പ്ലാസ്റ്റിക് കുപ്പികളില്‍ വിതരണം ചെയ്യുന്ന മദ്യത്തിന് 20 രൂപ അധികം നല്‍കണമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ; ഒഴിഞ്ഞ കുപ്പി തിരികെ നല്‍കിയാല്‍ പണവും തിരികെ നല്‍കും

തിരുവനന്തപുരം: പ്ലാസ്റ്റിക് കുപ്പികളില്‍ വിതരണം ചെയ്യുന്ന മദ്യത്തിന് 20 രൂപ അധികം നല്‍കണമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ഒഴിഞ്ഞ കുപ്പി തിരികെ നല്‍കിയാല്‍ പണവും തിരികെ നല്‍കും. 20 രൂപയെന്നത് അധിക തുകയല്ല. നിക്ഷേപമായി കണക്കാക്കണമെന്നും എം ബി രാജേഷ് പറഞ്ഞു. പദ്ധതി തമിഴ്‌നാട് സര്‍ക്കാര്‍ ഇതിനകം നടപ്പാക്കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 800 രൂപ മുകളിലുള്ള മദ്യം ഗ്ലാസ് ബോട്ടിലാക്കും. മദ്യ വിതരണം പൂര്‍ണ്ണമായും ഗ്ലാസ് ബോട്ടിലാക്കുകയെന്നത് സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു. പ്ലാസ്റ്റിക്…

Read More

കെപിഎസി രാജേന്ദ്രൻ അന്തരിച്ചു

ആലപ്പുഴ: കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. അരനൂറ്റാണ്ടായി നാടക രംഗത്ത് സജീവമായിരുന്നു. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ഉൾപ്പടെ കെപിഎസിയുടെ പ്രധാന നാടകങ്ങളിലെ നിറസാന്നിധ്യമായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെവെയാണ് മരണം. സീരിയലുകൾ മിന്നാമിനുങ്ങ്, ഇന്നുമുതൽ തുടങ്ങിയ സിനിമകളിലും നല്ല കഥാപാത്രങ്ങൾ രാജേന്ദ്രൻ അവതരിപ്പിച്ചിട്ടുണ്ട്. സ്‌കൂള്‍ നാടകങ്ങളിലൂടെ കലാംരംഗത്തേക്ക് ചുവട് വെച്ച അദ്ദേഹം കേരളത്തിലെ ഒട്ടുമിക്ക നാടക ട്രൂപ്പുകളുടെയും ഭാഗമായിരുന്നു. കെപിഎസി, സൂര്യസോമ, ചങ്ങനാശേരി നളന്ദാ തീയേറ്റേഴ്‌സ്, ഗീഥാ ആര്‍ട്ട്‌സ് ക്ലബ്ബ് എന്നീ ട്രൂപ്പുകളിലും…

Read More

അച്ചാറിലൊളിപ്പിച്ച് എംഡിഎംഎ കടത്തിയ മൂന്നുപേർ പിടിയിൽ

കണ്ണൂർ: അച്ചാറിലൊളിപ്പിച്ച് എംഡിഎംഎ കടത്തിയ മൂന്നുപേർ പിടിയിൽ. ചക്കരക്കല്ലിൽ ഇന്നലെയായിരുന്നു സംഭവം. ചക്കരക്കല്ല് സ്വദേശികളായ ശ്രീലാൽ, അർഷാദ്, ജിഫിൻ എന്നിവരാണ് പിടിയിലായത്. ഒരു സുഹൃത്തിനെ കബളിപ്പിച്ച് മറ്റൊരു സുഹൃത്തിന് ലഹരി എത്തിച്ചുനൽകാനുള്ള ശ്രമത്തിനിടയിലാണ് ഇവർ പിടിയിലായത്. ബുധനാഴ്ച ഗൾഫിലേക്ക് പോകേണ്ടിയിരുന്ന ചക്കരക്കല്ല് സ്വദേശിയുടെ വീട്ടിലേക്ക് ശ്രീലാൽ, അർഷാദ്, ജിഫിൻ എന്നിവർ രണ്ട് പാത്രങ്ങളിൽ അച്ചാർ കൊണ്ടുവന്നു. കുപ്പിയുടെ അടപ്പ് നേരാംവണ്ണം അടയ്ക്കാത്തതിൽ സംശയം തോന്നിയ വീട്ടുകാർ തുറന്നുനോക്കി അച്ചാർ മറ്റൊരു പാത്രത്തിലേക്ക് മാറ്റി. ഇതോടെ പ്ലാസ്റ്റിക് കവറിലും…

Read More

അച്ചാറിലൊളിപ്പിച്ച് എംഡിഎംഎ കടത്തിയ മൂന്നുപേർ പിടിയിൽ

കണ്ണൂർ: അച്ചാറിലൊളിപ്പിച്ച് എംഡിഎംഎ കടത്തിയ മൂന്നുപേർ പിടിയിൽ. ചക്കരക്കല്ലിൽ ഇന്നലെയായിരുന്നു സംഭവം. ചക്കരക്കല്ല് സ്വദേശികളായ ശ്രീലാൽ, അർഷാദ്, ജിഫിൻ എന്നിവരാണ് പിടിയിലായത്. ഒരു സുഹൃത്തിനെ കബളിപ്പിച്ച് മറ്റൊരു സുഹൃത്തിന് ലഹരി എത്തിച്ചുനൽകാനുള്ള ശ്രമത്തിനിടയിലാണ് ഇവർ പിടിയിലായത്. ബുധനാഴ്ച ഗൾഫിലേക്ക് പോകേണ്ടിയിരുന്ന ചക്കരക്കല്ല് സ്വദേശിയുടെ വീട്ടിലേക്ക് ശ്രീലാൽ, അർഷാദ്, ജിഫിൻ എന്നിവർ രണ്ട് പാത്രങ്ങളിൽ അച്ചാർ കൊണ്ടുവന്നു. കുപ്പിയുടെ അടപ്പ് നേരാംവണ്ണം അടയ്ക്കാത്തതിൽ സംശയം തോന്നിയ വീട്ടുകാർ തുറന്നുനോക്കി അച്ചാർ മറ്റൊരു പാത്രത്തിലേക്ക് മാറ്റി. ഇതോടെ പ്ലാസ്റ്റിക് കവറിലും…

Read More

കേരളത്തിലെ എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളിലും മുതിർന്ന പൗരന്മാർക്ക് പ്രത്യേക സീറ്റ് സംവരണം;നിർബന്ധമാക്കി മനുഷ്യാവകാശ കമ്മീഷൻ

കോട്ടയം: കേരളത്തിലെ എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളിലും മുതിർന്ന പൗരന്മാർക്ക് പ്രത്യേക സീറ്റ് സംവരണം നിർബന്ധമാക്കി മനുഷ്യാവകാശ കമ്മീഷൻ. ഫാസ്റ്റ് പാസഞ്ചർ, ഓർഡിനറി, സൂപ്പർ ഫാസ്റ്റ് തുടങ്ങിയ യാത്രാവിഭാഗങ്ങൾ പരിഗണിക്കാതെ എല്ലാ സർവീസുകളിലും ഈ സൗകര്യം ലഭ്യമാക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. ഇതിന് അനുസൃതമായി കെ.എസ്.ആർ.ടി.സിയുടെ ഓൺലൈൻ റിസർവേഷൻ സംവിധാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും കമ്മീഷൻ നിർദ്ദേശിച്ചു. ഓൺലൈൻ റിസർവേഷൻ സൗകര്യമുള്ള സർവീസുകളിൽ മുതിർന്ന പൗരന്മാർക്ക് സീറ്റ് സംവരണം ഏർപ്പെടുത്താൻ കഴിയില്ലെന്നും, ഇത്തരം ബസുകളിൽ…

