Headlines

കെ മധു ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ്ഡിസി) ചെയര്‍മാനായി സംവിധായകന്‍ കെ മധുവിനെ നിയമിച്ചു. ഷാജി എന്‍. കരുണിന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം. കഴിഞ്ഞ 3 മാസമായി പകരം ചെയര്‍മാനെ സര്‍ക്കാര്‍ നിയമിച്ചിരുന്നില്ല. സിനിമ കോണ്‍ക്ലേവ് വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം. ഷാജി എന്‍ കരുണിന്റെ ഭരണസമിതിയില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു കെ. മധു.എണ്‍പതുകള്‍ മുതല്‍ സിനിമാമേഖലയില്‍ സജീവമാണ് കെ മധു. 1986-ല്‍ സംവിധാനം ചെയ്ത മലരും കിളിയും ആണ് ആദ്യസിനിമ….

Read More

തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റ് പാലോട് രവി രാജിവെച്ചു

തിരുവനന്തപുരം: വിവാദ ഫോൺ സംഭാഷണത്തിന് പിന്നാലെ പാലോട് രവി രാജിവെച്ചു. ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നുമാണ് അദ്ദേഹം രാജിവെച്ചത്. പാലോട് രവി സമര്‍പ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാല്‍ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും സണ്ണി ജോസഫ് അറിയിച്ചു. പാർട്ടി നിർദ്ദേശപ്രകാരമാണ് രവിയുടെ രാജിയെന്നാണ് വിവരം. പ്രാദേശിക കോൺഗ്രസ് നേതാവുമായുള്ള ഫോൺ സംഭാഷണം…

Read More

ഭർത്താവ് ലഹരി ഉപയോഗിച്ച്  നിരന്തരം ഉപദ്രവിക്കുന്നുവെന്ന് യുവതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു;ഭർത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്

കരുമാല്ലൂര്‍: ഭർത്താവ് ലഹരി ഉപയോഗിച്ച് തന്നേയും കുടുംബത്തേയും നിരന്തരം ഉപദ്രവിക്കുന്നുവെന്ന് ഗസ്റ്റ് ലക്ചററായ യുവതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്തിനു പിന്നാലെ ഭർത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്. റൂറല്‍ എസ്പി എം. ഹേമലത ഇടപെട്ടാണ് കേസെടുത്ത് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്. കൊടുവഴങ്ങ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഭര്‍ത്താവ് മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നുവെന്നുകാട്ടി യുവതി സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിടുകയും, റൂറല്‍ എസ്പിക്ക് പരാതി ഇമെയിലായി അയക്കുകയും ചെയ്തു. ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെ യുവതി സമീപത്തുതന്നെ അമ്മയും സഹോദരിയും താമസിക്കുന്ന വീട്ടിലേക്ക് മാറി….

Read More

ഇടുക്കിയിൽ വൻ കഞ്ചാവ് വേട്ട;ആറര കിലോ ഉണക്ക കഞ്ചാവുമായി സ്വകാര്യ ബസ് ചെക്കർ പിടിയിൽ

ഇടുക്കി: ഇടുക്കിയിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തിക്കൊണ്ട് വന്ന ആറര കിലോ ഉണക്ക കഞ്ചാവുമായി സ്വകാര്യ ബസ് ചെക്കർ പിടിയിൽ. എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ എരമല്ലൂർ മങ്ങാട്ട് എം.കെ അബ്ബാസ് (52) ആണ് പിടിയിലായത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചോദ്യംചെയ്യലിൽ ഒഡീഷയിൽ നിന്നുള്ള സംഘത്തിന്റെ കയ്യിൽ നിന്നാണ് ഇയാൾ കഞ്ചാവ് വാങ്ങിയതെന്ന് തെളിഞ്ഞു. കാറിൽ കടത്തിക്കൊണ്ട് പോവുകയായിരുന്ന 6.590 കിലോഗ്രാം കഞ്ചാവുമായാണ് ഇയാൾ അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ…

Read More

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് സയാൻ (14) ആണ് മരിച്ചത്. പന്നൂർ മേലെ ചാടങ്ങയിൽ അമ്മദ് കുട്ടിയുടെ മകനാണ് മുഹമ്മദ് സയാൻ. മഞ്ഞപ്പിത്തം ബാധിച്ചതിനെ തു‌ടർന്ന് രണ്ട് ആഴ്ചയായി ചികിത്സയിലായിരുന്നു. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വിദ്യാർഥിയുടെ മരണത്തെ തുടർന്ന് ഇന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചു. Share on FacebookTweetFollow us

Read More

തേവലക്കര ബോയ്സ് ഹൈസ്കൂളിന്റെ മാനേജ്മെന്റിനെ പിരിച്ചുവിട്ട് സ്കൂൾ സർക്കാർ ഏറ്റെടുത്തു.

തിരുവനന്തപുരം: തേവലക്കരയില്‍ സ്കൂളില്‍വെച്ച്‌ എട്ടാംക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്കൂളിനെതിരെ കടുത്ത നടപടിയുമായി വിദ്യാഭ്യാസ വകുപ്പ് തേവലക്കര ബോയ്സ് ഹൈസ്കൂളിന്റെ മാനേജ്മെന്റിനെ പിരിച്ചുവിട്ട് സ്കൂളിന്റെ ഭരണം കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കൈമാറിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവായതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ജൂലായ് 17-ന് ക്ലാസ്റൂമിന് സമീപത്തെ സൈക്കിള്‍ ഷെഡ്ഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാൻ കയറിയ മിഥുൻ എം. എന്ന വിദ്യാർഥിക്കാണ് ജീവൻ നഷ്ടപ്പെട്ടത്. വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍…

Read More

ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രല്‍ ജയിലിലേക്ക് മാറ്റുന്നു; ഇനി ഏകാന്ത തടവ്

കണ്ണൂർ: സെൻട്രല്‍ ജയിലില്‍നിന്ന് തടവുചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രല്‍ ജയിലിലേക്ക് മാറ്റുന്നു. കനത്ത സുരക്ഷയിലാണ് വിയ്യൂരിലേക്ക് കൊണ്ടുപോകുന്നത് അതിസുരക്ഷാ ജയിലില്‍നിന്ന് വെള്ളിയാഴ്ച പുലർച്ചയോടെയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. പോലീസ് ശക്തമായ തിരച്ചില്‍ നടത്തുന്നതിനിടെ രണ്ടു കിലോമീറ്റർ അകലെ കിണറ്റില്‍നിന്ന് ഗോവിന്ദച്ചാമിയെ പിടികൂടുകയായിരുന്നു. ഗോവിന്ദച്ചാമിയെ പാർപ്പിക്കാൻ വിയ്യൂർ ജയിലില്‍ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി. ഏകാന്ത സെല്ലിലാണ് പാർപ്പിക്കുക. 536 പേരെ പാർപ്പിക്കാൻ ശേഷിയുള്ള വിയ്യൂരില്‍ നിലവില്‍ 125 കൊടുംകുറ്റവാളികള്‍ മാത്രമാണുള്ളത്. 4.2 മീറ്ററാണ് സെല്ലിന്റെ ഉയരം. ഫാനും കട്ടിലും സിസിടിവി…

Read More

കനത്ത മഴ ഇന്ന് മൂന്നുജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് ഇന്ന് മൂന്നുജില്ലകളിൽ അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ. കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖാപിച്ചത്. പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, മതപഠനസ്ഥാപനങ്ങൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എറണാകുളം ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി. കോട്ടയം ജില്ലയിലെ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ലെന്ന് കോട്ടയം…

Read More

മംഗളൂരുവിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം;കാർ യാത്രക്കാരായ നാല് യുവാക്കൾക്ക് ദാരുണാന്ത്യം

മംഗളൂരു: മംഗളൂരുവിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ നാല് യുവാക്കൾക്ക് ദാരുണാന്ത്യം. മടിക്കേരി താലൂക്കിലെ കൊയനാടിനടുത്ത് മണി-മൈസൂരു ദേശീയപാതയിലാണ് ഇന്ന് (വെള്ളിയാഴ്ച) അപകടം നടന്നത്. കുടക് ജില്ലയിലെ ഗോണിക്കോപ്പൽ സ്വദേശികളായ 28 കാരൻ കെ.നിഹാദ്, 30 കാരനായ സി.റിഷാൻ, 32 കാരനായ എം. റാഷിബ്, എന്നിവരും തിരിച്ചറിയാത്ത മറ്റൊരു യുവാവുമാണ് മരിച്ചത്. ഉള്ളാളിൽ നിന്ന് നാട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. കൂട്ടിയിടിയുടെ ആഘാതം വളരെ ഗുരുതരമായതിനാൽ കാറിലുണ്ടായിരുന്ന നാലുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹങ്ങൾ സുള്ള്യ…

Read More

ട്രെയിൻ യാത്രയ്ക്കിടെ വിദ്യാർത്ഥിനിയെ കടന്നുപിടിക്കാൻ ശ്രമം. പ്രതി പിടിയിൽ

തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ വിദ്യാർത്ഥിനിയെ കടന്നുപിടിക്കാൻ ശ്രമം. പ്രതി പിടിയിൽ. തൃശൂർ ലോ കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെയാണ് കടന്നുപിടിക്കാൻ ശ്രമിച്ചത്. സംഭവമുണ്ടായ ഉടൻതന്നെ പെൺകുട്ടി റെയിൽവേ പൊലീസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾ ഒരു സർക്കാർ ജീവനക്കാരനാണെന്നാണ് റെയിൽവേ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. പ്രതിയെ തമ്പാനൂർ റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. Share on FacebookTweetFollow us

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial