Headlines

വി വി രാജേഷ് തിരുവനന്തപുരം മേയർ സ്ഥാർത്ഥി

തിരുവനന്തപുരം: അഭ്യൂഹങ്ങൾക്ക് വിട നൽകി തിരുവനന്തപുരം കോർപറേഷൻ മേയർ സംബന്ധിച്ച് ധാരണയായി. ആർഎസ്എസിന്റെ ശക്തമായ പിന്തുണയുള്ള വിവി രാജേഷിനാണ് തിരുവനന്തപുരത്തെ ആദ്യ ബിജെപി മേയറാകാനുള്ള അവസരം കൈവന്നത്. മുൻ ഡിജിപി ആർ ശ്രീലേഖയുടെ പേരും മേയർ സ്ഥാനത്തേക്ക് ശക്തമായി പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ ശ്രീലേഖയുമായി ബിജെപി നേതൃത്വം ചർച്ച നടത്തുകയും നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വിജയസാധ്യതയുള്ള സീറ്റ് വാഗ്ദാനം ചെയ്‌തതായുമാണ് സൂചന ആശാനാഥിനെയാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് വിവരം. Share on FacebookTweetFollow us

Read More

പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടി ഗൃഹനാന് ദാരുണാന്ത്യം

ചങ്ങരംകുളം:പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കപ്പൂർ സ്വദേശിക്ക് ദാരുണാന്ത്യം.കപ്പൂർ അന്തിമഹാളൻകാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാത്തൻപൊന്നത്ത് പറമ്പിൽ ചന്ദ്രൻ(50)ആണ് മരിച്ചത്.വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. മീൻ പിടിക്കുന്നതിനായി വീടിന് സമീപത്ത് വയലിലേക്ക് പോയതായിരുന്നു. തിരിച്ച് വരുന്നതിനിടെ പുൽ ചെടികൾക്കിടയിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ അബദ്ധത്തിൽ പിടിക്കുകയായിരുന്നു. ഷോക്കേറ്റ് വീണ ചന്ദ്രനെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ചാലിശ്ശേരി പോലീസ് ഇൻക്വസ്റ്റ് നടത്തും. പോസ്റ്റുമോർട്ടത്തിന്…

Read More

മൊബൈൽ ഫോണുകളുടെ വില കുത്തനെ കൂടും

ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില ഉയരുമെന്ന് സൂചന. 2026 വില വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 15 ശതമാനം വരെ വില കൂടാനാണ് സാദ്ധ്യത. വില വര്‍ദ്ധിപ്പിക്കുന്ന കാര്യം ഒട്ടുമിക്ക കമ്പനികളുടേയും പരിഗണനയിലുള്ള കാര്യമായിരുന്നു. എന്നാല്‍ വിപണിയിലെ മത്സരത്തില്‍ പിന്നില്‍പ്പോകുമെന്ന ആശങ്ക കാരണമാണ് പല കമ്പനികളും ഇതിന് തയ്യാറാകാത്തത്. എന്നാല്‍ ഇനിയും വിലകൂട്ടാതെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ കമ്പനികള്‍. നിര്‍മാണ ചെലവ് കുത്തനെ കൂടിയതാണ്…

Read More

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷര്‍, ഉപാധ്യക്ഷരുടെ തിരഞ്ഞെടുപ്പ്;  ഡിസംബര്‍ 26, 27 നും

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷര്‍, ഉപാധ്യക്ഷരുടേയും തിരഞ്ഞെടുപ്പ് ഡിസംബര്‍ 26, 27നും. മുന്‍സിപ്പാലിറ്റികളിലെയും കോര്‍പ്പറേഷനുകളിലെയും ചെയര്‍പേഴ്സണ്‍, മേയര്‍ തിരഞ്ഞെടുപ്പ് 26 ന് രാവിലെ 10.30നും ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2.30നുമാണ്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 02.30നും നടത്തും.ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസാണ് കോര്‍പ്പറേഷന്‍ വരണാധികാരി. ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവയില്‍ അതത് സ്ഥാപനങ്ങളിലെ…

Read More

സ്കൂൾ പാഠ്യപദ്ധതിയിൽ ഇനി നിർമിത ബുദ്ധിയും; മൂന്നാം ക്ലാസ് മുതൽ എഐ പഠനം നിർബന്ധമാക്കി കേന്ദ്രം

ന്യൂഡൽഹി : രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി കേന്ദ്ര സർക്കാർ. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP 2020) ഭാഗമായി, വരും വർഷങ്ങളിൽ സ്കൂൾ സിലബസിൽ കൃത്രിമബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സമഗ്രമായി ഉൾപ്പെടുത്തും. ഇതിനായി പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക പാഠപുസ്തകങ്ങളും പഠനപദ്ധതിയും രൂപീകരിക്കാൻ എൻ.സി.ആർ.ടി (NCERT) വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി2026-27 അധ്യയന വർഷം മുതൽ രാജ്യത്തെ എല്ലാ സ്കൂളുകളിലും മൂന്നാം ക്ലാസ് മുതൽ എഐ പഠനം ആരംഭിക്കാനാണ്…

Read More

റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി; 70 വയസില്‍ നിന്ന് 75 വയസാക്കി

റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി. 70 വയസില്‍ നിന്ന് 75 വയസായാണ് പ്രായപരിധി ഉയര്‍ത്തിയത്. ലൈസന്‍സ്സെയില്‍സ് മാനോ സെയില്‍സ് വുമണിനോ കൈമാറ്റം ചെയ്യുമ്പോള്‍ വേണ്ട പ്രവര്‍ത്തി പരിചയത്തിലും ഇളവുവരുത്തി. 10 കൊല്ലമായിരുന്ന പ്രവര്‍ത്തി പരിചയ കാലയളവ് ആറ് വര്‍ഷമായി കുറച്ചു. സംസ്ഥാനത്തെ റേഷന്‍ വ്യാപാരികളുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തിനാണ് സര്‍ക്കാര്‍ പരിഹാരമുണ്ടാക്കിയിരിക്കുന്നത്. റേഷന്‍ വ്യാപാരികളുടെ സംഘടനകളും മറ്റും നിരന്തരം ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നു. Share on FacebookTweetFollow us

Read More

1.2 കോടി രൂപയുടെ കൊക്കെയ്നുമായി നൈജീരിയൻ യുവതി പിടിയിൽ

ബംഗളൂരു: ബംഗളൂരുവിൽ ബ്രെഡ് പാക്കറ്റിനകത്ത് കൊക്കെയ്ൻ ഒളിച്ചുകടത്തുന്നതിനിടെ നൈജീരിയൻ യുവതി പിടിയിൽ. മുംബൈയിൽനിന്നും ബംഗളൂരുവിലെത്തിയ 29 കാരിയായ ഒലാജിഡെ എസ്തർ ഇയാനുവോളുവയെ ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്. 2024ൽ സ്റ്റുഡന്റ് വിസയിൽ ഡൽഹിയിലെത്തിയതാണ് ഒലാജിഡെ. ഇവരുടെ ബാഗിൽനിന്നും ബ്രെഡുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ കൊക്കെയ്ൻ കണ്ടെത്തുകയായിരുന്നു ബംഗളൂരുവിലെ വർത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രേസ് ട്രസ്റ്റിൽ താമസിക്കുന്ന വിദേശ വനിത പ്രമുഖ വ്യക്തികൾക്ക് ഉൾപ്പെടെ കൊക്കെയ്ൻ വിതരണം ചെയ്യുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. ഏകദേശം 1.20…

Read More

കൊറിയർ നൽകാനെത്തിയ ഡെലിവറി ജീവനക്കാരന് വീട്ടമ്മയോട് പ്രണയം; പ്രേമാഭ്യർഥന നിരസിച്ചതോടെ യുവതിയെ കൊല്ലാൻ ശ്രമിച്ച 26 കാരൻ പിടിയിൽ

തിരുവനന്തപുരം: കൊറിയർ നൽകാനെത്തിയ ഡെലിവറി ജീവനക്കാരന് വീട്ടമ്മയോട് പ്രണയം. നിരന്തരം ഫോൺ ചെയ്തും മെസേജുകൾ അയച്ചും ശല്യം തു‌ടർന്നു. വീട്ടമ്മ പ്രേമാഭ്യർഥന നിരസിച്ചതോടെ യുവതിയെ താമസസ്ഥലത്തു ചെന്ന് കൊല്ലാൻ ശ്രമം. യുവാവ് അറസ്റ്റിൽ. മണക്കാട് എംഎസ്കെ നഗർ സ്വദേശി 26 കാരനായ അക്ഷയ് ജിത്ത് ആണ് തുമ്പ പൊലീസിന്‍റെ പിടിയിലായത്. സ്വകാര്യ കൊറിയർ കമ്പനിയിലെ ഡെലിവറി ജീവനക്കാരനാണ് യുവാവ്. രണ്ട് വർഷം മുമ്പാണ് തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മയെ യുവാവ് പരിചയപ്പെടുന്നത്. പല തവണ യുവതിയോട് പ്രേമാഭ്യർഥന നടത്തി….

Read More

അനുവാദമില്ലാതെ സ്ത്രീയുടെ കൈപിടിക്കുന്നതും  ‘ഐ ലവ് യു’ പറയുന്നതും കുറ്റകൃത്യം; ഛത്തീസ്ഗഡ് ഹൈകോടതി

റായ്പുർ: അനുവാദമില്ലാതെ സ്ത്രീയുടെ കൈപിടിക്കുന്നതും വലിച്ചടുപ്പിക്കുന്നതും ‘ഐ ലവ് യു’ പറയുന്നതും കുറ്റകൃത്യം. ഇത് സ്ത്രീകളുടെ അന്തസ്സിനെ അപമാനിക്കുന്നതെന്ന് ഛത്തീസ്ഗഡ് ഹൈകോടതി. സ്‌കൂൾ വിട്ട് വരവെ പെൺകുട്ടിയുടെ കൈ പിടിച്ച് വലിച്ചടുപ്പ് ഐ ലവ് യു പറഞ്ഞതിന് മൂന്ന് വർഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിന്‍റെ അപ്പീൽ പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഐ.പി.സിയിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം 2022ലാണ് യുവാവിന് വിചാരണ കോടതി മൂന്ന് വർഷം കഠിന തടവിന് ശിക്ഷ വിധിച്ചത്. സംഭവം…

Read More

ലൈസൻസ് അപേക്ഷ വേഗത്തിലാക്കാൻ കൈക്കൂലി ആവശ്യപ്പെട്ട ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥ അറസ്റ്റിൽ

തലശ്ശേരി: ലൈസൻസ് അപേക്ഷ വേഗത്തിലാക്കാൻ കൈക്കൂലി ആവശ്യപ്പെട്ട ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥയെ വിജിലൻസ് അറസ്റ്റ് ചെയ്തു. ചെണ്ടയാട് സ്വദേശിനി മഞ്ജിമ പി. രാജുവാണ് പിടിയിലായത്. തിരുവനന്തപുരം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ജീവനക്കാരിയാണ് മഞ്ജിമ. പറശ്ശിനിക്കടവ് സ്വദേശിയായ ഒരാളുടെ പരാതിയെ തുടർന്നാണ് വിജിലൻസ് സംഘം ഇടപെടുന്നത്. ഓൺലൈനായി നൽകിയ ലൈസൻസ് അപേക്ഷയുടെ ഫയൽ മുന്നോട്ടു നീക്കുന്നതിനായി 6,000 രൂപ ആവശ്യപ്പെട്ടുവെന്നാണ് പരാതി. വിജിലൻസിന്റെ നിർദേശപ്രകാരം പരാതിക്കാരൻ പണം കൈമാറാൻ തയ്യാറായപ്പോൾ, ട്രെയിൻ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഉദ്യോഗസ്ഥയ്ക്ക് തലശ്ശേരി റെയിൽവേ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial