യുദ്ധവും ദുരന്തവും മത്സര റിപ്പോർട്ടിങ്ങിനുള്ള വേദിയല്ല:മാധ്യമപ്രവർത്തക അഞ്ജന ശങ്കർ

തിരുവനന്തപുരം:യുദ്ധവും ദുരന്തവും മത്സര റിപ്പോർട്ടിങ്ങിനുള്ള വേദിയല്ലെന്നും അത്തരം വാർത്തകൾ നൽകുമ്പോൾ ധാർമ്മികത പാലിക്കണമെന്നും സെൻസേഷണലിസം ഒഴിവാക്കണമെന്നും രാജ്യാന്തര മാധ്യമപ്രവർത്തക അഞ്ജന ശങ്കർ. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തിരുവനന്തപുരം മസ്‌കോട്ട്  ഹോട്ടലിൽ സംഘടിപ്പിച്ച സംസ്ഥാന മാധ്യമ ദിനാഘോഷത്തിൽ ‘സംഘർഷ ഭൂമിയിൽ നിന്നുള്ള റിപ്പോർട്ടിങ്’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ. യുക്രൈൻ, അഫ്ഗാനിസ്ഥാൻ, യെമൻ, സിറിയ, ഇസ്രയേൽ തുടങ്ങിയ സംഘർഷഭരിതമായ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്ത അനുഭവങ്ങൾ മലയാളിയായ അഞ്ജന ശങ്കർ മാധ്യമ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. യുദ്ധമുഖത്ത് റിപ്പോർട്ട്…

Read More

നിയന്ത്രണം വിട്ട ബൈക്ക് മെട്രോ തൂണിലിടിച്ചു കയറി അപകടം;ചികിത്സയിലായിരുന്ന യുവാവ് കാർത്തിക് അന്തരിച്ചു

കൊച്ചി: എറണാകുളം ചങ്ങമ്പുഴ പാർക്കിന് സമീപം മെട്രോ തൂണിൽ ബൈക്കിടിച്ച് ചികിത്സയില്‍ ആയിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. കൊല്ലം അഞ്ചാലുംമൂട് പ്രാക്കുളം വെളിയിൽ വീട്ടിൽ ആർ. കാർത്തിക് ആണ് മരിച്ചത് 26 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥിയായിരുന്നു കാർത്തിക്. വ്യാഴാഴ്ച പുലർച്ചെ 4.15-ഓടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് മെട്രോ തൂണിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാർത്തിക്കിനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 8.45-ഓടെ മരണം സംഭവിക്കുകയായിരുന്നു. പരേതനായ…

Read More

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ റോയ് സി.ജെ ജീവനൊടുക്കി; സംഭവം ഇഡി റെയ്ഡിനിടെ

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ റോയ് സി ജെ ജീവനൊടുക്കി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനിടെ സ്വയം വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിലെ ഓഫീസിൽ വച്ചാണ് ആത്മഹത്യ. സംഭവത്തിന് പിന്നാലെ തന്നെ റോയിയെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഓഫീസിനുള്ളിലെ തന്റെ മുറിയിൽ വെച്ച് റോയി സ്വന്തം തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു Share…

Read More

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; പവന് 5240 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഇന്നലെ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നാണ് സ്വര്‍ണവില താഴേക്ക് പോയത്. ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 22 കാരറ്റ് സ്വര്‍ണം പവന് 5,240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,25,120 രുപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 15,640 രൂപയായി. ഇന്നലത്തെ അപേക്ഷിച്ച് 655 രൂപ കുറഞ്ഞു.18 കാരറ്റിന് ഗ്രാമിന് 540 രൂപ കുറഞ്ഞ് 12,930 രൂപയാണ് വില. സ്വര്‍ണത്തിന് പിന്നാലെ വെള്ളി വിലയിലും…

Read More

ഇന്ന് ക്ലാസില്ല: അവധി പ്രഖ്യാപിച്ച് കളക്ടർ

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ജനുവരി 30) അവധിയാണ്. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടിനോട് അനുബന്ധിച്ചാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. ചെങ്ങന്നൂർ താലൂക്ക് പരിധിയിലുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും അവധി ബാധകമാണ്. അതേസമയം മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും സർവ്വകലാശാല പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല Share on FacebookTweetFollow us

Read More

പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്‍ അന്തരിച്ചു

കോഴിക്കോട്: രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായപി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്‍ അന്തരിച്ചു. 64 വയസായിരുന്നു. കോഴിക്കോട് പയ്യോളിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പെരുമാള്‍പുരത്തെ ഉഷസ് വീട്ടില്‍വെച്ച് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പൊന്നാനി സ്വദേശിയായ വി ശ്രീനിവാസന്‍ മുന്‍ കബഡി താരമാണ്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ റിട്ട. ഡിവൈഎസ്പിയായിരുന്നു. പൊന്നാനി കുറ്റിക്കാട് വെങ്ങാലി തറവാട്ടിലെ നാരായണന്‍ സരോജനി ദമ്പതികളുടെ മകനാണ് ശ്രീനിവാസന്‍….

Read More

വീടിനു സമീപമുള്ള പൊട്ടക്കിണറ്റിൽ നിന്ന് ദുർഗന്ധം, കൊട്ടാരക്കരയിൽ വെൽഡിങ് തൊഴിലാളി പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ

   കൊട്ടാരക്കര : കൊട്ടാരക്കരയിൽ പൊട്ടക്കിണറ്റിനുള്ളിൽ വെൽഡിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി.അവണൂരിലാണ് സംഭവം. അവണൂർ വിഷ്ണു നിവാസിൽ വിഷ്ണു ലാൽ (41) ആണ് മരിച്ചത്. വീടിനു സമീപമുള്ള കിണറ്റിലാണ് മരിച്ച നിലയിൽ കണ്ടത്. പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടന്ന് പ്രദേശവാസികൾ നടത്തിയ പരിശോധയിൽ ആണ് കിണറ്റിൽ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുള്ളതായി കണക്കാക്കുന്നു. ഇന്നലെ രാത്രിയിൽ ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കൊട്ടാരക്കര പൊലീസ് സ്ഥലത്ത് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം…

Read More

തണുപ്പ് മാറ്റാന്‍ കരിയില കൂട്ടിയിട്ട് കത്തിച്ചു; വസ്ത്രങ്ങളില്‍ തീപിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

അരുവിക്കര : തണുപ്പ് മാറ്റാന്‍ കരിയില കൂട്ടിയിട്ട് കത്തിച്ച വയോധിക പൊള്ളലേറ്റ് മരിച്ചു. അരുവിക്കര മുളയറ സ്വദേശിനി സുമതി (68) ആണ് മരിച്ചത്. ചൂട് കൊള്ളുന്നതിനിടെ വസ്ത്രങ്ങളിലേക്ക് തീ പടരുകയായിരുന്നു. സുമതി പുതച്ചിരുന്ന പുതപ്പിനും തീ പിടിച്ചതോടെ ആളിക്കത്തുകയായിരുന്നു. Share on FacebookTweetFollow us

Read More

കിളിമാനൂര്‍ സ്റ്റേഷനില്‍ പൊലീസുകാരന് പാമ്പ് കടിയേറ്റു

    കിളിമാനൂർ : കിളിമാനൂര്‍ സ്റ്റേഷനില്‍ പൊലീസുകാരന് പാമ്പ് കടിയേറ്റു. കിളിമാനൂര്‍ സ്റ്റേഷനിലെ സിപിഒ രഞ്ജിത്തിനാണ് പാമ്പ് കടിയേറ്റത്. സ്റ്റേഷനുളളിലെ മുറിയില്‍ ഇരിക്കുമ്പോള്‍ തുറന്നുകിടന്നിരുന്ന ജനലിലൂടെ അകത്ത് കടന്ന പാമ്പാണ് കടിച്ചത്. രഞ്ജിത്തിനെ പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. രഞ്ജിത്ത് ചികിത്സയില്‍ തുടരുകയാണ്. സ്റ്റേഷന് ചുറ്റുപാടും കാട് പടര്‍ന്നുകിടക്കുന്നത് ശ്രദ്ധയില്‍പെടുത്തിയിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്ന് പൊലീസുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. Share on FacebookTweetFollow us

Read More

പാറശാലയിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർക്ക് ദാരുണാന്ത്യം

    പാറശ്ശാല : പാറശാലയില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കര്‍ണാടക സ്വദേശി രവി(50) ആണ് മരിച്ചത്. കര്‍ണാടകയില്‍ നിന്ന് എത്തിയ വിനോദസഞ്ചാരികളാണ് കാറില്‍ ഉണ്ടായിരുന്നത്. കന്യാകുമാരിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ഇവര്‍. എതിര്‍ ദിശയില്‍ വന്ന ടിപ്പര്‍ കാറിനെ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ടിപ്പറിന്റെ അമിതവേഗതയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. Share on FacebookTweetFollow us

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial