പാലക്കാട്: അമ്മയും രണ്ട് മക്കളും കിണറ്റിൽ ചാടി മരിച്ച നിലയിൽ. പാലക്കാട് മേലാർകോട്ടിലാണ് സംഭവം. മേലാർകോട് കീഴ്പാടം ഐശ്വര്യ (28) മക്കളായ അനുഗ്രഹ (രണ്ടര) ആരോമൽ (പത്ത് മാസം) എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോട് കൂടിയാണ് യുവതി കുട്ടികളുമായി കിണറ്റില്‍ ചാടിയത് എന്നാണ് പ്രാഥമിക വിവരം. വീട്ടുവളപ്പിലെ കിണറ്റിൽ ചാടുകയായിരുന്നു. മൃതദേഹങ്ങൾ ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.