പത്തനംതിട്ട: കലഞ്ഞൂരിലെ ആസിഡ് ആക്രമണത്തിൽ പ്രതി കൊടുമൺ ഐക്കാട് സ്വദേശി ലിതിൻലാൽ അറസ്റ്റിൽ. ശനിയാഴ്ച രാത്രിയാണ് കലഞ്ഞൂർ സ്വദേശി അനൂപ് കുമാറിനെ നേരെ ആസിഡ് ആക്രമണം ഉണ്ടായത്. ലിതിൻ ലാലിൻ്റെ ഭാര്യയുമായി അനൂപിന് അടുത്ത സൗഹൃദം ഉണ്ടെന്ന സംശയത്തിലാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു.
ആക്രമണത്തിന് ലിതിൻലാൽ മറ്റൊരാളെ ഉപയോഗിച്ച് എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കൂട്ടുപ്രതിക്കായി കൂടൽ പൊലീസ് അന്വേഷണം നടത്തും.
