പ്രായപൂര്‍ത്തിയാവാത്ത മുസ്ലിം വിദ്യാര്‍ഥിയെ രണ്ട് മാസം ജയിലിലടച്ചു; നിയമവിരുദ്ധമെന്ന് കോടതി, അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്‍കണം
പട്‌ന: ബിഹാറില്‍ 16കാരനെ അന്യായമായി രണ്ട് മാസം ജയിലിലടച്ച നടപടി നിയമവിരുദ്ധമെന്ന് പട്‌ന ഹൈക്കോടതി.സംഭവത്തില്‍ കോടതിക്ക് മൗനം അവലബിക്കാന്‍ കഴിയിലെന്നും വിദ്യാര്‍ഥിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി സര്‍ക്കാരിനോട് ഉത്തരവിട്ടു. വിദ്യാര്‍ഥിയെ അന്യായമായി തടങ്കലില്‍ വച്ചിരിക്കുന്നൂ എന്നാരോപിച്ച് കുടുംബം സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജിയിലാണ് കോടതിയുടെ നടപടി. കുട്ടിയുടെ തടങ്കല്‍ പൂര്‍ണമായും ന്യായീകരണമില്ലാത്തതാണെന്ന് കോടതി വ്യക്തമാക്കി. 2025 ഒക്ടോബര്‍ 23നാണ് മതിയായ തെളിവോ കാരണമോ ഇല്ലാതെ 16കാരനെ പോലിസ് അറസ്റ്റ് ചെയ്തത്. മധേപുരയിലെ…

