മലപ്പുറത്ത് പൂജാരി അമ്പലക്കുളത്തില്‍ മരിച്ച നിലയില്‍
മലപ്പുറം : പൂജാരിയെ അമ്പലക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെല്ലുര്‍ ചിങ്കിളി ബസാര്‍ ശിവക്ഷേത്രത്തിലെ പൂജാരിയായ രാമനാട്ടുകരയിലെ പുതുകുളങ്ങര മേലേതില്‍ സുമേഷ് (50) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. കുടുംബസമേതം ക്ഷേത്രത്തിന് സമീപമാണ് സുമേഷ് താമസിക്കുന്നത്. വിട്ടില്‍ വെള്ളമില്ലാത്തതിനാല്‍ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. സുമേഷിന് നീന്തല്‍ അറിയില്ലായിരുന്നു. ഏറെ നേരമായിട്ടും ക്ഷേത്രത്തില്‍ എത്താത്തതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. ഈ സമയം ബൈക്കും മൊബൈല്‍ ഫോണും ക്ഷേത്രത്തിന് സമീപം കണ്ടെത്തി. കുളക്കരയില്‍ സോപ്പും തോര്‍ത്തും കണ്ടത് പ്രകാരം…

