മദീനക്കടുത്ത് വാഹനാപകടം; മലപ്പുറം സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

ജിദ്ദ : മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു.ജിദ്ദയിലെ അസ്കാനിൽ താമസിച്ചിരുന്ന മലയാളി കുടുംബമാണ് അപകടത്തിൽപ്പെട്ടത് മലപ്പുറം യുകെ പടി സ്വദേശിയും ഇപ്പോൾ തിരൂർക്കാട് തോണിക്കരയിൽ താമസക്കാരനുമായ അബ്ദുൽ ജലീലും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്.മദീന സിയാറത്തിനായി പുറപ്പെട്ടതായിരുന്നു ജലീലും കുടുംബവും. ഇവർ സഞ്ചരിച്ചിരുന്ന വാഹനം പുല്ല് കയറ്റിയ വണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാഹനത്തിൽ ആകെ 7 പേരാണ് ഉണ്ടായിരുന്നത്. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത്‌ കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ…

Read More

സംസ്ഥാനത്തെ സ്‌കൂൾ അധ്യാപകർക്ക് കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

       അധ്യാപകസംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് നടപടി. സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് സർക്കാർ ഉത്തരവിറക്കിയതെന്നും ഇതിനെതിരെ റിവ്യു ഹർജി നൽകുമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരിയിൽ നടക്കുന്ന പ്രത്യേക കെ ടെറ്റ് പരീക്ഷക്ക് ശേഷം പുതിയ ഉത്തരവ് ഇറക്കുമെന്നും അദ്ദേഹം അറിയിച്ചു. ചില സംഘടനകൾ കാര്യം എന്തെന്ന് മനസിലാക്കും മുമ്പ് എതിർപ്പ് ഉന്നയിച്ചു. സർക്കാർ അധ്യാപകർക്കൊപ്പമാണ്. സ്ഥാനക്കയറ്റത്തിൽ വ്യക്തത വരുമെന്നും മന്ത്രി പറഞ്ഞു. കുറേപ്പേർ രക്ഷപ്പെടുമെങ്കിൽ രക്ഷപ്പെടട്ടെ. നാൽപതിനായിരത്തോളം അധ്യാപകരെ ബാധിക്കുന്ന വിഷയമാണിതെന്നും മന്ത്രി പറഞ്ഞു Share on…

Read More

പി വി അന്‍വറും കെ ടി ജലീലും ഏറ്റുമുട്ടിയേക്കും; തവനൂരില്‍ തീപ്പൊരിപാറുന്ന മത്സരത്തിന് കളമൊരുങ്ങുന്നു

മലപ്പുറം  വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തവനൂരില്‍ തീപാറും പോരാട്ടം നടക്കാനുള്ള സാധ്യതയേറുന്നു. പി വി അന്‍വറിനെ തവനൂരില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം യുഡിഎഫില്‍ സജീവമായതോടെയാണിത്. കോണ്‍ഗ്രസാണ് ഈ മണ്ഡലത്തില്‍ മത്സരിക്കാറുള്ളത്. കഴിഞ്ഞ തവണ അവസാന ലാപ്പിലാണ് കെ ടി ജലീല്‍ ഓടിക്കയറിയത്. ഫിറോസ് കുന്നുംപറമ്പിലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. പി വി അന്‍വറിനെ രംഗത്തിറക്കിയാല്‍ ഇക്കുറി മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. പി വി അന്‍വര്‍ തവനൂരില്‍ മത്സരിക്കുന്നതില്‍ മുസ്‌ലിം ലീഗിനും താല്‍പര്യമുണ്ട്. മണ്ഡലം രൂപീകരിച്ച കാലം മുതല്‍ക്കെ…

Read More

ഭർത്താവിന്റെ സാമ്പത്തിക മേൽക്കോയ്മ ക്രൂരതയായി കാണാനാവില്ല സുപ്രീംകോടതി

ന്യൂഡൽഹി: വിവാഹബന്ധത്തിലെ ഉലച്ചിൽ മൂലം ഭാര്യയുമായി വേർപിരിഞ്ഞു കഴിയുന്ന ഭർത്താവിന്റെ സാമ്പത്തിക മേൽക്കോയ്‌മ ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീംകോടതി. പക തീർക്കാനും വ്യക്തിപരമായി പ്രതികാരം ചെയ്യാനുമുള്ള ഉപാധിയായി ക്രിമിനൽ വ്യവഹാരങ്ങൾ മാറാൻ പാടില്ലെന്നും സുപ്രീംകോടതി ഓർമിപ്പിച്ചു. വേർപിരിഞ്ഞ ഭർത്താവിനെതിരെ ഭാര്യ നൽകിയ ക്രിമിനൽ കേസ് തള്ളിയാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരുടെ നിരീക്ഷണം. ക്രൂരതയും സ്ത്രീധന പീഡനവും ആരോപിച്ചായിരുന്നു കേസ്. നേരത്തേ തെലങ്കാന ഹൈകോടതി ഈ കേസിലെ എഫ്.ഐ.ആർ റദ്ദാക്കാൻ വിസമ്മതിച്ചിരുന്നു. സാമ്പത്തികമായി ഭാര്യയെക്കാൾ ഭർത്താവ്…

Read More

ഭൂരേഖകൾ ഇനി വിരൽത്തുമ്പിൽ; കേരളമുൾപ്പെടെ 19 സംസ്ഥാനങ്ങളിൽ ഡിജിറ്റൽ രേഖകൾ വീട്ടിലിരുന്ന് ഡൗൺലോഡ് ചെയ്യാം

ന്യൂഡൽഹി: ഭൂമി സംബന്ധമായ രേഖകൾ കൈകാര്യം ചെയ്യുന്നതിൽ വിപ്ലവകരമായ നീക്കവുമായി കേന്ദ്ര സർക്കാർ. കേരളം ഉൾപ്പെടെയുള്ള 19 സംസ്ഥാനങ്ങളിലെ പൗരന്മാർക്ക് നിയമസാധുതയുള്ള ഡിജിറ്റൽ ഭൂരേഖകൾ വീട്ടിലിരുന്നുതന്നെ ഡൗൺലോഡ് ചെയ്യാൻ സാധിക്കുമെന്ന് ദേശീയ ഗ്രാമവികസന മന്ത്രാലയം അറിയിച്ചു. ഇതോടെ, 406 ജില്ലകളിലെ ബാങ്കുകൾക്ക് പണയ ഇടപാടുകൾ ഓൺലൈനായി പരിശോധിക്കാനുള്ള സൗകര്യവും നിലവിൽവരും. ഇത് വായ്പാ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും. കേരളം, ആന്ധ്രാപ്രദേശ്, ബിഹാർ, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ഝാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ്,…

Read More

വര്‍ക്കലയില്‍ യുവതിയെ 19 കാരൻ ബസ് സ്റ്റോപ്പ് മുതല്‍ പിന്തുടര്‍ന്നു, ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ഉപദ്രവിക്കാൻ ശ്രമം; യുവാവ് അറസ്റ്റില്‍

ആറ്റിങ്ങൽ : ആറ്റിങ്ങലിന് സമീപം യുവതിയെ ആക്രമിക്കാൻ ശ്രമിച്ച 19 കാരൻ അറസ്റ്റില്‍. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ വെച്ച്‌ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച ആലംകോട് ഞാറവിള വീട്ടില്‍ അസ്ഹറുദ്ദീൻ (19)നെയാണ് ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം പതിമൂന്നാം തീയതി രാത്രിയായിരുന്നു സംഭവം. രാത്രി ഏഴര മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന യുവതിയെ ചാത്തൻമ്പാറ ബസ് സ്റ്റോപ്പ് ഭാഗത്ത് നിന്നും പിന്തുടർന്ന് ആളൊഴിഞ്ഞ ഭാഗത്ത് വച്ച്‌ ഇയാള്‍ ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിന് ശേഷം…

Read More

വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം, അടുത്ത ബന്ധു അറസ്റ്റില്‍

  കാസർകോട്: പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു അറസ്റ്റില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പീഡനശ്രമത്തിനിടെ പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്ത് പെണ്‍കുട്ടി മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഈ സമയത്താണ് ബന്ധു എത്തിയത്. വീട്ടില്‍ ആരുമില്ലെന്ന് അറിഞ്ഞതോടെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി. നിലവിളി കേട്ട അയല്‍വാസികളാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. മാതാപിതാക്കള്‍ എത്തിയശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്നാണ് ബന്ധുവിനെ പോക്സോ നിയമപ്രകാരം…

Read More

സർപ്പക്കാവിലെ വിഗ്രഹങ്ങളും വിളക്കുകളും നശിപ്പിച്ചു, ലക്ഷ്യം മതവികാരം വ്രണപ്പെടുത്തൽ, 49കാരൻ പൊലീസ് പിടിയിൽ

കൊട്ടാരക്കര: കൊട്ടാരക്കര പള്ളിക്കൽ ഏലാപുറം സർപ്പക്കാവിൽ അതിക്രമിച്ചുകയറി വിഗ്രഹവും ക്ഷേത്രസ്വത്തുക്കളും നശിപ്പിച്ച കേസിലെ പ്രതി പിടിയിലായി. മൈലംപള്ളിക്കൽ മുകളിൽ വീട്ടിൽ രഘുവിനെയാണ് (49) പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 21ന് രാത്രിയിലായിരുന്നു സംഭവം. ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ചു കടന്ന രഘു കൽവിളക്കുകളും മറ്റ് സാമഗ്രികളും നശിപ്പിച്ചു. ദേവീനടയുടെ മുൻവശം സ്ഥാപിച്ചിരുന്ന വിളക്കുകൾ മറിച്ചിട്ടു. സർപ്പക്കാവിനുള്ളിൽ സൂക്ഷിച്ചിരുന്ന വിളക്കുകളും ഹരിവിളക്കുകളും ഇളക്കിയിടുകയും, ബാലാലയത്തിൽ സൂക്ഷിച്ചിരുന്ന വിഗ്രഹം നീക്കം ചെയ്യുകയും ചെയ്തു. മതവികാരം വ്രണപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയായിരുന്നു പ്രതിയുടെ പ്രവർത്തനമെന് പൊലീസ് വ്യക്തമാക്കി….

Read More

‘വിവാഹം കഴിഞ്ഞില്ലേ? എന്റെ കൂടെ വരൂ, 25000 രൂപ തന്നാൽ പെൺകുട്ടിയെ കിട്ടും’; വിവാദമായി ഉത്തരാഖണ്ഡ് വനിതാ-ശിശു വികസന മന്ത്രിയുടെ ഭർത്താവിന്റെ പ്രസംഗം

   ഡെറാഡൂൺ : ഉത്തരാഖണ്ഡ് വനിതാ-ശിശു വികസന മന്ത്രി രേഖ ആര്യയുടെ ഭർത്താവ് ഗിർധാരി ലാൽ സാഹുവിന്റെ വിവാദ പരാമർശം വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. 20,000 മുതൽ 25,000 രൂപ നൽകിയാൽ വിവാഹത്തിന് പെണകുട്ടികളെ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞതാണ് വിവാദമായത്. കഴിഞ്ഞ മാസം അൽമോറയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് ഗിർധാരി ലാൽ ഈ പരാമർശം നടത്തിയതെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരിക്കുന്ന വീഡിയോയിൽ “വയസുകാലത്ത് നിങ്ങൾ വിവാഹം കഴിക്കുമോ? പറ്റില്ലെങ്കിൽ…

Read More

കായിക ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള സഹായ പദ്ധതി: തീയതി നീട്ടി

തിരുവനന്തപുരം : കായിക യുവജനകാര്യ ഡയറക്ടറേറ്റ് വഴി നടപ്പിലാക്കുന്ന കായിക ക്ലബ്ബുകൾക്കും സർക്കാർ സ്കൂളുകൾക്കും സ്പോർട്സ്/ ഫിറ്റ്നസ് ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായ പദ്ധതിയിലേക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 20 വരെ ദീർഘിപ്പിച്ചു. ഗവ. സ്കൂളുകളും രജിസ്റ്റർ ചെയ്ത കായിക ക്ലബ്ബുകളും ഈ പദ്ധതിയുടെ ഗുണഭോക്താക്കാളാണ്. അപേക്ഷാഫോറത്തിന്റെ മാതൃകയും സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങളും https://dsya.kerala.gov.in/ ൽ ലഭ്യമാണ്. സാമ്പത്തിക സഹായത്തിന് അപേക്ഷിക്കുന്നവർ മാർഗ്ഗരേഖയിൽ പരാമർശിക്കുന്ന എല്ലാ രേഖകളും ഉൾപ്പെടുത്തി അപേക്ഷ അതത്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial