ നിന്നാണ് ശരണ്യയെ കണ്ടെത്തിയത് എന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ഉൾപ്പെടെയുള്ള സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. കുടകിലെ തടിയൻഡമോൾ കൊടുമുടി കയറാനെത്തിയതായിരുന്നു ശരണ്യ. എന്നാൽ, യാത്രയ്ക്കിടെ…

Read More

തൃശൂരിൽ വീണ്ടും ബിജെപി കിറ്റ് വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ച ഗോഡൗണിൽ നടനും ബിജെപി നേതാവുമായ ദേവൻ

തൃശൂർ: തൃശൂരിൽ വീണ്ടും ബിജെപി കിറ്റ് വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ച ഗോഡൗണിൽ നടനും ബിജെപി നേതാവുമായ ദേവൻ. തൃശൂർ വാടാനപ്പള്ളിയിലെ ചാംപ്യൻ സൂപ്പർ മാർക്കറ്റിൽ വൻതോതിൽ കിറ്റുകൾ സംഭരിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. നാലായിരത്തോളം കിറ്റുകൾ വിതരണത്തിനായി തയ്യാറാക്കി വെച്ചിട്ടുണ്ടെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഇരുവിഭാഗവും മുദ്രാവാക്യം വിളികളുമായി സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. കിറ്റുകൾ ഉള്ളതായി ആരോപണമുയർന്ന ഗോഡൗണിലെ മുകളിലെ മുറിയിൽ നിന്നും ദേവൻ പുറത്തേക്ക് വരികയായിരുന്നു. ബഗീഷ് പൂരാടനൊപ്പമാണ് ദേവൻ ഗോഡൗണിനെ മുകളിലെ…

Read More

വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങിയ ഒഡിഷ സ്വദേശി മുങ്ങിമരിച്ചു; അന്ത്യം കൂട്ടുകാരികളുടെ കൺമുന്നിൽ

             വർക്കല : ഇടവ ശ്രീയേറ്റിൽ കടലിൽ കുളിക്കാനിറങ്ങിയ ഒഡീഷ സ്വദേശിനി മുങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു യുവതികളെ രക്ഷപ്പെടുത്തി. ഒഡീഷ ഖോർഡ ബലുഗോൺ സുഭാഷ് മാർഗിൽ ബിജയകുമാറിന്റെയും മംമ്തയുടെയും മകൾ പ്രിയങ്ക സാഹോ (19) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം. സുഹൃത്തുക്കളായ മൂന്ന് യുവതികൾക്കൊപ്പമാണ് പ്രിയങ്ക കടലിൽ കുളിക്കാനിറങ്ങിയത്. ശക്തമായ തിരയിൽപ്പെട്ട് ഇവർ മുങ്ങിത്താഴുകയായിരുന്നു. ഇതുകണ്ട് മറ്റൊരു യുവതി ഇത് കണ്ട് ബഹളം വെച്ച്   നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരും മത്സ്യത്തൊഴിലാളികളും വിനോദസഞ്ചാരികളും എത്തി…

Read More

കടംതിരികെ നൽകാനെന്ന വ്യാജേന യുവാവിനെ വിളിച്ചുവരുത്തി സ്വർണവും പണവും കവർന്നു; മൂന്ന് പേർ പിടിയിൽ

          പൂന്തുറ : കടം നൽകിയ പണം തിരികെ നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവാവിനെ മർദിച്ചവശനാക്കി പണവും സ്വർണമാലയും എ.ടി.എം കാർഡും കവർന്ന കേസിൽ മൂന്ന് പ്രതികളെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ കോളനി സ്വദേശി ഫൈസലിനാണ് ക്രൂരമർദനമേറ്റത്. ബീമാപള്ളി ജവഹർ പള്ളി സ്വദേശികളായ ഷാനവാസ്, അർഷാദ്, മൂസ എന്നിവരെയാണ് പൂന്തുറ പോലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്. ഈ കേസിലെ ഒന്നാം പ്രതിയായ ഫിറോസ് ഒളിവിലാണ്. കഴിഞ്ഞ ജനുവരി 14-നാണ് കേസിനാസ്പദമായ സംഭവം. ഫൈസലിൽനിന്ന് ഒന്നാം പ്രതിയായ ഫിറോസ്…

Read More

നെല്ലുമായി പോയ വള്ളത്തിൽ നിന്ന് ആറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം

  മങ്കൊമ്പ് : സിവിൽ സപ്ലൈസ് വകുപ്പിനായി സംഭരിച്ച നെല്ലുമായി പോയ വള്ളത്തിൽ നിന്ന് ആറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം. കൈനകരി പഞ്ചായത്ത് നാലാം വാർഡിൽ പ്രശാന്ത് ഭവനിൽ പ്രഹ്ളാദന്റെയും തങ്കമണിയുടെയും മകൻ പി ശ്യാംലാൽ (32) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മങ്കൊമ്പ് അറുപതിൻചിറ ജെട്ടിക്കു സമീപമായിരുന്നു അപകടം. കിടങ്ങറ ഓഡേറ്റി തെക്കു പാടത്തു നിന്നു നെല്ല് ശേഖരിച്ചു മങ്കൊമ്പ് ബ്ലോക്ക് ജങ്ഷനിലുള്ള കടവിലേക്കു വള്ളത്തിൽ എത്തിക്കുമ്പോഴാണ് സംഭവം. വള്ളത്തിന്റെ എൻജിൻ തകരാറിലായതിനെ തുടർന്നു ശ്യാമും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial