കെഎസ്ആര്‍ടിസിയുടെ കുപ്പിവെള്ളം ഉടന്‍ വിപണിയില്‍

തിരുവനന്തപുരം: യാത്രക്കാരുടെ സൗകര്യാര്‍ഥം കെഎസ്ആര്‍ടിസി സ്വന്തമായി കുപ്പിവെള്ള വിതരണം ആരംഭിക്കുന്നു. സര്‍ക്കാരിന് കീഴിലുള്ള ഹില്ലി അക്വ കുടിവെള്ളമാണ് ‘കെഎല്‍15’ എന്ന ബ്രാന്‍ഡ് നാമത്തില്‍ കെഎസ്ആര്‍ടിസി പുറത്തിറക്കുന്നത്. ബസ്സുകളിലും ഡിപ്പോകളിലും 10 രൂപ നിരക്കില്‍ കുപ്പിവെള്ളം വില്‍പന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കെഎസ്ആര്‍ടിസി കുപ്പിവെള്ളം ഉടന്‍ ലഭ്യമാക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ നേരത്തെ പരഞ്ഞിരുന്നു. വിപണിയില്‍ ലഭ്യമായ നിരക്കിനെക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് വെള്ളം നല്‍കുക. വില്‍പ്പന സംവിധാനത്തിന്റെ ഭാഗമായി ഓരോ കുപ്പി വില്‍ക്കുമ്പോഴും രണ്ടു രൂപ…

Read More

ഹെഡ്ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാരകരോഗങ്ങള്‍ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

വിപണിയില്‍ ലഭ്യമായ പ്രമുഖ ബ്രാൻഡുകളുടെ ഹെഡ് ഫോണുകളില്‍ മനുഷ്യ ശരീരത്തിന് അതീവ ഹാനികരമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട് .ടോക്സ് ഫ്രീ എന്ന പ്രോജക്ടിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേവലം ശ്രവണ ശക്തിയെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് അപ്പുറം മനുഷ്യന്റെ ആന്തരിക അവയവങ്ങളെയും ഹോർമോണ്‍ വ്യവസ്ഥയെയും തകിടം മറിക്കാൻ ശേഷിയുള്ള വിഷാംശങ്ങള്‍ ഈ ഉപകരണങ്ങളില്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ ശാസ്ത്രജ്ഞർ ഉള്‍പ്പെട്ട ഗവേഷക സംഘം നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്….

Read More

ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനത്തില്‍ നിന്ന് ബിജെപി സംഭാവനയായി സ്വീകരിച്ചത് 30 കോടി

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനമായ അല്ലാനസണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ഭാരതീയ ജനതാ പാര്‍ട്ടിക്ക്(ബിജെപി) 30 കോടി രൂപ സംഭാവനയായി നല്‍കിയതായി റിപോര്‍ട്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരാണ് അല്ലാനസണ്‍സ് പ്രൈവറ്റ് ലിമിറ്റഡ്. ഇക്കാലയളവില്‍ ബിജെപിക്ക് അല്ലാന ഗ്രൂപ്പ് 30 കോടി രൂപ സംഭാവന നല്‍കി എന്നാണ് റിപോര്‍ട്ട്. കമ്പനി ഇതുവരെ നല്‍കിയതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന സംഭവനയാണിത്. 2023-24ല്‍ രണ്ടുകോടി രൂപയാണ് ഇവര്‍ ബിജെപിക്ക്…

Read More

രാഷ്ട്രപിതാവിനെ അവഹേളിച്ച്‌ ബിജെപി നേതാവ് പി.സി. ജോർജ്.

കോട്ടയം: രാഷ്ട്രപിതാവിനെ അവഹേളിച്ച്‌ ബിജെപി നേതാവ് പി.സി. ജോർജ്. സ്വാതന്ത്ര്യത്തിനുവേണ്ടി മഹാത്മാ ഗാന്ധി ഒരു ചുക്കും ചെയ്തിട്ടില്ലെന്നും ഗാന്ധിജിയുടെ ഔദാര്യത്തിലല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നും ജോർജ് പറഞ്ഞു.പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജോർജിന്റെ പരാമർശം. മഹാത്മാ ഗാന്ധി ദൈവം തമ്ബുരാനാണോ എന്ന് ജോർജ് ചോദിച്ചു. ബ്രിട്ടീഷുകാർ ഭരിച്ചിട്ട് ഒന്നും കിട്ടാനില്ലാഞ്ഞിട്ട് ഇട്ടേച്ച്‌ പോയതാണ്. അതിനെ ഉടനെ ഗാന്ധി സമരം ചെയ്ത് ഉണ്ടാക്കിയതാണെന്ന് മണ്ടത്തരം പറയാതെ. ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ലെന്നും അഭിമുഖത്തില്‍ ജോർജ് പറഞ്ഞു. ആഫ്രിക്കയില്‍ ചെന്ന്…

Read More

ഛത്തീസ്ഗഡിലെ പൊതു ശ്മശാനങ്ങളിൽ അടക്കം ചെയ്ത ക്രിസ്തീയ വിശ്വാസികളുടെ മൃതദ്ദേഹം മാറ്റുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ പൊതുശ്മശാനങ്ങളില്‍ അടക്കംചെയ്തിരിക്കുന്ന ക്രിസ്തീയ വിശ്വാസികളുടെ മൃതശരീരങ്ങള്‍ ദൂരസ്ഥലങ്ങളില്‍ മാറ്റിസ്ഥാപിക്കുന്ന നടപടികള്‍ സുപ്രീംകോടതി സ്റ്റേചെയ്തു.ക്രിസ്തീയ വിശ്വാസികളായതിന്റെ പേരിലാണ് മൃതദേഹങ്ങള്‍ ബന്ധുക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ കിലോമീറ്ററുകള്‍ അപ്പുറത്തേക്ക് മാറ്റുന്നത്. ചില മൃതദേഹങ്ങള്‍ ആദ്യം അടക്കംചെയ്ത സ്ഥലത്തുനിന്ന് 50 കിലോമീറ്ററിലധികം അകലെയുള്ള ഇടങ്ങളിലേക്കാണ് മാറ്റിയിരിക്കുന്നത്. ഈ നടപടികള്‍ക്കെതിരെ ഛത്തീസ്ഗഡ് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് ഇക്വാലിറ്റി എന്ന സന്നദ്ധ സംഘടനയാണ് പൊതുതാല്പര്യ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി ആദിവാസി ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ പൊതുശ്മശാനങ്ങളില്‍നിന്ന് പുറത്തെടുക്കുന്നത്…

Read More

പിതാവിനെ പത്തൊൻപതുകാരൻ കൊലപ്പെടുത്തി; മൃതദേഹം വെട്ടിനുറുക്കി ഒളിപ്പിച്ചു; പ്രകോപനമായത് നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കണമെന്ന പിതാവിന്റെ നിര്‍ബന്ധം

ലഖ്നൗ: പിതാവിനെ പത്തൊൻപതുകാരൻ വെടിവെച്ച്‌ കൊലപ്പെടുത്തി. ലഖ്നൗവിലെ സ്വകാര്യ പാത്തോളജി ലാബ് ഉടമയായ മാൻവേന്ദ്ര പ്രതാപ് സിങ്ങാണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് മകൻ അക്ഷത് പ്രതാപ് സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന് തയ്യാറെടുക്കണമെന്ന് പിതാവ് തുടർച്ചയായി സമ്മർദം ചെലുത്തിയതിനെ തുടർന്നുണ്ടായ തർക്കമാണ് പിതാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. 2018-ല്‍ അമ്മയുടെ മരണത്തെ തുടർന്ന് അക്ഷത് പിതാവിനും സഹോദരിക്കുമൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരി 20 മുതല്‍ മാൻവേന്ദ്ര സിങ്ങിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍…

Read More

പോത്തൻകോട് മാർക്കറ്റിൽ നിന്നും വാങ്ങിയ ചൂരയ്ക്കുള്ളിൽ പുഴുക്കൾ, മീനിലുള്ള വിരയെന്ന് മീൻ കച്ചവടക്കാർ; പരാതി നൽകി യുവതി

         പോത്തൻകോട് : പോത്തൻകോട് മാർക്കറ്റിൽ നിന്ന് വാങ്ങിയ മത്സ്യത്തിൽ ജീവനുള്ള പുഴുക്കളെന്ന് പരാതി. പോത്തൻകോട് മേലേവിള സ്വദേശിനി ദിവ്യ രാവിലെ വാങ്ങിയ ചൂരമീനിലാണ് പുഴുക്കളെ കണ്ടത്. മീൻ വാങ്ങി വീട്ടിലെത്തി കഴുകിയപ്പോഴാണ് പുഴുക്കളെ കണ്ടത്. പിന്നാലെ മാർക്കറ്റിലെത്തി മത്സ്യവിൽപ്പനക്കാരോട് പറഞ്ഞെങ്കിലും അവർ അത് മീനിലുള്ള വിരകളാണെന്നാണ് പറഞ്ഞത്. ഇതോടെ പഞ്ചായത്തിലും പൊലീസിലും പരാതി നൽകിയിരിക്കുകയാണ് ദിവ്യ. പഞ്ചായത്തിൽ അറിയിച്ചതിന് പിന്നാലെ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം സ്ഥലത്തെത്തി പുഴുക്കളുണ്ടെന്ന് കണ്ടെത്തി. മീൻ വിൽപ്പന താൽക്കാലികമായി നിറുത്തിവെപ്പിച്ചു. പുഴുവാണോ…

Read More

മറൈൻ ഡ്രൈവിലെ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

    കൊച്ചി : കൊച്ചി മറൈൻ ഡ്രൈവിലെ കായലിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം സെൻട്രൽ പൊലീസ് എത്തി മൃതദേഹം കരയ്ക്ക് കയറ്റി. മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിനടുത്താണ് പൂർണവളർച്ചയെത്തിയ പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കായലിനോട് ചേർന്നുള്ള ഫ്ലാറ്റുകളും പ്രദേശങ്ങളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും. വിശദമായ അന്വേഷണം നടത്തുമെന്ന് സെൻട്രൽ ACP രാജൻ കെ അരമന വ്യക്തമാക്കി. കുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിയ്ക്കാത്ത നിലയിലാണ് മൃതദേഹം…

Read More

‘പടവുകൾ’ പദ്ധതി: 20 വരെ അപേക്ഷിക്കാം.

വിധവകളായ സ്ത്രീകളുടെ മക്കൾക്ക് പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന പടവുകൾ പദ്ധതിയിലേക്ക് മാർച്ച് 20 വരെ അപേക്ഷിക്കാം. www.schemes.wcd.kerala.gov.in ലൂടെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട അങ്കണവാടി / ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം സന്ദർശിക്കുക. Share on FacebookTweetFollow us

Read More

പി എസ് സി പ്രായപരിധി കൂട്ടി

ഒരുപാട് യുവാക്കൾക്ക് സന്തോഷം നൽകുന്ന വാർത്തയാണ് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ സംസ്ഥാന സർക്കാരിൽ നിന്ന് ഉണ്ടായിരിക്കുന്നത്. PSC പരീക്ഷ എഴുതാനുള്ള പ്രായപരിധി കൂട്ടി സർക്കാർ. ജനറൽ കാറ്റഗറി എഴുതുന്നവർക്ക് 36 എന്നത് 40 വയസാക്കി കൂട്ടി. SC/STക്ക് 45 വയസുവരെയും കൂട്ടിയിട്ടുണ്ട്. വിരമിക്കൽ പ്രായം 60ലേക്ക് ആക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രായ പരിധി കൂട്ടിയത് എന്നാണ് റിപ്പോർട്ട് Share on FacebookTweetFollow us

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial