മിൽമ പാൽ നാളെ മുതൽ കുപ്പിയിൽ വിപണിയിലെത്തും
തിരുവനന്തപുരം: മില്‍മയുടെ പശുവിൻ പാല്‍ നാളെ മുതല്‍ കുപ്പിയില്‍ വിപണിയിലെത്തും. മില്‍മ തിരുവനന്തപുരം മേഖലാ യൂണിയനാണ് ഒരു ലിറ്റർ ബോട്ടില്‍ വിപണിയിലെത്തിക്കുന്നത് നാളെ രാവിലെ പതിനൊന്ന് മണിക്ക് ഹോട്ടല്‍ ഡിമോറയില്‍ നടക്കുന്ന ചടങ്ങില്‍ ക്ഷീരവികസനവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ബോട്ടില്‍ മില്‍ക്കിന്റെ വിതരണോദ്ഘാടനം നിർവഹിക്കും. ന്ത്രി കെ.എൻ.ബാലഗോപാലിന്റെ അധ്യക്ഷതയിലാകും ബോട്ടില്‍ മില്‍ക്കിന്റെ വിതരണോദ്ഘാടനം. ചടങ്ങില്‍വെച്ച് മികച്ച ഡീലർമാർക്കുള്ള പുരസ്‌കാരവും വിതരണം ചെയ്യും. 2024-2025 വർഷത്തില്‍ മികച്ച വില്‍പന കൈവരിച്ച മില്‍മ ഏജൻറുമാർ, മൊത്ത വിതരണ ഏജൻറുമാർ, റി-ഡിസ്ട്രിബ്യൂട്ടർ,…

