Headlines

ഞെട്ടി വിറച്ച്‌ ലോകം! വമ്പൻ ഡാറ്റ ചോര്‍ച്ച; 149 ദശലക്ഷം ലോഗിൻ വിവരങ്ങള്‍ ചോര്‍ന്നു, പുറത്തായവയില്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ജിമെയില്‍ ഡാറ്റകള്‍

ന്യൂയോര്‍ക്ക്: ജിമെയില്‍, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, നെറ്റ്ഫ്ലിക്‌സ് എന്നിവയില്‍ നിന്നുള്‍പ്പെടെയുള്ള 149 ദശലക്ഷത്തിലധികം അക്കൗണ്ടുകളുടെ യൂസർ നെയിമുകള്‍, പാസ്‌വേഡുകള്‍ എന്നീ ലോഗിൻ ക്രെഡൻഷ്യലുകള്‍ ചോർന്നതായി റിപ്പോർട്ട്.പ്രശസ്ത സൈബർ സുരക്ഷാ ഗവേഷകനായ ജെറമിയ ഫൗളർ പുറത്തുവിട്ട റിപ്പോർട്ടില്‍ ജിമെയിലിലെ 48 ദശലക്ഷം, യാഹൂവിലെ നാല് ദശലക്ഷം, ഫേസ്ബുക്കിലെ 17 ദശലക്ഷം, ഇൻസ്റ്റഗ്രാമിലെ 6.5 ദശലക്ഷം, നെറ്റ്ഫ്ലിക്‌സിലെ 3.4 ദശലക്ഷം, ഔട്ട്‌ലുക്കിലെ 1.5 ദശലക്ഷം ലോഗിന്‍ വിവരങ്ങള്‍ ഉള്‍പ്പെടുന്നുവെന്ന് അവകാശപ്പെടുന്നു. പാസ്‌വേഡ് സംരക്ഷണമോ എൻക്രിപ്ഷനോ ഇല്ലാതെ ഓണ്‍ലൈനില്‍ ലഭ്യമായ ഏകദേശം 96…

Read More

ഉത്സവത്തിന് ആനയെഴുന്നള്ളത്ത്; രജിസ്‌ട്രേഷൻ നിർബന്ധം, പുതിയ ഉത്സവങ്ങൾക്ക് അനുമതി ഇല്ല

തിരുവനന്തപുരം: ക്ഷേത്രോത്സവങ്ങളിൽ ആനയെഴുന്നള്ളത്ത് നടത്തണമെങ്കിൽ ഉത്സവത്തിന് മുൻകൂട്ടി രജിസ്‌ട്രേഷൻ നിർബന്ധമാണെന്ന് വനംവകുപ്പ്. നിലവിൽ രജിസ്‌ട്രേഷൻ നേടിയ ഉത്സവങ്ങൾക്കേ നിബന്ധനകൾക്ക് വിധേയമായി ആനയെഴുന്നള്ളത്ത് നടത്താൻ അനുമതി ലഭിക്കൂ. പുതിയ ഉത്സവങ്ങൾക്ക് രജിസ്‌ട്രേഷൻ അനുവദിക്കില്ല. നിലവിലുള്ള ഉത്സവമാണെങ്കിലും മുൻപ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ അനുമതി ലഭിക്കില്ലെന്നും വനംവകുപ്പ് വ്യക്തമാക്കി. രജിസ്‌ട്രേഷൻ സമയത്ത് അനുവദിച്ചതിൽ കൂടുതൽ ആനകളെ എഴുന്നള്ളിക്കാനും അനുവാദമില്ല. ചില ക്ഷേത്രങ്ങളിൽ അനുമതിയില്ലാതെ ആനയെഴുന്നള്ളത്ത് നടത്തിയതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വനംവകുപ്പ് കർശന മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഉത്സവം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ആനയെഴുന്നള്ളിക്കണമെങ്കിൽ നാട്ടാന…

Read More

എസ്.ഐ.ആറിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്ത്‌ സുപ്രീംകോടതി; മനസിലിരിപ്പ് പൗരത്വനിർണയമോ?

ന്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്.ഐ.ആർ) നടത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ മനസിലിരിപ്പ് പൗരത്വം നിർണയിക്കൽ ആയിരുന്നോയെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് സുപ്രീംകോടതി. കുടിയേറ്റവും നഗരവൽക്കരണവും മറ്റും എസ്.ഐ.ആറിനുള്ള കാരണമായി ചൂണ്ടിക്കാട്ടിയതിനെ പരാമർശിച്ചായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്‌ചിയും അടങ്ങുന്ന ബെഞ്ചിന്റെ ചോദ്യം. ബിഹാറിലെ എസ്.ഐ.ആറിനുള്ള വിജ്ഞാപനം വന്നു കഴിഞ്ഞ ജൂൺ 24 മുതലുള്ള പല ഹരജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി. ബിഹാറിൽ 2003 ന് ശേഷം എസ്.ഐ.ആർ നടന്നിട്ടില്ലെന്നും കുടിയേറ്റവും നഗരവൽകരണവും കൂടിയതോടെ ജനസംഖ്യാപരമായ…

Read More

വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിയും അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം. സാമൂഹിക രാഷ്ട്രീയ രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. നടന്‍ മമ്മൂട്ടിക്ക് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചു റിട്ട. ജസ്റ്റിസ് കെ ടി തോമസ്, പി നാരായണന്‍ എന്നിവര്‍ക്കും പത്മഭൂഷണ്‍ സമ്മാനിച്ചു. കലാമണ്ഡലം വിമലാ മേനോന് പത്മശ്രീ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ സ്വദേശി കൊല്ലക്കയില്‍ ദേവകി അമ്മയ്ക്ക് ( 92 വയസ്…

Read More

സമ്മേളനത്തിനായി നേതാക്കൾ വിളിച്ചു, ഫോണെടുത്തത് സിഐ; ഹൈബ്രിഡ് കഞ്ചാവുമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ പിടിയില്‍

     പത്തനംതിട്ട : പത്തനംതിട്ട റാന്നിയിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവാക്കളെ പോലീസ് പിടികൂടി. പത്തനംതിട്ട സ്വദേശികളായ മുഹമ്മദ് ആഷിഫ്, സഞ്ജു മനോജ് എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട ജില്ലയിലെ ഡിവൈഎഫ്ഐ പ്രവർത്തകനാണ് സഞ്ജു മനോജ്. ഇന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുക്കേണ്ട ആളായിരുന്നു സഞ്ജു മനോജ്. ഡിവൈഎഫ്ഐ ഭാരവാഹികൾ രാവിലെ സഞ്ജുവിനെ ഫോൺ വിളിച്ചപ്പോൾ ഫോൺ എടുത്തത് റാന്നി സി ഐ. സംഘടനയുമായി ബന്ധമില്ലെന്നാണ് ഡിവൈഎഫ്ഐ നേതൃത്വത്തിന്റെ വിശദീകരണം. രണ്ട് കിലോ ഹൈബ്രിഡ് കഞ്ചാവാണ് യുവാക്കളിൽ നിന്ന്…

Read More

മലപ്പുറം വണ്ടൂരില്‍ എട്ട് മാസം പ്രായമുള്ള ആണ്‍കുട്ടിയെ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചു

മലപ്പുറം : മലപ്പുറത്ത് വണ്ടൂരില്‍ എട്ട് മാസം പ്രായമുള്ള കുട്ടിയെ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചു. മഞ്ചേരി പുല്ലാര സ്വദേശി മുഹമ്മദിന്റെ എട്ടുമാസം പ്രായമുള്ള അഹമ്മദ് അല്‍ യസവാണ് മരിച്ചത് മലപ്പുറം വണ്ടൂർ ചെട്ടിയാറമ്മലിലെ മാതാവിൻ്റെ വീട്ടിലാണ് എട്ട് മാസം പ്രായമുള്ള ആണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ തന്നെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്. കുട്ടിയുടെ മരണത്തില്‍ പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. ശ്വാസം മുട്ടിയാണ്…

Read More

പ്രേം നസീർ അനുസ്മരണ  സ്മൃതി സംഗമം നടത്തി

നെടുമങ്ങാട്: നിത്യഹരിത നായകൻ പ്രേം നസീറിന്റെ 37ാംത് ചരമവാർഷികത്തോട് അനുബന്ധിച്ച് നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ  അനുസ്മരണ സ്മൃതി സംഗമം നടത്തി.സിനിമ സീരിയൽ താരം ക്ലമെന്റ് കുട്ടൻ ഉദ്ഘാടനം ചെയ്തു. വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു.മുൻ നഗരസഭാ ചെയർമാൻ കെ സോമശേഖരൻ നായർ മുഖ്യപ്രഭാഷണം നടത്തി.മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും, ഡിസിസി ജനറൽ സെക്രട്ടറിയുമായ ആനാട് ജയചന്ദ്രൻസ്മരണികയുടെ പ്രകാശനം നിർവഹിച്ചു.പുലിപ്പാറ യൂസഫ്,പനവൂർ ഹസ്സൻ, ലാൽ ആനപ്പാറ,വഞ്ചുവം ഷറഫ്,വെമ്പിൽ സജി,കുഴിവിള നിസാമുദ്ദീൻ,നെട്ടിറച്ചിറ  സുരേഷ്, ഇല്യാസ് പത്താം…

Read More

കിളിമാനൂരിൽ ദമ്പതികളെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി വിഷ്ണു മുന്‍പും മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയിട്ടുണ്ടെന്ന് പൊലീസ്

കിളിമാനൂർ : കിളിമാനൂരിൽ ദമ്പതികളെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി വിഷ്ണു മുൻപും മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസുകളിലെ പ്രതിയെന്ന് പൊലീസ്. നാട്ടുകാർ കയ്യേറ്റം ചെയ്യാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്നാണ് പ്രതിയുമായി തെളിവെടുപ്പ് പൊലീസ് ഒഴിവാക്കിയത്. അപകടസമയം മറ്റാരും വാഹനത്തിൽ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. കൊല്ലം സ്വദേശിയും വര്‍ക്ക് ഷോപ്പ് ഉടമയുമായ സുഹൃത്തുമൊന്നിച്ച് മദ്യപിച്ചശേഷമാണ് വിഷ്ണു വാളകത്തേക്ക് ഥാർ ജീപ്പുമായി പോകുന്നത്. മദ്യലഹരിയിൽ, ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ഇടിച്ചുതെറിപ്പിച്ച വാഹനം പോസ്റ്റിലിടിച്ചു. സമാനമായ രീതിയിൽ വെളളറട, വിഴിഞ്ഞം…

Read More

‘ഒരു വർഷം 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും’; സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു

    തിരുവനന്തപുരം : സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. വർഷത്തിൽ 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും. കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കും. 2026 ജനുവരി 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. കർശന നിയമം പാലിച്ച് മുന്നോട്ട് പോകണമെന്നും മുന്നറിയിപ്പ് നൽകി. പിഴയടക്കാൻ 45 ദിവസത്തെ സാവകാശം അതിനുശേഷം കർശന നടപടി. പിഴ കുടിശ്ശികയുള്ള വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തും. ബ്ലാക്ക്‌ലിസ്റ്റിലുള്ള വാഹനങ്ങൾക്ക് ഉടമസ്ഥാവകാശ കൈമാറ്റം,…

Read More

ആഗോള കടൽവാണിജ്യ ഭൂപടത്തിൽ അതിപ്രധാന കേന്ദ്രമായി വിഴിഞ്ഞം തുറമുഖം മാറും: മുഖ്യമന്ത്രി പിണറായി വിജയൻ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു വിഴിഞ്ഞം :ആഗോള കടൽവാണിജ്യ ഭൂപടത്തിൽ അതിപ്രധാന കേന്ദ്രമായി വിഴിഞ്ഞം തുറമുഖം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു  മുഖ്യമന്ത്രി. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങൾ നിശ്ചയിച്ചതിലും 17 വർഷം മുന്നേ, അതായത് 2028 ൽ തന്നെ ഈ മൂന്ന് ഘട്ടങ്ങളും സംയോജിപ്പിച്ച് വിഴിഞ്ഞത്തിന്റെ തുടർവികസനം പൂർത്തിയാക്കും. 2035 മുതൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial