പത്തനംതിട്ട: പത്തനംതിട്ട ആറന്മുള മാലക്കരയില്‍ മതില്‍ ഇടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ബിഹാറുകാരായ രത്തന്‍ മണ്ഡല്‍, ഗഡുകുമാര്‍ എന്നിവരാണ് മരിച്ചത്.
റൈഫിള്‍ ക്ലബിന്റെ നിര്‍മ്മാണത്തിലിരുന്ന മതിലാണ് ഇടിഞ്ഞു വീണത്. മണ്ണിനടിയില്‍പ്പെട്ട തൊഴിലാളികളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്