Read More

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 320 രൂപ കുറവ് 

ഇന്നലത്തെ സ്വർണവില വർധനയിൽ നിരാശപ്പെട്ട് ഇരുന്നവർക്ക് ഒരു സന്തോഷവാർത്ത. സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിഞ്ഞു. ഒരു ഗ്രാം പൊന്നിന് 9,170 രൂപയാണ് വില. ഒരു പവന് 73,360 രൂപയായി കുറഞ്ഞു. ഇന്നലെ ഒരു പവന് 73,680 രൂപയായിരുന്നു. പവന് 320 രൂപയുടെ കുറവാണുണ്ടായത്. രണ്ട് ദിവസമായി താഴ്ന്നിരുന്ന സ്വർണവില ഇന്നലെ ഉയർന്നിരുന്നു. ഇതാണ് വീണ്ടും താഴേക്ക് പോയിരിക്കുന്നത്. ഈ മാസം ഇരുപത്തിമൂന്നാം തീയതി വില 75,040 രൂപയില്‍ എത്തിയിരുന്നു. അതിൽ നിന്നും ഏറെ താ‍ഴെയാണിപ്പോൾ സ്വർണവില.ഓരോ വര്‍ഷവും ടണ്‍…

Read More

വിദ്യാർത്ഥിയെ കാറിടിച്ചു കൊലപ്പെടുത്തി; നടി നന്ദിനി കശ്യപ് അറസ്റ്റിൽ

ഗുവഹാത്തി; പോളി ടെക്‌നിക് വിദ്യാര്‍ഥിയായ 21കാരന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അസമിസ് നടി നന്ദിനി കശ്യപ് അറസ്റ്റില്‍. അപകടത്തിന് ശേഷം നന്ദിനി വാഹനം നിര്‍ത്താതെ കടന്നുകളഞ്ഞിരുന്നു. ജൂലൈ 25ന് രാത്രിയിലായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഗുരുതര പരുക്കേറ്റ ഹഖിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. ദിസ്പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദഖിന്‍ഗാവിലായിരുന്നു വാഹനാപകടം നടന്നത്. കേസില്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് നടി നന്ദിനി കശ്യപിനെ ബുധനാഴ്ച രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ഇവരെ പാന്‍ബസാര്‍…

Read More

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ റാപ്പര്‍ വേടനെതിരെ കേസ്

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ റാപ്പര്‍ വേടനെതിരെ പൊലീസ് കേസ് എടുത്തു. യുവ ഡോക്ടറുടെ പരാതിയിലാണ് കൊച്ചി തൃക്കാക്കര പൊലീസ് കേസ് എടുത്തത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി Share on FacebookTweetFollow us

Read More

സ്‌കൂള്‍ മാറിയതില്‍ മനോവിഷമം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

   നെയ്യാറ്റിൻകര : തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഊരൂട്ടുകാല സ്വദേശിനി പ്രതിഭയെയാണ് ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്നു പ്രതിഭ. പുതിയ സ്‌കൂളില്‍ പ്രവേശനം നേടിയ ശേഷം വിദ്യാര്‍ത്ഥി മനോവിഷമത്തിലായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പ്രതിഭയുടെ മരണത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. Share on FacebookTweetFollow us

Read More

മലപ്പുറത്ത് കോഴി വേസ്റ്റ് പ്ലാൻ്റിൽ വീണ് 3 തൊഴിലാളികൾ മരിച്ചു.

മലപ്പുറം: മലപ്പുറം അരീക്കോട് കളപ്പാറയിൽ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ കോഴി വേസ്റ്റ് പ്ലാൻ്റിൽ വീണ് 3 തൊഴിലാളികൾ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളായ ബികാസ് കുമാർ, ഹിദേശ് ശരണ്യ, സമദ് അലി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കു പറ്റിയ ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചവരിൽ രണ്ട് ബിഹാർ സ്വദേശികളും ഒരു ആസാം സ്വദേശിയും ഉൾപ്പെടുന്നു. മൃതശരീരങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. Share on FacebookTweetFollow us

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial