Headlines

ഭര്‍ത്താവിനെ ഒഴിവാക്കണം; ബിരിയാണിയില്‍ 20ഓളം ഉറക്കഗുളിക ചേര്‍ത്ത് നല്‍കി മയക്കിയശേഷം കൊന്ന് ഭാര്യ

വിജയവാഡ: ആന്ധ്രാപ്രദേശില്‍ മധ്യവയസ്‌കനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ദുഗ്ഗിരാലയിലെ ചിലുവുറിലാണ് സംഭവം നടന്നത്. വ്യാപാരിയായ ലോകം ശിവനാഗരാജുവിനെ ഭാര്യ മാധുരിയും കാമുകന്‍ ഗോപിയും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. ബിരിയാണിയില്‍ ഇരുപതോളം ഉറക്കഗുളികള്‍ ചേര്‍ത്ത് നല്‍കുകയും പിന്നാലെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം രാത്രി മുഴുവന്‍ ഭര്‍ത്താവിന്റെ മൃതദേഹത്തിനൊപ്പം കഴിഞ്ഞ മാധുരി ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും ചെയ്തു. വിജയവാഡയിലെ ഒരു തീയറ്ററില്‍ ജോലി ചെയ്തുവരികയായിരുന്നു മാധുരി. ഇവിടെവെച്ചാണ് സട്ടനാപ്പള്ളി സ്വദേശിയായ ഗോപിയെ മാധുരി പരിചയപ്പെടുന്നത്. ആദ്യം…

Read More

കിളിമാനൂരില്‍ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.

തിരുവനന്തപുരം: കിളിമാനൂരില്‍ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന പേരിലാണ് നടപടി. കിളിമാനൂര്‍ പോലീസ് സ്റ്റേഷനില്‍ എസ്എച്ഒ ഉള്‍പ്പടെയുള്ളവരെ സസ്പെന്റ് ചെയ്തു. എസ്എച്ച്ഒ ബി ജയന്‍, എസ്ഐ അരുണ്‍, ജിഎസ്ഐ ഷജിം എന്നിവര്‍ക്ക് എതിരെയാണ് നടപടി ജനുവരി നാലിനാണ് പാപ്പാല ജങ്ഷനില്‍ മഹീന്ദ്ര ഥാര്‍ വാഹനം കുന്നുമ്മല്‍ സ്വദേശികളായ രഞ്ജിത്ത് അംബിക ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അംബിക ഏഴാം തീയതിയും, രഞ്ജിത്ത്…

Read More

പോക്കുവരവ് ചെയ്തുകൊടുക്കുന്നതിന് 2000 രൂപ കൈക്കൂലി; കോട്ടയത്ത് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

       പൊൻകുന്നം : കോട്ടയം പൊൻകുന്നത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. ഇളങ്ങുളം വില്ലേജ് ഓഫീസർ വിഷ്ണു ആണ് പിടിയിലായത്. പോക്കുവരവ് ചെയ്തു കൊടുക്കുന്നതിന് വസ്തു ഉടമയിൽ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് അറസ്റ്റ്. കൈക്കൂലി വാങ്ങുന്നു എന്ന പരാതിയെ തുടർന്ന് വിജിലൻസ് ഒരുക്കിയ കെണിയിലാണ് ഇയാൾ പെട്ടത്. സ്ഥലത്തിൻ്റെ പോക്കുവരവിനെത്തിയ ആളോട് ആദ്യം ആയിരം രൂപാ കൈപ്പറ്റിയ വിഷ്ണു വീണ്ടും രണ്ടായിരം രൂപാ കൂടി ആവശ്യപ്പെടുകയായിരുന്നു. നിർബ്ബന്ധം തുടർന്നപ്പോൾ പോക്കുവരവിനെത്തിയ ആൾ…

Read More

തിരുവനന്തപുരത്തെ യുവതിയുടെയും അമ്മയുടെയും മരണം; ഭര്‍ത്താവ് മുംബൈയിൽ പിടിയിൽ

   തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവ് മുംബൈയിൽ‌ പിടിയിൽ. ജീവനൊടുക്കിയ ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെയാണ് പോലീസ് മുംബൈയിൽ വെച്ച് പിടികൂടിയത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുബൈ വിമാനത്താവളത്തിൽ വെച്ച് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്കെതിരെ കേസെടുത്ത പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗാര്‍ഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണക്കുമാണ് ഉണ്ണികൃഷ്ണനെതിരെ കേസെടുത്തത്. ഉണ്ണികൃഷ്ണനെതിരെ ആത്മഹത്യാക്കുറിപ്പിൽ പരാമര്‍ശമുണ്ടായിരുന്നു. ബുധനാഴ്ച വൈകിട്ടാണ് കമലേശ്വരം സ്വദേശികളായ എസ് എൽ സജിതയെയും മകൾ ഗ്രീമ എസ് രാജിനെയും വീടിനുള്ളിൽ മരിച്ച…

Read More

ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി

തിരുവനന്തപുരം:കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരത്തിന്റെ സ്‌കൂൾതല വിദ്യാഭ്യാസ ജില്ലാ മത്സരം പൂർത്തിയായി. സംസ്ഥാനത്തെ 40 വിദ്യാഭ്യാസ ജില്ലകളിൽ വിവിധ കേന്ദ്രങ്ങളിലായി നടന്ന മത്സരത്തിൽ 12,992 വിദ്യാർത്ഥികൾ പങ്കെടുത്തു. സ്‌കൂൾതല പ്രാരംഭഘട്ട മത്സരത്തിൽ വിജയികളായ ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ  മേൽനോട്ടത്തിലായിരുന്നു മത്സരങ്ങൾ നടന്നത്. രാവിലെ 9 ന് എല്ലാ കേന്ദ്രങ്ങളിലും രജിസ്ട്രേഷൻ ആരംഭിച്ചു  10:30ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ മൊബൈലിൽ ലഭിച്ച ഒ…

Read More

വാമനപുരം നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

തിരുവനന്തപുരം: വാമനപുരം നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. കീഴാറ്റിങ്ങല്‍ തൊപ്പിച്ചെന്ത പേരാണം കല്ലുകടവ് ഭാഗത്തായിരുന്നു അപകടം. കല്ലൂര്‍ക്കോണം പുത്തന്‍വിള വീട്ടില്‍ ഗോകുല്‍ (15), ചാലുവിള വീട്ടില്‍ നിഖില്‍(15) എന്നിവരാണ് മരിച്ചത്. കല്ലൂര്‍ക്കോണം പുത്തന്‍വിള വീട്ടില്‍ ഗോകുല്‍ (15), ചാലുവിള വീട്ടില്‍ നിഖില്‍(15) എന്നിവരാണ് മരിച്ചത് കല്ലൂര്‍ക്കോണം ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഗോകുലും നിഖിലും. വ്യാഴാഴ്ച വൈകിട്ട് കടവില്‍ കുളിക്കാന്‍ ഇറങ്ങിയതാണ് ഇരുവരും എന്നാണ് വിവരം. ഇരുവരും അപകടത്തില്‍പ്പെട്ടതോടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുകൂട്ടുകാര്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരും…

Read More

‘ബസില്‍ പീഡനമോ ശാരീരിക ഉപദ്രവമോ ഉണ്ടായിട്ടില്ല’; ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ ഷിംജിതയെ പ്രതിക്കൂട്ടിലാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്

      ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് വിഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍, പ്രതി ഷിംജിതയെ പ്രതിക്കൂട്ടിലാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്. ബസില്‍ പീഡനമോ ശാരീരിക ഉപദ്രവമോ ഉണ്ടായിട്ടില്ല. പ്രതി ഷിംജിത മുസ്തഫ ഏഴ് വിഡിയോ ചിത്രീകരിച്ചു. ദീപക് ആത്മഹത്യ ചെയ്തത് വിഡിയോ പ്രചരിപ്പിച്ചതിലുള്ള മനോവിഷമത്തെ തുടര്‍ന്നെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഷിംജിത മുസ്തഫക്കായി അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നല്‍കി. ലൈംഗിക അതിക്രമം ഉണ്ടായെന്ന് അറസ്റ്റിന് ശേഷവും മൊഴി ഷിംജിത ആവര്‍ത്തിച്ചു. ഷിംജിതയുടെ ഫോണ്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി…

Read More

കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ചുതകര്‍ത്തയാളെ തമിഴ്‌നാട്ടില്‍ നിന്ന് പോലീസ് പിടികൂടി

പത്തനാപുരത്ത് ക്ഷേത്രോത്സവത്തിനിടെ പോലീസ് വാഹനം ഇടിച്ച്‌ തകര്‍ത്ത ശേഷം കടന്നു കളഞ്ഞ പ്രതി സജീവിനെ തമിഴ്നാട്ടില്‍ നിന്ന് പോലീസ് അതിസാഹസികമായി പിടികൂടി. തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കൊല്ലം പത്തനാപുരം പിടവൂരില്‍ വച്ചാണ് ഇയാള്‍ സ്വന്തം ജീപ്പ് ഉപയോഗിച്ച്‌ പോലീസ് വാഹനം ഇടിച്ച്‌ തകര്‍ക്കുകയും പോലീസ് ഉദ്യോഗസ്ഥരെ പരിക്കേല്‍‌പ്പിക്കുകയും ചെയ്തത്. മുടിയും മീശയും താടിയും വെട്ടിയ ശേഷമാണ് സജീവ് തമിഴ് നാട്ടിലേക്ക് കടന്നത്. പോലീസിനെ അക്രമിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ച നേരെ സജീവിനെ സാഹസികമായിട്ടാണ് പോലീസ് പിടികൂടിയത്….

Read More

ട്വന്‍റി 20 എൻഡിഎയില്‍; രാജീവ് ചന്ദ്രശേഖറും സാബു എം ജേക്കബും കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി 20 പാർട്ടി എൻഡിഎയുടെ ഭാഗമായി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി സാബു എം ജേക്കബ് തിരുവനന്തപുരത്ത് വെച്ച്‌ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഈ തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി 20ക്ക് അടിപതറിയിരുന്നു. കുന്നത്തുനാട്ടിലും മഴുവന്നൂരും ട്വന്റി 20ക്ക് ഭരണം നഷ്ടമായിരുന്നു. ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും ട്വന്റി20 നേരിട്ടത് കനത്ത തിരിച്ചടിയാണ്. ഭരിച്ചിരുന്ന നാല് പഞ്ചായത്തുകളില്‍ ഐക്കരനാടും കിഴക്കമ്പലവും മാത്രമാണ് ഇക്കുറി ഒപ്പം നിന്നത്. കുന്നത്തുനാട്ടിലും മഴുവന്നൂരും…

Read More

രാജലക്ഷ്മി സ്മാരക സാഹിത്യപുരസ്ക്കാരം
രാധാകൃഷ്ണൻ കുന്നുംപുറത്തിന് സമ്മാനിച്ചു

കഥാകാരി രാജലക്ഷ്മിയുടെ പേരിലുള്ള  രാജലക്ഷ്മി സാഹിത്യ പുരസ്‌കാരം എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ രാധാകൃഷ്ണൻ കുന്നുംപുറത്തിന് സമ്മാനിച്ചു.വള്ളുവനാടിൻ്റെ എഴുത്തുകാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കഥാകാരിയായ രാജലക്ഷ്മിയുടെ ഓർമ്മക്കായി ജന്മനാടായ ചേർപ്പുളശ്ശേരിയിൽ രാജലക്ഷ്മിഅനുസ്മരണ സമിതിയാണ് പുരസ്കാരം നൽകി വരുന്നത്. ശബരിഹാളിൽ നടന്ന ചടങ്ങിൽ സമിതികൺവീനറും ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായ ഡോ.കെ. അജിത്ത് മാരായമംഗലം പുരസ്ക്കാരം സമ്മാനിച്ചു.   ഡോ. അമൃതം കൃഷ്ണദാസ് അധ്യക്ഷനായി.മുതിർ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ മൂഴിക്കുന്നത്ത് ദാമോദരൻ നമ്പൂതിരി, കെ.ആർ രവി, കെ.ബാലകൃഷ്ണൻ,പി.ശ്രീകുമാർ,കഥാകൃത്ത് ശാലിനി മുരളി,വിജയൻ കാടാങ്കോട് തുടങ്ങിയവർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial