പത്തനാപുരം ഗാന്ധി ഭവൻ വെമ്പായം ബ്രാഞ്ചിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. വെമ്പായം കൊഞ്ചിറ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ആണ് പുതിയ മന്ദിരം പണിതത്.മുൻ വനിതാ കമ്മീഷൻ അധ്യക്ഷ ഷാഹിദ കമാൽ ഉത്ഘാടനം നിർവഹിച്ചു. വെമ്പായം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബീനാ ജയൻ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനുജ എ ജി , ബീനാ അജിത്,
വാർഡ് മെമ്പർ സന്തോഷ്, ഗാന്ധി ഭവൻ ചെയർമാൻ എന്നിവരും പങ്കെടുത്തു.അനാഥരും,ഉപേക്ഷിക്കപ്പെട്ടവരെയും പരിചരിച്ചു സമുഹത്തിൽ കൈപിടിച്ചു ഉയർത്തി സംരക്ഷിക്കുകയും ചെയ്യുകയാണ് സ്നേഹം ദീപം ഗാന്ധി ഭവൻ വെമ്പായം ചെയ്യുന്നത്.

