Headlines

ആലപ്പുഴ ജില്ലയിൽ പല പ്രദേശങ്ങളിലും ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്;സിപിഐ ജില്ലാ കൗൺസിൽ

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പരാജയത്തിന് പിന്നിൽ ഭരണവിരുദ്ധ വികാരവും മുന്നണിയിലെ ആഭ്യന്തര പ്രശ്നങ്ങളുമെന്ന് സിപിഐ. ഘടകകക്ഷികൾ തമ്മിലുള്ള ഏകോപനക്കുറവും പരാജയത്തിന്റെ ആക്കംകൂട്ടിയെന്നും സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ വിലയിരുത്തി. ആലപ്പുഴ ജില്ലയിൽ പല പ്രദേശങ്ങളിലും ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചതെന്നും സിപിഐ ജില്ലാ കൗൺസിൽ കുറ്റപ്പെടുത്തുന്നു ചെങ്ങന്നൂർ, മാവേലിക്കര മേഖലകളിൽ ചില വാർഡുകളിൽ സിപിഎം നിലപാട് ബിജെപിക്ക് അനുകൂലമായിരുന്നുവെന്നാണ് സിപിഐയുടെ ആരോപണം. പലയിടങ്ങളിലും സിപിഐയുടെ വിജയത്തിൽ സിപിഎമ്മിന് താത്പര്യമുണ്ടായിരുന്നില്ലെന്നും, സിപിഐ സ്ഥാനാർഥികൾ മത്സരിച്ച മേഖലകളിൽ…

Read More

ബസ് കാത്തിരിക്കുകയായിരുന്ന ഭിന്നശേഷിക്കാരനായ യുവാവിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ

മലപ്പുറം: വളാഞ്ചേരിയില്‍ ബസ് കാത്തിരിക്കുകയായിരുന്ന ഭിന്നശേഷിക്കാരനായ യുവാവിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം. പ്രതി പിടിയില്‍. ആതവനാട് കാട്ടിലങ്ങാട് സ്വദേശി മുഹമ്മദ് ഷാഫിയാണ് പിടിയിലായത്. ബസ് കാത്തിരിക്കുകയായിരുന്ന യുവാവിനെ സിനിമ കാണിച്ച് നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് യുവാവിനെ മാരകമായി മര്‍ദിച്ച് മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയും ചെയ്തു. Share on FacebookTweetFollow us

Read More

വർക്കലയിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം;ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു.

വർക്കല: വർക്കലയിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം. ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. വർക്കല അകത്തുമുറി റെയിൽവേ സ്റ്റേഷനിൽ രാത്രി പത്ത് മണിയോടെയാണ് സംഭവം. സിബി (28) എന്നയാൾ ഓടിച്ചിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപെട്ടത്. അപകടത്തിന് പിന്നാലെ സംഭവ സ്ഥലത്തുനിന്നും കടന്നുകളഞ്ഞ ഇയാളെ പിന്നീട് കസ്റ്റഡിയിലെടുത്തു. പ്ലാറ്റ്ഫോം ഭാഗത്തൂടെ എത്തിയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഓട്ടോറിക്ഷ ട്രാക്കിൽ വീണതോടെ ഡ്രൈവർ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ആർപിഎഫ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്….

Read More

സവർക്കറുടെ ചിത്രം ഉൾപ്പെടുത്തി ലോക്ഭവൻ കലണ്ടർ പുറത്തിറക്കി

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സ്വന്തം നിലയിൽ കലണ്ടർ പുറത്തിറക്കി തിരുവനന്തപുരത്തെ ലോക്ഭവൻ. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയാണ് കലണ്ടറിന്റെ പ്രകാശനം നിർവ്വഹിച്ചത്. സാധാരണഗതിയിൽ സർക്കാർ കലണ്ടറുകളാണ് ലോക്ഭവൻ ഉപയോഗിക്കാറുള്ളത്. എന്നാൽ ഇത്തവണ പുറത്തിറക്കിയ പ്രത്യേക കലണ്ടറിൽ വിവിധ ദേശീയ-സംസ്ഥാന നേതാക്കൾക്കൊപ്പം വി.ഡി. സവർക്കറുടെ ചിത്രവും സ്ഥാനം പിടിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. Share on FacebookTweetFollow us

Read More

ആട് 3 ചിത്രീകരണത്തിനിടെ നടൻ വിനായകന് പരിക്ക്; ആറാഴ്ചത്തെ വിശ്രമം

‘ആട് 3’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പ്രമുഖ നടൻ വിനായകന് പരിക്കേറ്റു. തമിഴ്‌നാട്ടിലെ തിരുച്ചെന്തൂരിൽ നടന്ന സംഘട്ടന രംഗങ്ങൾക്കിടെയാണ് താരത്തിന് പേശീക്ഷതം സംഭവിച്ചത്. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തിന് ഡോക്ടർമാർ ആറാഴ്ചത്തെ പൂർണ്ണ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്. തിരുച്ചെന്തൂർ ഷൂട്ടിംഗ് സെട്ടിൽ വച്ചാണ് അപകടം ഉണ്ടായത്. ജീപ്പ് ഉപയോഗിച്ചുള്ള ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ പേശികൾക്ക് ക്ഷതമേറ്റു. കൊച്ചിയിൽ ചികിത്സ തേടിയ വിനായകന് എം.ആർ.ഐ (MRI) സ്കാനിംഗിലൂടെയാണ് പരിക്കിന്റെ ഗുരുതരാവസ്ഥ വ്യക്തമായത്. ‘ആട് 3’: മലയാളത്തിലെ വരാനിരിക്കുന്ന…

Read More

വഴിയരികില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയ യുവാവ് മരണപ്പെട്ടു

കൊച്ചി: ഉദയംപേരൂരില്‍ അപകടത്തില്‍ പെട്ട് ചികില്‍സയിലായിരുന്ന കൊല്ലം സ്വദേശി ലിനു മരണത്തിന് കീഴടങ്ങി. ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരാവസ്ഥയിലായ ലിനുവിന് ഡോക്ടര്‍മാര്‍ വഴിയരികില്‍ വച്ച് ശസ്ത്രക്രിയ നടത്തിയിരുന്നു. തുടര്‍ന്ന് വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ലിനുവിന്റെ മരണം ഏറെ സങ്കടകരമെന്ന് വഴിയരികില്‍ ചികില്‍സ നല്‍കിയ ഡോക്ടര്‍ മനൂപ് പറഞ്ഞു. അടിയന്തര ഇടപെടല്‍ അനിവാര്യമായിരുന്നു. റിസ്‌ക് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇടപെട്ടത്. ഇല്ലെങ്കില്‍ അപകടസ്ഥലത്തുതന്നെ ജീവന്‍ നഷ്ടമായേനെയെന്നും മനൂപ് പറയുന്നു. കൊച്ചി തൃപ്പൂണിത്തുറയ്ക്കു സമീപം ഞായറാഴ്ച രാത്രി 8.30നായിരുന്നു അപകടമുണ്ടായത്. ബൈക്കും…

Read More

ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നു: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജര്‍മ്മനിയിലെ ബെര്‍ലിനിലുള്ള ഹെര്‍ട്ടി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരേ അദ്ദേഹം രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. ബിജെപി നേതാക്കള്‍ക്കെതിരെ ഇഡിയിലോ സിബിഐയിലോ ഒരു കേസ് പോലുമില്ല. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) തുടങ്ങിയ ഏജന്‍സികളെ ബിജെപി രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിടാന്‍ ഉപയോഗിക്കുകയാണെന്നും ഭരണകക്ഷിയുമായി ചേര്‍ന്നുനില്‍ക്കുന്നവര്‍ക്കെതിരേ യാതൊരുവിധ നടപിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. മിക്ക…

Read More

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതി;മെഡിസെപ് പ്രീമിയം തുക വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) പ്രീമിയം തുക വർധിപ്പിച്ചു. സംസ്ഥാന ധനകാര്യ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കി. ഇൻഷുറൻസ് പ്രീമിയം മാസം 500 രൂപയിൽ നിന്ന് 810 ആയി വർധിപ്പിച്ചു. മാസം 310 രൂപയുടെ വർധനവാണുണ്ടായത്. ഒരു വർഷം 8237 രൂപയും ജിഎസ്ടിയും പ്രീമിയം തുകയായി നൽകണം. പെൻഷൻകാർക്ക് പ്രീമിയം തുക പെൻഷൻ തുകയിൽ നിന്ന് ഈടാക്കും. ഇതിനെ നിയമപരമായി നേരിടാൻ പ്രതിപക്ഷ സർവീസ് സംഘടനകൾ തീരുമാനിച്ചതായാണ് വിവരം Share on…

Read More

സിഎസ്ഐആർ-നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു,ചോദ്യപേപ്പർ 37 വിദ്യാർഥികൾക്ക് വിറ്റു; രണ്ട് പേർ അറസ്റ്റിൽ

ഡൽഹി: സിഎസ്ഐആർ-നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. ലൈഫ് സയൻസ് ,കെമിക്കൽ സയൻസ് പരീക്ഷകളുടെ പേപ്പറാണ് ചോർന്നത്. ഹരിയാനയിലെ സോനേപ്പാളിലായിരുന്നു സംഭവം. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നിലവിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരീക്ഷയ്ക്ക് ഒരു ദിവസം മുൻപ് തന്നെ രണ്ട് വിഷയങ്ങളുടെ ചോദ്യപേപ്പർ 37 വിദ്യാർഥികൾക്ക് കിട്ടി. 4 ലക്ഷം രൂപയ്ക്കാണ് വിദ്യാർഥികൾക്ക് ചോദ്യപേപ്പർ വിറ്റതെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഡിസംബർ 18 മുതലാണ് സിഎസ്ഐആർ നെറ്റ് പരീക്ഷ നടന്നത്. നാലുലക്ഷം…

Read More

അഴിമതിക്കേസില്‍ പ്രതിയായ ജയില്‍ ഡിഐജി എം കെ വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: അഴിമതിക്കേസില്‍ പ്രതിയായ ജയില്‍ ഡിഐജി എം കെ വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍. ജയിലില്‍ വഴിവിട്ട സഹായം നല്‍കുന്നതിന് തടവുകാരോട് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് നടപടി. ആരോപണം ഉയര്‍ന്നതിനു പിന്നാലെ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് നടപടി സ്വീകരിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു.  ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനി, അണ്ണന്‍ സിജിത്ത് അടക്കമുള്ള തടവുകാര്‍ക്ക് പണം വാങ്ങി ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കിയെന്നും, പലര്‍ക്കും വഴിവിട്ട് പരോള്‍ അനുവദിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial