ഒരുപാട് കാര്യങ്ങളിൽ മാറ്റം വരുത്താനുണ്ട്; സംഘടനയിൽ ചർച്ചകളിലൂടെ മാറ്റങ്ങൾ നടപ്പാക്കുമെന്ന് ശ്വേത മേനോൻ

അമ്മ പ്രസിഡന്റ് പദവി വെല്ലുവിളി നിറഞ്ഞതെന്ന് നടി ശ്വേത മേനോൻ. ഒരുപാട് കാര്യങ്ങളിൽ മാറ്റം വരുത്താനുണ്ട്. സംഘടനയിൽ ചർച്ചകളിലൂടെ മാറ്റങ്ങൾ നടപ്പാക്കുമെന്ന് ശ്വേത മേനോൻ പറഞ്ഞു. അതേസമയം അമ്മയിലെ എല്ലാവരും അതിജീവിതയ്‌ക്കൊപ്പമാണെന്ന് ശ്വേത പ്രതികരിച്ചു. സംഘടനയിലേക്ക് അതിജീവിത തിരിച്ചുവരട്ടെ എന്നും ശ്വേത കൂട്ടിച്ചേർത്തു. ഞകളുടെ എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകും, എന്താണ് സത്യമെന്ന് എല്ലാവരും അറിയണമെന്നും ശ്വേത പറഞ്ഞു. ‘ഞങ്ങൾ എല്ലാവരും അതിജീവിതയുടെ ഒപ്പമാണ്. ജനറൽ ബോഡിയിലെ എല്ലാ അംഗങ്ങളും അവൾക്കൊപ്പമാണ്. സ്ത്രീ ആണെങ്കിലും പുരുഷന്മാർ ആണെങ്കിലും ഒരു…

Read More

നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്; സ്ഥിരീകരണം

കോഴിക്കോട്: താമരശ്ശേരിയില്‍ നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചത് അമീബിക് മസ്തിഷ്ക ജ്വരത്തെ തുടർന്നെന്ന് സ്ഥിരീകരിച്ചു. സ്രവ പരിശോധനയിലാണ് മരണ കാരണം കണ്ടെത്തിയത്. കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപിന്‍റെ മകൾ അനയ (9) ആണ് ഇന്നലെ വൈകീട്ട് മരിച്ചത്. മെഡിക്കൽ കോളജ് മൈക്രോ ബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് അമീബിക് സാന്നിധ്യം കണ്ടെത്തിയത്. കുട്ടിയുടെ രണ്ട് സഹോദരങ്ങളും അച്ഛന്‍റെ സഹോദരനും ഒരു സഹപാഠിയും പനി ബാധിച്ച് ആശുപത്രിയിലാണ്. ഈ സാഹചര്യത്തിൽ കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന വാര്‍ഡില്‍ ആരോഗ്യ വകുപ്പ്…

Read More

മുസ്ലിം ലീഗ് പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ് 13 വർഷമായി കിടപ്പിലായിരുന്ന സിപിഐ എം പ്രവർത്തകൻ മരിച്ചു.

തളിപ്പറമ്പ്: മുസ്ലിം ലീഗ് പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ് 13 വർഷമായി കിടപ്പിലായിരുന്ന സിപിഐ എം പ്രവർത്തകൻ മരിച്ചു. കണ്ണൂർ അരിയിലിലെ 60 കാരനായ വള്ളേരി മോഹനനാണ് മരിച്ചത്. 2012 ഫെബ്രുവരി 21 നാണ് മോഹനൻ ലീഗ് പ്രവർത്തകരുടെ ആക്രമണത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം 13 വർഷത്തിലേറെയായി കിടപ്പിലായിരുന്നു. മുസ്ലിം ലീഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂറിനെ സിപിഎമ്മുകാർ വിചാരണ നടത്തി കൊലപ്പെടുത്തിയതിന് പിന്നാലെയാണ് മോഹനന് നേരെ ആക്രമണം ഉണ്ടായത്. കണ്ണൂർ എകെജി ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം. Share…

Read More

ഇവിഎം വോട്ടുകൾ വീണ്ടും എണ്ണിയപ്പോൾ തോറ്റ സ്ഥാനാർത്ഥിക്ക് ജയം; സർപഞ്ച് തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി സുപ്രീം കോടതി

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വീണ്ടും എണ്ണിയപ്പോൾ ഹരിയാനയിലെ ഒരു സർപഞ്ച് തിരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർത്ഥിക്ക് വിജയം. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്ന് നടന്ന റീ-കൗണ്ടിങ്ങിലാണ് അപ്രതീക്ഷിത ഫലം പുറത്തുവന്നത്. ഇതോടെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ സുപ്രീം കോടതി, പരാജിതനായ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചു. ഹരിയാനയിലെ പാനിപ്പത്ത് ജില്ലയിലെ ബുആന ലഖു ഗ്രാമപഞ്ചായത്ത് സർപഞ്ച് തിരഞ്ഞെടുപ്പിലാണ് ഈ അപൂർവ സംഭവം നടന്നത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർത്ഥി കോടതിയെ സമീപിച്ചതിനെത്തുടർന്ന്, കോടതി രജിസ്ട്രാർ ജനറലിന്റെ മേൽനോട്ടത്തിൽ EVM-ലെ…

Read More

നാഗലാൻഡ് ഗവർണർ എൽ ഗണേശൻ അന്തരിച്ചു

നാഗലാൻഡ് ഗവർണർ എൽ. ഗണേശൻ (80) അന്തരിച്ചു. വീണ് തലയ്ക്ക് ഗുരുതരപരിക്കേറ്റതിനെ തുടർന്ന് ഒരാഴ്ച്‌ചയായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. ബിജെപിയിലെ പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ പ്രവർത്തനത്തിനിടെ ഗണേശൻ പാർട്ടിയുടെ നിർണായക നേതൃസ്ഥാനങ്ങൾ അലങ്കരിച്ചു. ബിജെപിയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു. Share on FacebookTweetFollow us

Read More

ശ്വേതമേനോൻ എഎംഎംഎ  പ്രസിഡൻ്റ് കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

കൊച്ചി : ചരിത്രമായി താരസംഘടനയായ എഎംഎംഎയുടെ തിരഞ്ഞെടുപ്പ്. 31 വർഷത്തെ സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്..നടി ശ്വേത മേനോൻ ഇനി സംഘടനയെ നയിക്കും. കുക്കു പരമേശ്വരൻ ആണ് ജനറല്‍ സെക്രട്ടറി. ഉണ്ണി ശിവപാല്‍ ട്രഷറർ ആകും.വാശിയേറിയ പോരാട്ടത്തിനാണ് ഇക്കുറി താര സംഘടനയായ എഎം എംഎ സാക്ഷ്യം വഹിച്ചത്.. ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുള്ള വിവാദങ്ങള്‍ക്കും സംഘടനയിലെ പൊട്ടിത്തെറികള്‍ക്കും അതിനു പിന്നാലെ പ്രസിഡന്റ് മോഹൻലാലിന്റെ രാജിക്കും ശേഷം വന്ന തിരഞ്ഞെടുപ്പില്‍ ഇക്കുറി വോട്ട്…

Read More

ബോക്സ് ഓഫീസിന് തീയിട്ട് കൂലി;ആദ്യദിന കളക്ഷൻ 151 കോടി

ബോക്സ് ഓഫീസിന് തീയിട്ട് കൂലി. രജനി ചിത്രം കൂലിയുടെ ആദ്യദിനകളക്ഷൻ 151 കോടി രൂപയാണ് നേടിയത്. നിർമ്മാതാക്കളായ സൺ‌ പിക്ചേഴ്സ് ആണ് കളക്ഷൻവിവരം പുറത്തുവിട്ടത്. ഒരു തമിഴ് സിനിമ നേടുന്ന ഏറ്റവും കൂടിയ ആദ്യദിന കളക്ഷനാണ് കൂലി നേടിയത്. തകർത്തത് വിജയ് ചിത്രം ലിയോയുടെ റെക്കോർഡാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം ഇതിനകം തന്നെ മികച്ച അഡ്വാൻസ് ബുക്കിംഗുകളിലൂടെ തരംഗം സൃഷ്ടിച്ചിരുന്നു. ഇന്ത്യയിലെ വിവിധ ഭാഷകളിലായി കൂലിയുടെ ആദ്യ ദിവസത്തെ മൊത്തം കളക്ഷൻ ഏകദേശം…

Read More

നിർത്തിയിട്ടിരുന്ന ലോറിയുടെ പുറകിലേക്ക് ഇടിച്ച് കയറി വാഹനാപകടത്തില്‍ നടന്‍ ബിജുക്കുട്ടന് പരിക്കേറ്റു

പാലക്കാട്: വാഹനാപകടത്തില്‍ നടന്‍ ബിജുക്കുട്ടന് പരിക്കേറ്റു. പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം. പാലക്കാട് കണ്ണാടി വടക്കുമുറിയില്‍ വെച്ചാണ് അപകടം ഉണ്ടായത്. ബിജുക്കുട്ടനും ഡ്രൈവര്‍ക്കും നേരിയ പരിക്കാനുള്ളത്. അപകടത്തില്‍ നടന്റെ കൈവിരലിനാണ് പരിക്കേറ്റതെന്നാണ് പുറത്ത് വരുന്ന വിവരം. ഇരുവരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം എറണാകുളത്തേക്ക് തിരിച്ചു. ആട് 3 ലൊക്കേഷനിൽ നിന്ന് ബിജുക്കുട്ടനും ഡ്രൈവറും എറണാകുളത്തേക്ക് വരുമ്പോഴായിരുന്നു ‌കണ്ണാടി വടക്കുമുറിയിൽ വച്ച് നിർത്തിയിട്ടിരിക്കുന്ന കണ്ടെയ്നറുടെ പുറകിലേക്ക് വണ്ടി ഇടിച്ചു കയറിയത്….

Read More

ആലപ്പുഴയിൽ മകൻ മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തി; പ്രതി പോലീസ് പിടിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ മകൻ മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തി. ആലപ്പുഴ കൊമ്മാടിയിൽ താമസിക്കുന്ന ആഗ്നസ്, തങ്കരാജ് എന്നിവരെയാണ് ഇവരുടെ മകനായ ബാബു (47) കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. ആലപ്പുഴ കൊമ്മാടി പാലത്തിന് സമീപം ഇന്നലെ രാത്രിയോടെയാണ് ദാരുണമായ കൊലപാതകം നടന്നത് ഇറച്ചി വെട്ടുകാരനാണ് പിടിയിലായ ബാബു. ഇയാൾ സ്ഥിരം മദ്യപാനിയാണെന്നും മാതാപിതാക്കളെ ഉപദ്രവിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു. മദ്യലഹരിയിൽ അച്ഛനെയും അമ്മയെയും ബാബു കുത്തികൊലപ്പെടുത്തുകയായിരുന്നു. സമീപത്തെ ബാറിൽ നിന്നാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾ അവിവാഹിതനാണ്. കൊലയുടെ കാരണമടക്കമുള്ള…

Read More

തിരുവനന്തപുരത്ത് കടന്നൽ കുത്തേറ്റ യുവാവ് മരിച്ചു

തിരുവനന്തപുരം: വീടിന് സമീപത്തുണ്ടായിരുന്ന കടന്നൽക്കൂട് നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ, കടന്നലുകളുടെ കുത്തേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന മരംവെട്ട് തൊഴിലാളി മരിച്ചു. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ രതീഷ് (37) ആണ് ദാരുണമായി മരിച്ചത് വെടിവച്ചാൻകോവിലിന് സമീപം ഒരു വീട്ടിലെ മരത്തിലുണ്ടായിരുന്ന വലിയൊരു കടന്നൽക്കൂട് നശിപ്പിക്കാനായാണ് രതീഷും സുഹൃത്തും കൂടി എത്തിയത്. വീട്ടുകാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അവരോട് വാതിലടച്ച് വീടിനുള്ളിൽത്തന്നെ കഴിയാൻ രതീഷ് നിർദേശിച്ചു. ഇതിനുശേഷം, പെട്രോൾ ഉപയോഗിച്ച് കടന്നൽക്കൂട് നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ, ഇളകിയ കടന്നലുകൾ കൂട്ടമായി രതീഷിനെ ആക്രമിക്കുകയായിരുന്നു. കടന്നലുകളുടെ കുത്തേറ്റ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial