പാലക്കാട്: ഒറ്റപ്പാലം മനിശ്ശേരിയില്‍ നാലാംക്ലാസുകാരനായ മകനെ കൊലപ്പെടുത്തി അച്ഛന്‍ തൂങ്ങിമരിച്ച നിലയില്‍. വരിക്കാശ്ശേരി മനയ്ക്ക് സമീപം താമസിക്കുന്ന കിരണ്‍, മകന്‍ കിഷന്‍ എന്നിവരാണ് മരിച്ചത്.
നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍ ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. രണ്ടുപേരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കിരണിന്റെ ഭാര്യ രണ്ടു മാസങ്ങള്‍ക്കു മുമ്പാണ് ആത്മഹത്യ ചെയ്തത്
